ന്യൂഡൽഹി:പി.വി. ശ്രീനിജൻ എംഎല്‍എയ്ക്കെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ മറുനാടൻ മലയാളി യൂട്യൂബ് ചാനലിന്‍റെ സ്ഥാപക എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
കേസിന് ആസ്പദമായ ഉള്ളടക്കം അപകീര്‍ത്തികരമാണെങ്കിലും പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ചുള്ള കുറ്റത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഇനി പരിഗണിക്കുന്നതുവരെ ഷാജനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
അതേസമയംഅപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഷാജൻ സ്കറിയയ്ക്ക് സുപ്രീംകോടതി താക്കീത് നല്‍കി.