IndiaNEWS

കര്‍ണാടകയിലെ ബെളഗാവിയിൽ ജൈനസന്യാസിയെ വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു:കര്‍ണാടകയിലെ ബെളഗാവി ജില്ലയില്‍ ജൈനസന്യാസിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കുഴല്‍ക്കിണറില്‍ തള്ളി.ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജ് ആണു കൊല്ലപ്പെട്ടത്.
നന്ദി മഹാരാജ് 15 വര്‍ഷമായി നന്ദി പര്‍വത ജയിൻ ബസതിയിലായിരുന്നു കഴിഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാരായണ ബാസപ്പ മാഡി, ഹസൻ ദലായത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നന്ദി മഹാരാജിന് പണമിടപാട് ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. അക്രമികള്‍ സന്യാസിയുടെ പക്കല്‍നിന്നു പണം വാങ്ങിയതു തിരികെ ചോദിച്ചതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: