രാഹുലിനെ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച മണ്ഡലത്തിലേക്ക് കോൺഗ്രസുകാരും തിരിഞ്ഞു നോക്കുന്നില്ല.ജാതി അധിക്ഷേപം നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് രാഹുലിന്റെ ലോകസഭാ അംഗത്വം നഷ്ടമായത്.
കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാടിന്റെ പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കാൻ നിലവില്‍ എംപി ഇല്ലാത്ത അവസ്ഥയാണ്. ഇക്കാരണത്താല്‍ ലോകസഭയ്‌ക്കുള്ളില്‍ ജില്ലയുടെ വികസന ആവശ്യങ്ങളും മറ്റ് പ്രശ്നങ്ങളും ഉന്നയിക്കുവാനോ ചര്‍ച്ച ചെയ്യാനോ സാധിക്കാതെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ കേരളത്തിൽ നിന്നുള്ള മറ്റ് കോൺഗ്രസ് എംപിമാരും ശ്രമിക്കുന്നില്ല.
2019 ലോകസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വലിയ വികസന വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ വയനാട്ടില്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ജില്ലയില്‍ എംപി ഇല്ലാത്ത സാഹചര്യത്തിൽ മറ്റ് കോണ്‍ഗ്രസ് അംഗങ്ങൾ വയനാടിന്റെ ആവശ്യങ്ങൾ കൂടി സഭയിൽ അവതരിപ്പിക്കണമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ ആവശ്യം.
2019ല്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയില്‍ രാഹുല്‍ ജാതിഅധിക്ഷേപം നടത്തിയത്. തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയുടെ
പരാതിയില്‍ മാര്‍ച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടയും പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് ലോകസഭാംഗത്വം നഷ്ടമായത്.