Month: July 2023
-
Health
ദിവസവും വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണമിതാണ്
ധാരാളം ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. പെരുംജീരകത്തില്‍ കലോറി കുറവാണ്. ഉയര്‍ന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാല്‍ നിറഞ്ഞതുമാണ്. വിറ്റാമിന്‍ സി, ഇ, കെ എന്നിവയും കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പെരുംജീരകം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് വിദഗ്ധര്‍ പറയുന്നു. രാവിലെ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായകമാണ്. ഇത് ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഫ്‌ളേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പെരുംജീരകം. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. പെരുംജീരകത്തില്‍ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഗുണങ്ങളുണ്ട്. അവയില്‍ കലോറി കുറവാണ് നാരുകള്‍ കൂടുതലും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രഭാത ദിനചര്യയില്‍ പെരുംജീരക വെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായി ഭാരം…
Read More » -
Kerala
സിന്ധു സൂര്യകുമാറിനെതിരേ അശ്ലീല കുറിപ്പുമായി മുന്‍ ജഡ്ജി സുദീപ്; രാജിവയ്‌ക്കേണ്ടി വന്നതിന്റെ ചൊരുക്കെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെയുള്ള മുന്‍ സബ് ജഡ്ജി എസ് സുദീപിന്റെ അശ്ലീല കുറിപ്പിന് രൂക്ഷ വിമര്‍ശനം. അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് സിന്ധു സൂര്യകുമാറിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് എസ് സുദീപ് സിന്ധു സൂര്യകുമാറിനെതിരെ അശ്ലീല ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്. ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ക്കെതിരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ഇടതുപക്ഷ അനുഭാവി കൂടിയായ എസ് സുദീപ് നിലവില്‍ നടത്തുന്നത്. മുഖ്യധാര മാധ്യമങ്ങളോടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ വേട്ടയാടുന്ന സമയത്താണ് എസ് സുദീപിന്റെ അശ്ലീല കുറിപ്പെന്നതും ശ്രദ്ധേയമാണ്. സിന്ധു സൂര്യകുമാറിനും കേരള സര്‍ക്കാര്‍ വേട്ടയാടുന്ന മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഉറച്ച് നില്‍ക്കുന്നു. ഒരു രീതിയിലുള്ള അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും ഞങ്ങളെ നിശബ്ദരാക്കാനാവില്ല. നേരോടെ, നിര്‍ഭയം, നിരന്തരമായി മാധ്യമ പ്രവര്‍ത്തനം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. കര്‍ക്കിട വാവ്…
Read More » -
Kerala
നോ താങ്കസ്! സിപിഎം ക്ഷണം നിരസിച്ച് ലീഗ്; സെമിനാറില്‍ പങ്കെടുക്കില്ലെ
മലപ്പുറം: മുസ്ലിംലീഗ് സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ?ഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്യും. സിവില്‍ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്നല പറഞ്ഞിരുന്നു. ഏക സിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കും. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പവും നില്‍ക്കും. പൗരത്വ വിഷയത്തില്‍ സഹകരിച്ചത്…
Read More » -
Kerala
അധ്യാപകർക്ക് ഉൾപ്പെടെ തൊഴിലവസരങ്ങൾ
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇടുക്കി ജില്ലയില്‍ ട്യൂട്ടര്‍ നിയമനം പട്ടികജാതി വകുപ്പിന് കിഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2023-24 അധ്യായന വര്‍ഷം രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്റര്‍വ്യൂ ആണ് നടത്തുന്നത്.ബിരുദവും ബി എഡുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വാക് ഇൻ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിയമനം താല്‍കാലികമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷൻ-2,സ്ത്രീ-4 ). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297. ജൂനിയര്‍ ലക്ചറര്‍ തിരുവനന്തപുരം ഗവ. നഴ്സിങ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ജൂനിയര്‍ ലക്ചറര്‍മാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റര്‍വ്യൂ…
Read More » -
India
കര്‍ണാടകയിലെ ബെളഗാവിയിൽ ജൈനസന്യാസിയെ വെട്ടിക്കൊലപ്പെടുത്തി
ബംഗളൂരു:കര്‍ണാടകയിലെ ബെളഗാവി ജില്ലയില്‍ ജൈനസന്യാസിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കുഴല്‍ക്കിണറില്‍ തള്ളി.ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജ് ആണു കൊല്ലപ്പെട്ടത്. നന്ദി മഹാരാജ് 15 വര്‍ഷമായി നന്ദി പര്‍വത ജയിൻ ബസതിയിലായിരുന്നു കഴിഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാരായണ ബാസപ്പ മാഡി, ഹസൻ ദലായത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദി മഹാരാജിന് പണമിടപാട് ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. അക്രമികള്‍ സന്യാസിയുടെ പക്കല്‍നിന്നു പണം വാങ്ങിയതു തിരികെ ചോദിച്ചതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
Read More » -
Kerala
കൊച്ചിയിൽ വീണ്ടും കൊലപാതകം; ഭിക്ഷാടകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 71കാരന്‍ കൊല്ലപ്പെട്ടു
കൊച്ചി: ഭിക്ഷാടകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 71കാരന്‍ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി റോബിൻ പിടിയിലായി. രാവിലെ ആറരയോടെ ജോസ് ജംഗ്ഷന് സമീപമാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു. രാവിലെ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു.തുടർന്ന് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് റോബിൻ സാബുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Read More » -
India
വീണ്ടും ദലിത് യുവാവിനെ കൊണ്ട് ചെരുപ്പ് നക്കിപ്പിച്ചു; ഉത്തർപ്രദേശിൽ ലൈൻമാൻ അറസ്റ്റിൽ
ലക്നൗ:ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ച സംഭവത്തില്‍ ലൈന്‍മാന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വൈദ്യുത വയറിംഗ് തകരാറിലായത് പരിശോധിച്ചതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് കരാര്‍ ജോലിക്കാരനായ ലൈന്‍മാന്‍ തേജ്ബലി സിംഗ് പട്ടേല്‍ രാജേന്ദ്ര ചമർ എന്ന ദലിത് യുവാവിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ചത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും സമാനമായ സംഭവം നടന്നിരുന്നു.
Read More » -
Kerala
ആശുപത്രിയില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം; രോഗിക്കും ജീവനക്കാരിക്കും പരിക്ക്
കൊച്ചി: തൈക്കൂടത്ത് ലിഫ്റ്റ് പൊട്ടി വീണ് അപകടം സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഒരു ജീവനക്കാരിക്കും ചികിത്സക്കെത്തിയ ഒരു വീട്ടമ്മയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിഫ്റ്റിന് ലൈസന്‍സില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അങ്ങിനെയാണെങ്കില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
Read More » -
India
പ്രേരണ ദേശീയ പതാക;വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്
ചെന്നൈ:വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്.ദേശീയ പതാകയാണ് ഇതിന് പിന്നിലുള്ള പ്രേരണയെന്ന് മന്ത്രി പറഞ്ഞു. വെള്ള – നീല നിറം മാറ്റി കാവി – കാപ്പിക്കളര്‍ നല്‍കാനുള്ള നീക്കം ചര്‍ച്ചയായതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാവി നിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ മന്ത്രി നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം വന്ദേഭാരതിന്റെ നിറം മാറ്റത്തിലൂടെ ബിജെപിയുടെ തനിനിറമാണ് പുറത്തു വരുന്നതെന്നടക്കമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
Read More » -
Kerala
പിതാവ് മുറിച്ച കവുങ്ങ് വീണ് മകന് ദാരുണാന്ത്യം
കണ്ണൂര്‍: പിതാവ് മുറിച്ച കവുങ്ങ് വീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. പാണപ്പുഴ ആലക്കാട് വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസറുടെയും ജുബൈരിയയുടെയും മകന്‍ പി.എം.മുഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം യു.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് മുന്നില്‍ അപകടകരമായ വിധത്തില്‍ നില്‍ക്കുന്ന കവുങ്ങ് നാസര്‍ മുറിച്ചപ്പോള്‍ വീടിനുനേരേ വീണു. ജുബൈര്‍ ഓടിമാറാന്‍ ശ്രമിക്കുന്നിനിടെ ശരീരത്തില്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സഹോദരങ്ങള്‍: നാജ, മുഹമ്മദ് നജീഹ്.
Read More »