Month: July 2023
-
Kerala
ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും മറുനാടൻ മലയാളിയെ പിന്തുണയ്ക്കാനാവില്ല, മുരളീധരനു പിന്നാലെ സുധാകരനെ തള്ളി ടി.എൻ പ്രതാപൻ എം പി യും
തൃശൂർ : മറുനാടൻ മലയാളിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി ടി എൻ പ്രതാപൻ എംപി. രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുൻ ഖാര്‍ഗെയെയും കെ.സി വേണുഗോപാലിനെയും കോണ്‍ഗ്രസിനെയും പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത ‘മറുനാടൻ മലയാളി’ ഷാജൻ സ്കറിയയെ ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി എൻ പ്രതാപൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സുധാകരനും രമ്യ ഹരിദാസും വ്യക്തിപരമായ അഭിപ്രായം പറയുന്നത് പോലെ തന്റെ കാഴ്ചപ്പാടില്‍ ഊന്നിയ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും ടി എൻപ്രതാപൻ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പൊതുപ്രവര്‍ത്തകരെ മാന്യമായി വിമര്‍ശിക്കാം. അതില്‍ കഴമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷെ, ഒരു യു ട്യൂബ് ചാനലുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാമെന്ന ധാരണ പാടില്ല. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മതസ്പര്‍ധ വളര്‍ത്താനും മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അവരുടെ വ്യക്തിത്വവും അസ്തിത്വംതന്നെയും വെല്ലുവിളിക്കാനുമാണ് ഷാജൻ പലപ്പോഴും മുതിര്‍ന്നിട്ടുള്ളത്. സംഘി സ്വരമാണ് അയാളില്‍നിന്ന് വരുന്നത്’ ടി എൻ പ്രതാപൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെ മുരളീധരൻ എം.പിയും ഷാജൻ സ്കറിയക്കെതിരെ…
Read More » -
Health
ചര്‍മ രോഗങ്ങൾ മഴക്കാലത്ത് പടർന്ന് പിടിക്കും, മുന്നറിയിപ്പും പരിഹാരങ്ങളും
ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ ‘വളംകടി’യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം. മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ വിളിക്കുന്ന ‘ടിനിയ കോര്‍പറിസ്’ എന്ന രോഗം വരാം. ഇതു പകരാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ക്കെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ തോര്‍ത്ത്, സോപ്പ് തുടങ്ങിയവ പൊതുവായി ഉപയോഗിക്കരുത്. ഈര്‍പ്പം നിറഞ്ഞ ബാക്ടീരിയ വളര്‍ച്ച കൂടുന്നതു മൂലം കാലിനു ദുര്‍ഗന്ധം വരുന്ന പിറ്റഡ് കെരറ്റൊളൈസിസ് എന്ന അസുഖവും മഴക്കാലത്ത് കൂടാറുണ്ട്. ചിലപ്പോള്‍ കാലിന്റെ അടിവശത്തു ചെറിയ കുഴികള്‍ പോലെ ഇതു മാറാം. ആന്റി ബാക്ടീരിയല്‍ ക്രീമാണു പുരട്ടേണ്ടത്. ചെറിയ ചാഴി…
Read More » -
Kerala
ഒറ്റ പ്രവേശന പരീക്ഷ; ബിരുദവും ബി.എഡും നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം
കാസർകോട്:ഹയര്‍ സെക്കൻഡറി കഴിഞ്ഞ് അധ്യാപകരാകാൻ ആഗ്രഹമുണ്ടെങ്കില്‍ നാലുവര്‍ഷം കൊണ്ട് ബിരുദവും ബി.എഡും ഒരുമിച്ച് നല്‍കാൻ നാഷനല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എജുക്കേഷൻ (എൻ.സി.ടി.ഇ) കോഴ്സുണ്ട്. കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ മൂന്നുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കി വീണ്ടും പ്രവേശന കടമ്ബകള്‍ കടന്ന് രണ്ടുവര്‍ഷത്തെ ബി.എഡ് കൂടി പൂര്‍ത്തിയാക്കാൻ എടുക്കുന്ന പ്രയാസം ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം പ്രയോജനകരമാകുന്നത്. ഒറ്റ പ്രവേശന പരീക്ഷയിലൂടെ ബിരുദവും ബി.എഡും നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം. ന്യൂ എജുക്കേഷൻ പോളിസിയുമായി ബന്ധപ്പെടുത്തിയാണ് ഈ കോഴ്‌സ് രൂപകല്‍പന ചെയ്തത്. ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്കായിരിക്കും ഭാവിയില്‍ അധ്യാപനജോലിസാധ്യത കൂടുതൽ. ആദ്യമായാണ് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ സര്‍വകലാശാല ആരംഭിക്കുന്നത്. ncet.samarth.ac.in സന്ദര്‍ശിച്ച് ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നുരാത്രി 11.50 വരെ ഫീസ് അടക്കാം. ജൂലൈ 20നും 21നും അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരമുണ്ട്. പരീക്ഷാതീയതി പിന്നീട് അറിയിക്കും. പരീക്ഷക്ക് മൂന്ന്…
Read More » -
Kerala
എം. ഡി. എം. എ.യുമായി പത്തനംതിട്ട സ്വദേശികളായ ആറ് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി
കൊച്ചി:.എം. ഡി. എം. എ.യുമായി പത്തനംതിട്ട സ്വദേശികളായ ആറ് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. പന്തളം സ്വദേശി അജിത് (23), പന്തളം മുടിയൂർ കോണം സ്വദേശി വിഷ്ണു (23), പത്തനംതിട്ട മാമൂട് സ്വദേശി അശ്വിൻ (22) കോന്നി സ്വദേശി ബാലു (28) തണ്ണിത്തോട് സ്വദേശി അഖിൽകുമാർ( 20) കൂടൽ സ്വദേശി ആരോമൽ (20) എന്നിവരെ ആണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി സ്വദേശികളായ രണ്ടു പേരെ സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടി കൂടിയത്.
Read More » -
Kerala
റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം
എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോള്‍ സെന്ററിലേക്കും റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്കും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. റെയില്‍വേ ഹെല്‍പ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ 0484-2959177, 9744318290 നമ്ബറുകളില്‍ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തില്‍ ലഭിക്കണം. പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ (ഒഴിവ് 1), കൗണ്‍സിലര്‍ (1), ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3), റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കില്‍ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3) എന്നീ തസ്തികകളിലായി മൊത്തം 14 ഒഴിവുകളാണുള്ളത്.
Read More » -
Kerala
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളില്‍ 4045 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ 4045 ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്സണല്‍ സെലക്ഷൻ(ഐബിപിഎസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യുകോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് അവസരം. ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകള്‍ വഴിയാണ് തെരഞ്ഞെടുപ്പ്.പ്രായം: 20 – -28. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രവമുണ്ടാവും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങള്‍ക്ക് www.ibps.in കാണുക.
Read More » -
India
കേന്ദ്രത്തിന് തിരിച്ചടി;ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി:ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി.മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന നിർദ്ദേശവും നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിക്ക് മുന്നിൽ ഹർജികളെത്തിയത്.
Read More » -
Kerala
കാത്സ്യത്തിന്റെ കുത്തിവയ്പ്പ്;അട്ടപ്പാടിയില്‍ ക്ഷീര കര്‍ഷകന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട്: അട്ടപ്പാടിയില്‍ ക്ഷീര കര്‍ഷകന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്തു. മണ്ണാന്തറ ഊരിലെ സെന്തിലിൻ്റെ ആറ് പശുക്കളാണ് ചത്തത്. ഇന്നലെ പശുക്കള്‍ക്ക് കാത്സ്യത്തിന്റെ കുത്തിവെയ്പ്പെടുത്തിരുന്നുവെന്ന് സെന്തില്‍ പറഞ്ഞു.ഇതിന് പിന്നാലെയാണ് ഒന്നിന് പിറകെ ഒന്നായി പശുക്കൾ ചത്തു വീണത്.മറ്റ് മൂന്ന് പശുക്കള്‍ അവശ നിലയിലാണ്. ഇന്നലെയാണ് മണ്ണാന്തറ ഊരിലെ സെന്തിലിന്റെ പത്ത് പശുക്കള്‍ക്ക് കാത്സ്യത്തിന്റെ കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ രണ്ട് പശുക്കള്‍ കുഴഞ്ഞു വീണ് ചത്തു. ഇന്ന് രാവിലെ മറ്റ് നാല് പശുക്കളെ കൂടി തൊഴുത്തില്‍ ചത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വെറ്റിനറി ഉദ്യോഗസ്ഥരെ അറിയിച്ചു. അതിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പശുക്കളുടെ ജഢം മാറ്റിയിരിക്കുകയാണ്. ആകെയുള്ള 10 പശുക്കളില്‍ ആറെണ്ണം ചാവുകയും ബാക്കിയുള്ളവ അവശ നിലയിലുമാണ്.അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത വരൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read More » -
Kerala
കെഎസ്‌ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
കണ്ണൂർ:കെഎസ്‌ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.
Read More » -
India
ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു
ദാർസി:ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പ്രകാശം ജില്ലയിലെ ദാര്‍സിയില്‍ തിങ്കളാഴ്‌ച അര്‍ധ രാത്രിയോടെയാണ് അപകടമുണ്ടായത്. വിവാഹ സല്‍ക്കാരത്തിനായി പോയവര്‍ സഞ്ചരിച്ച ബസാണ് സാഗര്‍ കനാലിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രകാശം ജില്ലയിലെ പൊദിലിയില്‍ നിന്ന് കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനാഡയിലേക്ക് പോവുകയായിരുന്നു ബസ്.അപകടസമയത്ത് 40 പേര്‍ ബസില്‍ ഉണ്ടായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബസിന്‍റെ അമിത വേഗതയും ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
Read More »