Month: July 2023
-
Kerala
കണ്ണൂര്‍ തോട്ടടയില്‍ കല്ലട ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു;രണ്ടുപേരുടെ നില ഗരുതരം
കണ്ണൂർ:തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയുമായി ഇടിച്ച ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ്.
Read More » -
Kerala
കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതി 28 വർഷത്തിന് ശേഷം പിടിയിൽ, സൈനിക ഉദ്യോഗസ്ഥനെ കൊലചെയ്ത കേസിലെ രണ്ടാം പ്രതി ശ്രീകുമാറാണ് ഇപ്പോൾ പൊലീസ് വലയിൽ കുടുങ്ങിയത്
മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 28 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ശ്രീകുമാർ (ചിങ്കു-51)ആണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയിൽ (ശ്രീശൈലം ) എന്ന വിലാസത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. കേസിനാസ്പദമായ സംഭവം നടന്നത് 1995 ജനുവരി 12 നാണ്. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്, ജയചന്ദ്രൻ എന്നിവരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മരണവിവരം അറിഞ്ഞ ശ്രീകുമാർ ഒളിവിൽ പോയി. മാവേലിക്കര പോലീസ് കൊലപാതക കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികൾ നേരിട്ടു. ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മറ്റ് പ്രതികളുടെ വിചാരണ നടത്തിയിരുന്നു.…
Read More » -
Kerala
ജന്തുശാസ്ത്രത്തിലെ ഏത് ചോദ്യത്തിനും റെഡി ഉത്തരം, രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴ് വയസ്സുകാരൻ റയോൺ ശ്രദ്ധേയനാവുന്നു
പിണറായി സ്വദേശിയായ ഏഴ് വയസ്സുകാരൻ റയോൺ ജന്തുശാസ്ത്രത്തിൽ അഗാധമായ അറിവുമായി എവിടെയും ശ്രദ്ധേയനാവുന്നു. സൗദി അറേബ്യയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന കണ്ണൂർ പിണറായി സ്വദേശി ബൈജുവിന്റെയും റോഷ്നയുടെയും മകനായ റയോണിന്റെ നാവിൽ ജന്തുശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും റെഡി ഉത്തരമുണ്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്നതും വംശനാശം സംഭവിച്ചതുമായ ജീവികളുടെ സവിശേഷതകളെ കുറിച്ചും അവയുടെ വർഗ, തരംതിരിവുകളെക്കുറിച്ചും എല്ലാമുള്ള ആഴത്തിലുള്ള അറിവാണ് റയോൺ എന്ന പ്രതിഭയെ ശ്രദ്ധേയനാക്കിയത്. ആഴക്കടലിലെ മത്സ്യങ്ങൾ, പ്രാണി വർഗങ്ങൾ, വിവിധയിനം പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴ ജന്തുക്കൾ, ദിനോസറുകൾ തുടങ്ങി ജന്തുവിജ്ഞാനം കൂടാതെ ലോകചരിത്രത്തെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങൾ, ലാവ പ്രവഹിക്കുന്ന അഗ്നിപർവതങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചുമെല്ലാം റയോണിന് നല്ല അറിവാണ്. മൂന്ന് വയസ്സു മുതലാണ് ഇത്തരത്തിലുള്ള മകന്റെ കഴിവും താൽപര്യവും മാതാപിതാക്കൾ ശ്രദ്ധിച്ചുതുടങ്ങിയത്. സാധാരണ കുട്ടികൾ കാർട്ടൂണുകൾ കാണാൻ വാശി പിടിക്കുമ്പോൾ റയോൺ ഇത്തരത്തിലുള്ള വിഡിയോകളിലും ബുക്കുകളിലും ശാസ്ത്ര കൗതുകങ്ങളിലുമാണ് താൽപര്യം കാട്ടിയിരുന്നത്. നാട്ടിൽ എത്തിയ അവധിക്കാലത്ത് ഒരു…
Read More » -
India
നിശബ്ദ കൊലയാളികളായ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പിന്നാലെ പുതിയ ഭീഷണി: ഈ മഹാമാരിയുടെ വിശദ വിവരങ്ങൾ അറിയാം
രണ്ട് പ്രധാന ജീവിതശൈലി രോഗങ്ങളായ ടൈപ്പ് 2 പ്രമേഹവും രക്തസമ്മര്‍ദവും ബാധിക്കുന്നവരുടെ എണ്ണം കൂടുകയും ഇതിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയും ചെയ്യുന്നതിനിടെ, വര്‍ധിച്ചുവരുന്ന പൊണ്ണത്തടി കേസുകള്‍ ആരോഗ്യ മേഖലയിൽ വൻ ആശങ്ക ഉയര്‍ത്തുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളില്‍ നിന്ന് മാറി കൊഴുപ്പ്, ചീസ്, എണ്ണമയമുള്ള ഭക്ഷണങ്ങളിലേക്കും പഞ്ചസാര അടങ്ങിയ പാനീയങ്ങളിലേക്കും തിരിയുന്ന സമയത്താണ് അമിതവണ്ണത്തിന്റെ വര്‍ധനവ്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഇടത്തരം വരുമാനക്കാരും താഴ്ന്ന വരുമാനക്കാരുമായ രാജ്യങ്ങളില്‍ പോലും പൊണ്ണത്തടി പ്രധാന ആരോഗ്യ ആശങ്കയാണ്. ‘ദ ലാന്‍സെറ്റ് ഗാസ്‌ട്രോഎന്ററോളജി ആന്‍ഡ് ഹെപ്പറ്റോളജി’യില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യയില്‍ അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും വ്യാപനം ഇരട്ടിയിലധികമായയി. പൗരന്മാര്‍ക്ക് പ്രാഥമികവും പ്രതിരോധപരവുമായ ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, പൊണ്ണത്തടി പ്രധാന ആരോഗ്യപരിരക്ഷയായി ഉയര്‍ന്നുവന്നിട്ടില്ലെന്ന്, ‘പൊണ്ണത്തടി: മറ്റൊരു മഹാമാരി’, എന്ന തലക്കെട്ടിലുള്ള ഈ പഠനത്തില്‍…
Read More » -
Kerala
വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, കൊല്ലം ചവറയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം
കൊല്ലം :ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിനു സമീപം പാൽ കയറ്റി പോയ വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാര ശാല ഉടമയടക്കം രണ്ടുപേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംക്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാൻ കയറിയിറങ്ങി. തൽക്ഷണം മരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാധാകൃഷ്ണനും മരിച്ചു. കിരണിന്റെ ഭാര്യ സൗമ്യ. മകൻ: അപ്പു കിരൺ. രാധാകൃഷ്ണന്റെ ഭാര്യ മഞ്ജു (ആശ വർക്കർ ചവറ ഗ്രാമപഞ്ചായത്ത്). മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. ഇരുവരുടെയും സംസ്കാരം ഇന്ന്.
Read More » -
Crime
വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനം ഉപയോഗിച്ച് വഴിയാത്രക്കാരുടെ മാല പിടിച്ചു പറിക്കുന്ന അന്തർ സംസ്ഥാന മാല മോഷണസംഘം പിടിയിൽ
തലയോലപ്പറമ്പ്: അന്തർ സംസ്ഥാന മാല മോഷണ സംഘത്തിലെ പ്രധാനികൾ അറസ്സിൽ. തിരുവനന്തപുരം ചെമ്പഴന്തി ശാലോം ഭവൻ വീട്ടിൽ സിബിൻ (24), ത്രിപ്പുണിത്തുറ ഏരൂർ സൗത്ത് ഭാഗത്ത് കോച്ചേരിൽ വീട്ടിൽ സുജിത്ത് (40) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് മെയ് മാസം വഴിയിലൂടെ നടന്നു പോവുകയായിരുന്ന വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ ഉപയോഗിച്ച മോട്ടോർസൈക്കിൾ ചങ്ങനാശ്ശേരിയിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് മനസ്സിലാവുകയും ഇങ്ങനെ വ്യാജ നമ്പർ നിർമ്മിച്ച് നൽകിയ ഹരീന്ദ്ര ഇർവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും വ്യാജ കറൻസി നോട്ടുകളും, ഇവ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പറുകളും, വ്യാജ സ്വർണ്ണ ബിസ്ക്കറ്റുകളും, എയർ പിസ്റ്റളും പോലീസ്…
Read More » -
Crime
പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; കോട്ടയത്ത് ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
കോട്ടയം: മൊബൈൽ മോഷണ കേസിൽ ജാർഖണ്ഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ ഗോപിന്ദ് സിംഗ് (34) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി പ്രാർത്ഥിക്കുന്നതിന് സമീപം ഇരുന്ന ഡെസ്കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടയിൽ ഇയാൾ പിന്നിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഓ മാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Local
തെരുവുനായ നിയന്ത്രണം; കോട്ടയം ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം
കോട്ടയം: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള നൂതന പദ്ധതികൾ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണത്തിനായി നിലവിൽ കോടിമതയിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) സെന്റർ പ്രവർത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എ.ബി.സി. സെന്ററിന്റെ ഗുണഭോക്താക്കൾ. അതിനാൽ ജില്ലയിലെ എല്ലാ ബ്‌ളോക്കുകളിലും അല്ലെങ്കിൽ ബ്‌ളോക്കുകൾ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എ.ബി.സി. സെന്ററുകൾ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിർദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്‌ളോക്കുകൾ പദ്ധതി സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും നേതൃത്വം നൽകിയ യോഗം നിർദേശിച്ചു. മൂന്നുതരത്തിലുള്ള എ.ബി.സി. പദ്ധതികളിൽ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്‌ളോക്ക് പഞ്ചായത്തുകളോടു നിർദേശിച്ചിട്ടുള്ളത്. മെഗാ എ.ബി.സി. സെന്റർ, മിനി എ.ബി.സി. സെന്റർ, പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്‌ളോക്കുകളിൽ…
Read More » -
Crime
വ്യാജരേഖ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ട 33 ഫിലിപ്പീൻസ് പൗരൻമാർ കുവൈത്തിൽ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജരേഖ നിർമ്മിച്ച 33 ഫിലിപ്പീൻസ് പൗരൻമാർ കുവൈത്തിൽ അറസ്റ്റിലായി. വ്യാജരേഖകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ട 33 ഫിലിപ്പീൻസ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽസബാഹിന്റെ നിർദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീൻസ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. കുവൈത്തിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശികൾക്ക് നിർണായകമായ പഠന സർട്ടിഫിക്കറ്റുകൾ, വിവാഹ കരാറുകൾ, ഡ്രൈവിങ് പെർമിറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവർ. അറസ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Read More » -
Kerala
മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആർ
തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിൻ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്. കലാപാഹ്വാനത്തിന് എന്ന പോലെ വികാരി ജനറൽ ഫാദർ യൂജിൻ പെരേരെയാണ് മന്ത്രിമാരെ തടയാന്‍ ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാല്‍, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര പറഞ്ഞു. അപകടമുണ്ടായതിൽ തീരത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മന്ത്രിമാരായ വി ശിവൻകുട്ടിയും ആൻ്റണി രാജുവും ജിആർ അനിലും മുതലപ്പൊഴിയിലെത്തിയത്. മന്ത്രിമാരെ കണ്ടതോടെ പ്രതിഷേധം അവർക്ക് നേരെയായി. നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പ്രതിഷേധക്കാരോട്…
Read More »