KeralaNEWS

ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്:ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ചേവരമ്ബലത്ത് വീട് വാടകയ്‌ക്കെടുത്തു ഹോം നഴ്സ് റിക്രൂര്‍ട്ട്മെന്റ് സ്ഥാപനം നടത്തിവരുന്ന ചങ്ങാനാശേരി ചെത്തിപ്പുഴ സ്വദേശി സോഫിയ മാത്യു, വെങ്കലം കമ്ബിവളപ്പില്‍ അനീഷ്, ചോയിമഠത്തില്‍ ഹരീഷ് എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഹോം നഴ്സ് റിക്രൂട്ട്‌മെന്റ് വഴി ജോലിക്കെത്തിയ യുവതിയെ നിലവില്‍ ജോലി ഒഴിവില്ലെന്നു പറഞ്ഞു വാടക സ്ഥലത്തു താമസിപ്പിച്ചു. പിന്നീട് ഹരീഷ് എത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അനീഷിന്റെ സുഹൃത്താണ് ഹരീഷ്.ഒരു മാസത്തോളം യുവതിയെ കേന്ദ്രത്തില്‍ താമസിപ്പിച്ചു പീഡിപ്പിച്ചതായി  പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: