KeralaNEWS

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ:സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ ഇന്ന് രാവിലെയാണ് സംഭവം.ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.’നാളിതുവരെ സഹായിച്ച എല്ലാവര്‍ക്കും നന്ദി, ഇനി ആരെയും ബുദ്ധിമുട്ടിക്കാനില്ല’എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

ഓഫീസില്‍ ആരുമില്ലാത്ത സമത്താണ് സീന ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: