Month: July 2023
-
Kerala
ഏകീകൃത സിവിൽ കോഡ്: സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നു, ലക്ഷ്യം തെരഞ്ഞെടുപ്പെന്ന് ടി സിദ്ധിഖ്
കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്. ഇഎംഎസിന്റെ നിലപാടാണോ എംവി ഗോവിന്ദന്റെ നിലപാടാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം യുഡിഎഫിൽ ഭിന്നതയുണ്ടാക്കാനാണ് മുസ്ലിം ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതെന്നും പറഞ്ഞു. ഏകീകൃത സിവിൽ കോഡ് ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്. അവർ ഇക്കാര്യത്തിൽ ഡ്രാക്കുളയാണ്. അടുത്ത തെരഞ്ഞെടുപ്പാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഈ വർഷത്തെ ഇഎംഎസിന്റെ ലോകം എന്ന സെമിനാറിൽ ഏകീകൃത സിവിൽ കോഡും വ്യക്തി നിയമവും എന്ന വിഷയം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന്റെ ആദ്യ ജനസദസ് ഈ മാസം 22 ന് കോഴിക്കോട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖർ ഈ ജനസദസ്സിൽ പങ്കെടുക്കും. ഇടതുമുന്നണിയിലെ ഒരു പാർട്ടിയെയും ക്ഷണിക്കില്ലെന്ന് പറഞ്ഞ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, സി…
Read More » -
Kerala
പണത്തെച്ചൊല്ലി ഡ്രൈവറുടെ തർക്കം; ആംബുലൻസിൽ കിടന്ന് രോഗി മരിച്ചു
എറണാകുളം: പറവൂരില്‍ രോഗിയെ കയറ്റിയ ആംബുലൻസ് എടുക്കാൻ വൈകിയതിനാല്‍ രോഗി മരിച്ചു.പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസില്‍ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂര്‍ വേണമെന്ന് ഡ്രൈവര്‍ നിലപാടെടുത്തതോടെയാണ് ആംബുലൻസിൽ കിടന്ന് രോഗി മരിച്ചത്. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥിതി വളരെ ഗുരുതരമായതിനാല്‍ എറണാകുളത്തെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റഫര്‍ ചെയ്തു. ഇതിനായി ആശുപത്രി അധികൃതര്‍ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു. എന്നാല്‍ രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവര്‍ ബന്ധുക്കളോട് പണം മുൻകൂര്‍ ആവശ്യപ്പെടുകയായിരുന്നു. 900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലത്തതിനാല്‍ എറണാകുളത്തെത്തിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ പണം മുൻകൂറായി ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ വാശി പിടിച്ചു. ഒടുവിൽ പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നു.സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ പോലീസിൽ പരാതി…
Read More » -
Kerala
ഭർത്താവ് ഗൾഫിൽ നിന്നും അയക്കുന്ന പണം മുഴുവൻ പ്രമോദിന്റെ കൈയ്യിൽ; ശ്രീദേവിയുടെ മരണത്തിനു പിന്നാലെ പ്രമോദിനേയും കാണാനില്ല
ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ ശ്രീദേവി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യ സുഹൃത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണെന്ന ആരോപണവുമായി ഭർത്താവും ബന്ധുക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഒന്നാം തീയതിയിരുന്നു. സ്വന്തം വീട്ടിലാണ് ശ്രീദേവിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിൻ്റെ വീട്ടിലായിരുന്നു ശ്രീദേവിയും രണ്ടു മക്കളും താമസിച്ചിരുന്നത്.സംഭവ ദിവസം ഉച്ചക്ക് സ്വന്തം വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. ശ്രീദേവി സ്വന്തം വീട്ടില്‍ വരുന്ന അവസരങ്ങളിൽ സുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രമോദിൻ്റെ വാഹനമാണ് വിളിച്ചിരുന്നത്.ഇതിനിടെ പ്രമോദ് പലപ്പോഴായി ശ്രീദേവിയില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായും വിവരങ്ങൾ പുറത്തു…
Read More » -
Kerala
നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം; അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ അന്തരം പലയിടത്തും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിർത്താൻ വകുപ്പുകൾ കൂട്ടായ പ്രവർത്തനം നടത്തണം. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന കർശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂർണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകൾ നടത്തണം. പൊലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ ഹോർട്ടികോർപ്പും കൺസ്യൂമർഫെഡും സിവിൽസപ്ലൈസും വിപണിയിൽ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഓണക്കാലത്തേക്കുള്ള മാർക്കറ്റുകൾ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടർമാർ ചർച്ച ചെയ്ത് പരിഹാരം…
Read More » -
Crime
കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ എംഎസ്എഫ് പ്രവർത്തകരെ കൈ വിലങ്ങു അണിയിച്ച സംഭവം: എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ എംഎസ്എഫ് പ്രവർത്തകരെ കൈ വിലങ്ങു അണിയിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. റൂറൽ എസ് പി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥിന്റെ ഉത്തരവ്. പ്ലസ് ടു സീറ്റ് പ്രതിസന്ധി വിഷയത്തിൽ സമര രംഗത്തുള്ള എം എസ് എഫ് പ്രതിഷേധത്തിൻറെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാൻ തീരുമാനിച്ചിരുന്നു. കൊയിലാണ്ടിയിൽ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിൻറെ തൊട്ടു മുമ്പാണ് റോഡരികിൽ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കൺവീനർ അഫ്രിൻ, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കൈവിലങ്ങ് വെച്ചാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ കൊണ്ടു പോയത്. ഇവർക്കു പുറമേ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read More » -
Sports
ഒന്നും നോക്കിയില്ല; കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറെ പൊന്നും വിലയ്ക്ക് റാഞ്ചി ഈസ്റ്റ് ബംഗാള്‍
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറായിരുന്ന പ്രഭ്‌സുഖൻ ഗില്ലിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ് സി. ഒന്നര കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് ഗില്ലുമായി ഈസ്റ്റ് ബംഗാൾ കരാറിലെത്തിയത്. ഇതോടെ ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ ഗോൾ കീപ്പറെന്ന നേട്ടവും ഗില്ലിന് സ്വന്തമായി. നേരത്തെ ട്രാൻസ്‌ഫർ തുക സംബന്ധിച്ച് ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തർക്കമുണ്ടായിരുന്നു. ഒടുവിൽ 1.20 കോടി രൂപ ട്രാൻസ്ഫർ തുകയായി കേരളാ ബ്ലാസ്റ്റേഴ്സിന് നൽകിയാണ് ഈസ്റ്റ് ബംഗാൾ ഗില്ലുമായി കരാറിലെത്തിയത്. മൂന്ന് വർഷത്തേക്കാണ് 22കാരനായ ഗില്ലുമായി ഈസ്റ്റ് ബംഗാൾ കരാറിലെത്തിയത്. ഇത് പരസ്പര ധാരണയിൽ രണ്ട് വർഷം കൂടി നീട്ടാം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആൽബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് 2021ലെ സീസണിൽ ഗിൽ ബ്ലാസ്റ്റേഴ്സിൻറെ ഒന്നാം നമ്പർ ഗോൾ കീപ്പറായത്. ഗില്ലിൻറെ ആക്രോബാറ്റിഗ് സേവുകൾ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇരുപതാം വയസിൽ 2021-2022 ഐ എസ് എൽ സീസണിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ…
Read More » -
Kerala
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പത്തനാപുരത്ത് പിടിയിൽ
പത്തനംതിട്ട : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം കാരമൂട്ടിൽ വീട്ടിൽ സുധീർ (51) ആണ് പിടിയിലായത്.പന്തളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്തളം കുളനട സ്വദേശിനിയിൽ നിന്ന്, ഓസ്ട്രേലിയയിൽ കെയർടേക്കർ ആയി ജോലി വാഗ്ദാനം ചെയ്ത് 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി പതിനൊന്ന് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കൈപ്പറ്റിയ ശേഷം വിസയോ നൽകിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനാപുരത്തുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ, ചാലക്കുടി ,കൊടകര ഇരിങ്ങാലക്കുട, രാജപുരം, ,കാലടി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കുറ്റത്തിന് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
LIFE
സത്യനാഥന്റെ കഥ അറിയാൻ ഇനിയും വൈകും; ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റി
ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച റാഫി- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ജൂലൈ 14 ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്ന ചിത്രത്തിൻറെ റിലീസ് പ്രതികൂല കാലാവസ്ഥ മൂലം നീട്ടിവെക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പുതിയ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 28 ആണ് പുതിയ റിലീസ് തീയതി. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്. 2.17 മണിക്കൂർ ദൈർഘ്യമുള്ള വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. തിയറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് പ്രൊമോഷൻ പരിപാടികളിൽ ദിലീപ് വ്യക്തമാക്കി. ജോജു ജോർജ്,…
Read More » -
Crime
തൃശൂരിൽ കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ റെയ്ഡ്; നിരവധി കവറുകളിൽ പണം, അമ്പരന്ന് വിജിലൻസ്! 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി
തൃശ്ശൂർ: കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. നോട്ട്കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. ഇന്നാണ് ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോ ഷെറി ഐസകിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ…
Read More » -
Crime
അയോധ്യയിൽ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ആറ് ആടുകൾ ചത്തു; കലിപ്പ് തീർക്കാൻ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറിഞ്ഞ അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ
ലഖ്നൗ: പുതിയതായി ലോഞ്ച് ചെയ്ത് ഗോരഖ്പുർ – ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേർ അറസ്റ്റിൽ. മൂന്നു പസ്വാൻ എന്നയാളെയും മക്കളായ അജയ്, വിജയ് എന്നിവരെയുമാണ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ ഒമ്പതിന് മൂന്നു പാസ്വാൻറെ ആറ് ആടുകളെ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്തിരുന്നു. ഇതിൻറെ ദേഷ്യത്തിൽ മൂന്നുവും രണ്ട് മക്കളും വന്ദേ ഭാരത് എക്സ്പ്രസിന് നേർക്ക് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അയോധ്യയിലെ സൊഹാവൽ റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതായി ആർപിഎഫ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തന്നെ ലോക്കൽ പൊലീസിനെ അന്വേഷണത്തിന് നിയോഗിച്ചു. ഈ അന്വേഷണത്തിലാണ് ആടുകളുമായി ബന്ധപ്പെട്ട അപകടം ഉണ്ടായത് കണ്ടെത്തിയത്. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യാത്രക്കാർക്ക് പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. ഗോരഖ്പൂർ – ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് ജൂലൈ ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. അയോധ്യയിലൂടെ…
Read More »