ദോഹ:ഖത്തർ എയർവെയ്സിൽ നിരവധി ഒഴിവുകൾ.ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2023 സെപ്റ്റംബർ 16, 17 തീയതികളില്‍ ഡല്‍ഹിയിലും, സെപ്റ്റംബര്‍ 29, 30 തീയതികളില്‍ മുംബൈയിലും നടക്കും.
ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷൻ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്ബനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷൻ കമ്ബനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകള്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.പാചകം, കോര്‍പ്പറേറ്റ്, വാണിജ്യം, മാനേജ്മെന്റ്, കാര്‍ഗോ, കസ്റ്റമര്‍ സര്‍വീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സര്‍വീസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റല്‍, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ, സെയില്‍സ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ഈ ജോലിയുടെ യോഗ്യത. ഏതെങ്കിലും ഒരു എയര്‍ലൈനില്‍ മേല്‍പ്പറഞ്ഞ ഒഴിവില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം, റാമ്ബ് കൈകാര്യം ചെയ്യല്‍, അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി ഖത്തര്‍ എയര്‍വേഴ്സ് എടുത്ത് പറയുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് താമസവും അലവൻസുകളും ഉള്‍പ്പെടെയുള്ള നികുതി രഹിത വരുമാനം ലഭിക്കുമെന്ന് എയര്‍ലൈൻ അറിയിച്ചു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് കരിയര്‍ പേജ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.