സീഫുഡ് മേഖലയിലെ ദിവസകുലിക്കാരൻ, കല്ലട പ്രതാപസിംഹന്റെ 8-ാമത്തെ പുസ്തകം ‘മാഞ്ചുവട്ടിൽ’ പ്രകാശനം ചെയിതു.1974 മാർച്ചിൽ ബാലരമയിൽ എഴുതി തുടങ്ങിയ പ്രതാപസിംഹൻ ജീവിതത്തോട് മല്ലടിക്കുമ്പോഴും സാഹിത്യം കൈ വിട്ടില്ല.
ഇന്നലെ എരമല്ലൂർ ഇവൻ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിച്ചെറിയാൻ എ.എം ആരിഫ് എം പിക്കു കോപ്പിനൽകി ‘മാഞ്ചുവട്ടിൽ’ എന്ന കുട്ടികളുടെ കവിതകൾ പ്രകാശനം ചെയ്തു.
അരൂർ എം ൽ എ ദെലിമ ജോജോ, കുന്നേൽ നൗഷാദ്, അജിത് തുടങ്ങിയവർ പങ്കെടുത്തു. നിറഞ്ഞ സദസ്സിൽ വച്ചായിരുന്നു പ്രകാശനം ചടങ്ങ്. അടുത്ത 5പുസ്തകങ്ങളുടെ പണിപുരയിലാണെന്ന് മറുപടി പ്രസംഗത്തിൽ കല്ലട പ്രതാപസിംഹൻ അറിയിച്ചു