KeralaNEWS

ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്സ് യുവി കാര്‍; ഓട്ടോമാറ്റിക് കാറിന്റെ വില 25 ലക്ഷം

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്സ്.യു.വി കാര്‍. ഏറ്റവും പുതിയ മോഡലായ എക്സ്.യു.വി 700 എ.എക്സ് 7 ഓട്ടോമാറ്റിക് കാറാണ് സമര്‍പ്പിച്ചത്. പെട്രോള്‍ എഡിഷനാണ്. വാഹന വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. 25 ലക്ഷം രൂപ വിലയുണ്ട്.

ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു വാഹന സമര്‍പ്പണച്ചടങ്ങ്. കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആര്‍. വേലുസ്വാമി കൈമാറി.

Signature-ad

2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ലേലത്തില്‍ പോയത് വിവാദത്തിലായിരുന്നു.

ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ആദ്യം ലേലം വിവാദമായതിനെ തുടര്‍ന്ന് പുനര്‍ലേലം വേണ്ടിവന്നു. 2021 ഡിസംബര്‍ 18ന് നടന്ന ലേലത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി 15.1 ലക്ഷത്തിന് കാര്‍ സ്വന്തമാക്കി. എന്നാല്‍, ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ഹിന്ദു സേവാ സമിതി ഹൈക്കോടതിയില്‍ പരാതി നല്‍കി. ഇരു കക്ഷികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ദേവസ്വം കമ്മിഷണറോട് കോടതി നിര്‍ദേശിച്ചു. അമല്‍ മുഹമ്മദ് പിന്മാറിയതോടെ വീണ്ടും ലേലം നടത്തി. 2022 ജൂണ്‍ ഏഴിന് ദുബായ് വ്യവസായി വിഘ്നേഷ് വിജയകുമാര്‍ 43 ലക്ഷം രൂപയ്ക്ക് ഥാര്‍ സ്വന്തമാക്കി.

Back to top button
error: