കുശിനഗറിലാണ് സംഭവം.പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകൻ അമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
18 കാരിയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.ദിലീപ് എന്ന പേരില്‍ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഇതിന് ശേഷം പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു.
ഒടുവിൽ ഈ മാസം രണ്ടിന് കുട്ടിയെ അമാനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു.കോളജിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്.മൊബൈൽ ലൊക്കേഷൻ പിന്തുടർന്നായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടിയെ നേപ്പാളിലെ വേശ്യാലയത്തില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാളുടെ കൂട്ടുകാർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.