ആധുനികരീതിയില്‍ അനുയോജ്യമായ സ്ഥലത്ത് വഴിയോര മീൻകച്ചവടം നടത്താൻ പര്യാപ്തമായ മീൻകൂട് (സ്ട്രീറ്റ് ഫിഷ് വെൻഡിംഗ് കിയോസ്‌ക് ) വിതരണം ചെയ്യുന്നതാണ് പദ്ധതി.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന പദ്ധതി അടുത്ത വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് നീക്കം.
50 മീൻകൂടുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. തെക്കൻ ജില്ലകളില്‍ മത്സ്യവില്പന രംഗത്ത് സ്ത്രീ പങ്കാളിത്തം കൂടുതലുള്ളതിനാല്‍ ഗുണഭോക്താക്കളില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കും. യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മീൻകൂട്
സര്‍ക്കാര്‍ സഹായം- 60,000
ഗുണഭോക്തൃ വിഹിതം- 40,000
(ബാങ്ക് വായ്പയായോ നേരിട്ട് വിഹിതമായോ ഗുണഭോക്തൃ വിഹിതം കണ്ടെത്താം)
ഫൈബര്‍ റീ ഇൻഫോഴ്‌സ്ഡ് പോളിമേഴ്‌സ് നിര്‍മ്മിത കാബിനില്‍ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ ട്രേ, 220 ലിറ്റര്‍ ഐസ് ബോക്‌സ്, മത്സ്യം വൃത്തിയാക്കാനുള്ള സൗകര്യം, ഫിഷ് കട്ടിംഗ് ബോര്‍ഡ്, മലിനജലം ശേഖരിക്കാനുള്ള സൗകര്യം, സോളാര്‍ ലൈറ്റിംഗ് സൗകര്യം, ഇതിനുള്ള ബാറ്ററി, വേസ്റ്റ് ബിൻ എന്നിവ അടങ്ങിയതാണ് മീൻകൂട് പദ്ധതി.