Month: July 2023

  • LIFE

    ഡെസ്‍കില്‍ ‘മാന്ത്രിക’ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍ അഭിജിത്ത് സിനിമയിലേക്ക്; അരങ്ങേറ്റം ഫൈസൽ ഹുസൈ​ന്റെ “കട്ടപ്പാടത്തെ മാന്ത്രികനി”ൽ

    ടീച്ചർ ക്ലാസിൽ പാടിയ പാട്ടിന് ഡെസ്കിൽ താളബോധത്തോടെ കൊട്ടുന്ന ഒരു കൊച്ചുമിടുക്കൻറെ വീഡിയോ കഴിഞ്ഞ വാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്ഥി അഭിജിത്ത് ആയിരുന്നു അത്. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് അഭിജിത്ത് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലിൽ പലർത്തിയ വീഡിയോ അഭിജിത്തിൻറെ ക്ലാസ് ടീച്ചർ പി അർഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അഭിജിത്ത് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഒരുക്കുന്ന ചിത്രത്തിൻറെ പേര് കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.…

    Read More »
  • Kerala

    താഴാതെ തക്കാളി വില;ഇഞ്ചിക്ക് മുന്നൂറ് !!

    കോട്ടയം: സംസ്ഥാനത്ത് ഇഞ്ചി വില മുന്നൂറ് കടന്നു. ഉള്ളി വില 190 കടന്ന് മുന്നോട്ട് കുതിക്കുമ്പോൾ തക്കാളി വില വീണ്ടും ഉയർന്ന് 140-ൽ എത്തി. ഇഞ്ചിക്ക് മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവിൽപനശാലകളിൽ പല വിലയാണ്. 300 മുതൽ 340 രൂപ വരെ പലരും ഈടാക്കുന്നുണ്ട്.രണ്ടാഴ്ച മുൻപ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി ദിവസങ്ങൾക്കുള്ളിൽ 200ന് അടുത്തെത്തി.വെളുത്തുള്ളി വിലയും രണ്ടാഴ്ചയ്ക്കുള്ളിൽ 150ൽ എത്തി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് പച്ചക്കറികൾക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്.പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ കൃഷിനാശവുമുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍ ഗതാഗതം തടസപ്പെട്ടതോടെയും വെള്ളം കയറി നശിക്കുന്ന അവസ്ഥയുമുണ്ടായി. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി എത്തിച്ചിട്ടും ഫലമുണ്ടായിട്ടില്ല. പൊതുവിപണിയില്‍ നിന്ന് പത്ത് രൂപ മുതല്‍ 50 രൂപവരെ വില കുറച്ചായിരുന്നു ഹോര്‍ട്ടികോര്‍പ്പ് സാധനങ്ങള്‍ വിറ്റിരുന്നത്. ഇതരസംസ്ഥാനങ്ങളിലെ അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും കാര്യങ്ങള്‍ താളം തെറ്റിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും സാഹചര്യം മുതലാക്കി…

    Read More »
  • Kerala

    ഫാ. യൂജിൻ പരേരയ്ക്കെതിരെ കേസെടുത്തത് മ്ലേഛം, മുതലപ്പൊഴിയിൽ മന്ത്രിമാരുടെ പെരുമാറ്റം ശരിയായിരുന്നില്ല; ഐക്യദാര്‍ഢ്യമറിയിച്ച് കെ. സുധാകരൻ ലത്തീൻ ബിഷപ്പ് ഹൗസിൽ

    തിരുവനന്തപുരം: ഫാ. യൂജിൻ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ലത്തീൻ ബിഷപ്പ് ഹൗസിലെത്തി. ഫാ. യൂജിൻ പരേരയ്ക്കെതിരെ കേസെടുത്തത് മ്ലേഛമെന്നും മുതലപ്പൊഴിയിൽ മന്ത്രിമാരുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും കെ. സുധാകരൻ പ്രതികരിച്ചു. ബിഷപ്പ് സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടത്താനായില്ല. മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയിൽ തടഞ്ഞതിന് പിന്നാലെ ഇന്നലെ രാത്രിയാണ് വൈദികൻ യൂജിൻ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെയും കേസുണ്ട്. മുതലപ്പൊഴി അപകടത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൻറെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ കേസ് എടുത്തതിൽ തർക്കം രൂക്ഷമാണ്. സർക്കാറിന്റെ തിരക്കഥ അനുസരിച്ചാണ് കേസെന്ന് വികാരി ജനറൽ യൂജിൻ പെരേര കുറ്റപ്പെടുത്തി. ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പ്രതിഷേധക്കാരോട് പറഞ്ഞതാണ് പ്രശ്നം വഷളാക്കിയതെന്ന നിലപാടിലാണ് ലത്തീൻ രൂപത നേതൃത്വം. ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കേണ്ടെന്നായിരുന്നു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്‌‍റെ പ്രതികരണം. ജനങ്ങളുടെ ശബ്ദമാകാനാണ് യുജിൻ…

    Read More »
  • Kerala

    ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ ഡ്രൈവ്രര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ 

    തിരുവനന്തപുരം:ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ ഡ്രൈവ്രര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി. ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവര്‍ തുളസീധരനാണ് പിഴ ലഭിച്ചത്.   ഇന്നാണ് പിഴ നോട്ടീസ് കൈപ്പറ്റിയതെന്നും ‍ ഹെൽമറ്റ് വയ്ക്കാത്തതിനാണ് പിഴയെന്നും തുളസീധരൻ പറഞ്ഞു.

    Read More »
  • Kerala

    ട്രെയിനിൽ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; തിരുവനന്തപുരം സ്വദേശിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു

    തിരുവനന്തപുരം:ട്രെയിനിൽ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.ട്രെയിന്റെ ബാത്ത്‌റൂമില്‍ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയത്. ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്‌കൂളിലെ കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. നേരത്തെയും ഇയാള്‍ ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.

    Read More »
  • India

    തര്‍ക്കത്തിനിടെ ഭാര്യമാര്‍ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

    പട്‌ന: തര്‍ക്കത്തിനിടെ ഭാര്യമാര്‍ യുവാവിനെ കുത്തിക്കൊന്നു. ബിഹാര്‍ ഛാപ്ര സ്വദേശിയായ ആലംഗീര്‍ അന്‍സാരി(45)യാണ് മരിച്ചത്. സംഭവത്തില്‍ ആലംഗീറിന്റെ ആദ്യ ഭാര്യ സല്‍മയെയും രണ്ടാം ഭാര്യ ആമിനയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയില്‍ താമസിച്ച്‌ ജോലി ചെയ്യുന്ന ആലംഗീര്‍ 10 വര്‍ഷം മുൻപാണ് സല്‍മയെ വിവാഹം ചെയ്യുന്നത്.6 മാസം മുൻപ് ആലംഗീര്‍ ആമിനയെയും വിവാഹം ചെയ്‌തു.കഴിഞ്ഞ ദിവസം മൂന്നു പേരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് പിന്നീട് കത്തിക്കുത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • NEWS

    ഖത്തര്‍ എയര്‍വേയ്‌സിൽ ഒഴിവുകൾ;ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2023 സെപ്റ്റംബറിൽ

    ദോഹ:ഖത്തർ എയർവെയ്സിൽ നിരവധി ഒഴിവുകൾ.ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2023 സെപ്റ്റംബർ 16, 17 തീയതികളില്‍ ഡല്‍ഹിയിലും, സെപ്റ്റംബര്‍ 29, 30 തീയതികളില്‍ മുംബൈയിലും നടക്കും. ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷൻ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്ബനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷൻ കമ്ബനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകള്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.പാചകം, കോര്‍പ്പറേറ്റ്, വാണിജ്യം, മാനേജ്മെന്റ്, കാര്‍ഗോ, കസ്റ്റമര്‍ സര്‍വീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സര്‍വീസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റല്‍, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ, സെയില്‍സ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ഈ ജോലിയുടെ യോഗ്യത. ഏതെങ്കിലും ഒരു എയര്‍ലൈനില്‍ മേല്‍പ്പറഞ്ഞ ഒഴിവില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം, റാമ്ബ് കൈകാര്യം ചെയ്യല്‍, അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി ഖത്തര്‍ എയര്‍വേഴ്സ് എടുത്ത് പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് താമസവും അലവൻസുകളും…

    Read More »
  • Kerala

    തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസ്; രണ്ടാംഘട്ട വിധി നാളെ

    തൊടുപുഴ: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ എന്‍ ഐ എ കോടതി നാളെ രണ്ടാംഘട്ട വിധി പറയും. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നുപ്രതികളുടെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. 2010 മാര്‍ച്ച്‌ 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയത്.

    Read More »
  • NEWS

    അബുദാബിയില്‍ ക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുന്നു; നന്ദി അറിയിച്ച് മുഖ്യ പുരോഹിതൻ

    അബുദാബി: നിർമ്മാണം പുരോഗമിക്കുന്ന ഹൈന്ദവ ക്ഷേത്രം 2024 ഫെബ്രുവരിയില്‍  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസ് അറിയിച്ചു. അബുദാബിയിലെ  അബു മുരേക്കാഹ് എന്ന സ്ഥലത്ത് 27 ഏക്കറിലാണ്‌ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം.പൂര്‍ണമായും കല്ലിലാണ് നിര്‍മ്മിക്കുന്നത്. അതേസമയം അബുദാബിയിൽ‍ ക്ഷേത്രനിര്‍മ്മാണത്തിനായി ഭൂമി അനുവദിച്ചുതന്നതിന് ക്ഷേത്ര മുഖ്യ പുരോഹിതൻ സ്വാമി ബ്രഹ്മ വിഹാരിദാസ് മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അല്‍ നഹ്യാനെ സന്ദർശിച്ച് നന്ദി അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഏറെ സന്തുഷ്ടനായ ഷെയ്ഖ് നഹ്യാൻ ഈ സത്കര്‍മ്മത്തിലൂടെ കൈവരിക്കുന്ന പരസ്പര ഐക്യം, സാംസ്കാരിക ഉന്നമനം എന്നിവയ്ക്ക് ലഭിക്കുന്ന പിന്തുണയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിരമിഡുകളെ പോലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു വേണ്ടി സംന്യാസിമാര്‍ നല്‍കുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസും സംഘവും അബുദാബിയിലെ മന്ത്രിയുടെ സ്വകാര്യ വസതി സന്ദര്‍ശിച്ചാണ് നന്ദി അറിയിച്ചത്. ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇന്ത്യയും…

    Read More »
  • Kerala

    ശസ്ത്രക്രിയക്ക് കൈക്കൂലി;തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍

    തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍.ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിൻ ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍  പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലപാടിലായിരുന്നു ഡോക്ടർ.   ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാളാണ് വിഷയം തൃശ്ശൂര്‍ വിജിലൻസ് ഡിവൈ.എസ്.പി.യെ അറിയിച്ചത്. തുടര്‍ന്ന് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടൻതന്നെ കാത്തു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
Back to top button
error: