KeralaNEWS

പിതാവ് മുറിച്ച കവുങ്ങ് വീണ് മകന് ദാരുണാന്ത്യം

കണ്ണൂര്‍: പിതാവ് മുറിച്ച കവുങ്ങ് വീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. പാണപ്പുഴ ആലക്കാട് വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസറുടെയും ജുബൈരിയയുടെയും മകന്‍ പി.എം.മുഹമ്മദ് ജുബൈറാണ് മരിച്ചത്.

ഏര്യം വിദ്യാമിത്രം യു.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് മുന്നില്‍ അപകടകരമായ വിധത്തില്‍ നില്‍ക്കുന്ന കവുങ്ങ് നാസര്‍ മുറിച്ചപ്പോള്‍ വീടിനുനേരേ വീണു.

Signature-ad

ജുബൈര്‍ ഓടിമാറാന്‍ ശ്രമിക്കുന്നിനിടെ ശരീരത്തില്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സഹോദരങ്ങള്‍: നാജ, മുഹമ്മദ് നജീഹ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: