CrimeNEWS

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി

ബംഗുളൂരു: കര്‍ണാടകയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി.മുളിഹിത്ത്‌ലുവിലെ ഒരു കടയിലെ തൊഴിലാളയായ ഗജ്ന എന്നയാളാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ തൗസിഫ് ഹുസൈൻ(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
നിസാര വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമാസക്തനായ തൗസിഫ്, ഗജ്നയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു.

എന്നാല്‍ ഗജ്നയ്ക്ക് വൈദ്യുതാഘാതമേറ്റെന്നാണ് ഇയാൾ പരിസരവാസികളോട് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് തൗസിഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: