KeralaNEWS

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  പ്രതി പത്തനാപുരത്ത് പിടിയിൽ

പത്തനംതിട്ട : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
 കൊല്ലം പത്തനാപുരം കാരമൂട്ടിൽ വീട്ടിൽ സുധീർ (51) ആണ് പിടിയിലായത്.പന്തളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പന്തളം കുളനട സ്വദേശിനിയിൽ നിന്ന്,  ഓസ്ട്രേലിയയിൽ കെയർടേക്കർ ആയി ജോലി വാഗ്ദാനം ചെയ്ത് 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി പതിനൊന്ന് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കൈപ്പറ്റിയ ശേഷം വിസയോ നൽകിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്.
  പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  പ്രതിയെ പത്തനാപുരത്തുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
  അടൂർ, ചാലക്കുടി ,കൊടകര ഇരിങ്ങാലക്കുട, രാജപുരം, ,കാലടി  പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കുറ്റത്തിന് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: