Month: July 2023
-
Kerala
മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും, മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനം: കെ. സുധാകരന്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ നിസ്സഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും, മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. മത്സ്യത്തൊഴിലാളികൾ അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നെങ്കിൽ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഓടിയതുപോലെ ഇവർക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. 3 സഹജീവികൾ കടലിൽ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തിൽ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാർ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോൾ, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാർത്ഥ്യം പോലും മറന്നു. മന്ത്രിമാർ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി. 2018 ലെ പ്രളയകാലത്ത് രക്ഷകരായി…
Read More » -
LIFE
നെറ്റിസൺസിന്റെ സംശയം, ‘സ്‍പിരിറ്റി’ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? മറുപടിയുമായി സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍
മദ്യപാന ശീലമുള്ള കഥാപാത്രങ്ങളായി മോഹൻലാൽ എക്കാലത്തും സ്കോർ ചെയ്തിട്ടുണ്ട്. നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും അയാൾ കഥയെഴുതുകയാണിലെ സാഗർ കോട്ടപ്പുറവും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ അവരിൽ ചിലർ. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മദ്യാസക്തിയുടെ ദോഷവശങ്ങളിലേക്ക് വിരൽ ചൂണ്ടിയ സ്പിരിറ്റ്. രഞ്ജിത്തിൻറെ രചനയിലും സംവിധാനത്തിലും 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രഘുനന്ദൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോലിയിടെ മടുപ്പ് മൂലം വിദേശ ബാങ്കുകളിലെ ഉയർന്ന ഉദ്യോഗം രാജിവച്ച് ടെലിവിഷൻ ജേണലിസത്തിലേക്ക് എത്തിയ ആളാണ് രഘു. മദ്യപാനാസക്തി തന്നെ കീഴ്പ്പെടുത്തിയെന്ന അയാളുടെ മനസിലാക്കലും തിരിച്ചുവരവുമൊക്കെ പ്രമേയമാക്കുന്ന ചിത്രത്തിൽ ഗംഭീരപ്രകടനമാണ് മോഹൻലാൽ നടത്തിയത്. സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പിൽ ഇതേക്കുറിച്ചുള്ള ഒരു ആരാധകൻറെ സംശയത്തിനാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അലക്സി എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകൻ കൂടിയായ ശങ്കർ രാമകൃഷ്ണൻ മറുപടിയുമായി എത്തിയത്. ഉണ്ണികൃഷ്ണൻ എന്ന സിനിമാപ്രേമിയുടെ പോസ്റ്റ് ഇങ്ങനെ- “കോമഡി അഭിനയിച്ചു ഫലിപ്പിക്കുന്നത് പോലെ തന്നെ വളരെ പ്രയാസമുള്ള ഒന്നാണ്…
Read More » -
Kerala
ബസിൽ എലി ശല്യം; കെഎസ്ആർടിസി സർവീസ് റദ്ദാക്കി
പാലക്കാട്: കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷമായതോടെ സർവീസ് റദ്ദാക്കി. പാലക്കാട് തൃശ്ശൂര്‍ റൂട്ടിലോടുന്ന ബസിലാണ് എലിയുടെ ശല്യമുണ്ടായത്. യാത്രക്കാര്‍ക്ക് ഇടയിലൂടെ ഓടിയ എലിയെ പിടികൂടാൻ സാധിക്കാതെ വന്നതോടെ പിന്നീടുള്ള ട്രിപ്പുകള്‍ മറ്റൊരു ബസില്‍ നടത്തുകയായിരുന്നു. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വെളുപ്പിന് 5.30ന് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിലാണ് എലിയെ കണ്ടത്. ബസ് എടുത്ത് അല്‍പ്പം കഴിഞ്ഞതോടെ യാത്രക്കാരുടെ കാലിനിടയിലൂടെ എലി ഓടുകയായിരുന്നു. എലിയെ പിടികൂടാൻ യാത്രക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരും ശ്രമിച്ചങ്കിലും സാധിച്ചില്ല. പിന്നീട് ബസ് തൃശ്ശൂര്‍ ഡിപ്പോയിലെത്തിച്ചെങ്കിലും എലിയെ കണ്ടെത്താൻ കഴിയാതെവന്നതോടെ വണ്ടിയുടെ ബോഡി പൊളിച്ച് നോക്കണമെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ ബസ് തിരികെ പാലക്കാട് എത്തിക്കുകയും റൂട്ടിലെ ബാക്കി ട്രിപ്പുകള്‍ മറ്റൊരു ബസില്‍ ക്രമീകരിക്കുകയുമായിരുന്നു.
Read More » -
Kerala
മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ കേരളത്തില്‍ അവർക്കെതിരെ കേസ് എടുക്കുന്നു:കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്ക് നല്‍കിയ ഉറപ്പുകള്‍ ഒന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴി തുറമുഖ വിഷയത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പിൻ്റെ അടിയന്തിര ഇടപെടല്‍ തേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മിണ്ടിയാല്‍ കേസ് എടുക്കുമെന്നതാണ് കേരളത്തിലെ അവസ്ഥ. മത്സ്യ തൊഴിലാളികള്‍ ആകട്ടെ, വൈദികരാകട്ടെ, ചോദ്യം ചോദിച്ചാല്‍ കേസ് എടുക്കും. മണിപ്പൂരിലെ ക്രൈസ്തവര്‍ക്കും വൈദികര്‍ക്കും വേണ്ടി സംസാരിക്കുന്നവര്‍ തന്നെയാണ് അതേ സമൂഹത്തിനെതിരെ കേരളത്തില്‍ കേസ് എടുക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയുമായി ചര്‍ച്ച നടത്തിയ മുരളീധരൻ, കേരളത്തിൽ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.റെസ്ക്യൂ ഫോഴ്സ് ഉള്‍പ്പെടെ നല്‍കിയ ഉറപ്പുകള്‍ ഒന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലന്നും മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തില്‍ ദുരന്ത നിവാരണ സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. മഴ പെയ്താല്‍ മരം വീണ് ആളുകള്‍ മരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ്…
Read More » -
Kerala
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കിട്ടി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മുഴുവൻ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്‍റെയും മൃതദേഹം. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായി എന്ന വാർത്തയാണ് ആദ്യം പുറത്തു വന്നത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ…
Read More » -
Kerala
വീണ്ടും ‘യൂട്യൂബര്‍ തൊപ്പി’ അറസ്റ്റിൽ
ശ്രീകണ്ഠപുരം: യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ വീടിന് സമീപംവെച്ചാണ് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടര്‍ രാജേഷ് മാരാങ്കലത്ത് തൊപ്പിയെ പിടികൂടിയത്. ശ്രീകണ്ഠപുരം തുമ്ബേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്ബിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീലരീതിയില്‍ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. കമ്ബിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ സജി സേവ്യര്‍ തന്റെ ഫോണ്‍ നമ്ബര്‍ സഹിതം കമ്ബിവേലി നിര്‍മിച്ച് നല്‍കുമെന്ന ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് കമ്ബിവേലി നിര്‍മിച്ച് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍നിന്ന് സജി സേവ്യറിന്റെ നമ്ബര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് വളരെ മോശമായി അശ്ലീലസംഭാഷണം നടത്തി അതിന്റെ വിഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം ഐ.ടി നിയമത്തെപ്പറ്റിയോ അതിനുള്ള ശിക്ഷയെക്കുറിച്ചോ ഒന്നും തനിക്ക് ഒരു ധാരണയുമില്ലെന്ന് മുഹമ്മദ് പറഞ്ഞു. അമേരിക്കയിലെ ഒരു യൂട്യൂബര്‍ ആളുകളെ ഹരംകൊള്ളിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആവേശം കൊണ്ടാണ് താനും ആ വഴിക്ക്…
Read More » -
Crime
കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടർക്ക് തൃശ്ശൂരിലും കൊച്ചിയിലും വീട്; രണ്ടിടത്തും റെയ്ഡ്, പണം ഒളിപ്പിച്ചിരുന്നത് കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലും
തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടർക്ക് തൃശ്ശൂരിലും കൊച്ചിയിലും സ്വന്തമായി വീട്. രണ്ട് വീട്ടിലും ഇന്ന് റെയ്ഡ് നടന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം കണ്ടെത്തി. 15,20,645 (പതിനഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി അറുനൂറ്റിനാല്പത്തിയഞ്ച്) രൂപയാണ് ആകെ കണ്ടെത്തിയത്. വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ വിജിലന്‍സിനെ സമീപിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ പരാതിക്കാരനോട് പറയുകയായിരുന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. മുളങ്കുന്നത്തുകാവില്‍ കണ്ടെത്തിയ നോട്ടുകെട്ടുകളിൽ രണ്ടായിരം…
Read More » -
Business
കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജിഎസ്ടി കുറച്ചു, ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ
ദില്ലി: കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി.
Read More » -
Crime
ജോലിയിൽനിന്ന് പിരിച്ചുവിട്ടു, ജോക്കർ ഫെലിക്സ് കില്ലർ ഫെലിക്സ് ആയി! ടെക് കമ്പനി എംഡിയെയും സിഇഒയെയും കൊല്ലപ്പെടുത്തിയ മൂവർ സംഘം ഒളിവിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും കുത്തിക്കൊന്നു. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേധാവികളാണ് കൊല്ലപ്പെട്ടത്. കമ്പനി എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവർ ആണ് മരിച്ചത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ഫെലിക്സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാദ്യത്തിൽ ഇയാൾ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്ന് വൈകിട്ട് കൊലപാതകം നടന്നത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ജോക്കർ ഫെലിക്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള ആളാണ് പ്രതി. ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ആണ് ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തിയത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാർട്ട് അപ്പിന്…
Read More » -
Crime
തെളിവുകളുടെ അഭാവം; 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി കാര്‍ഡമംസെറ്റില്‍മെന്‍റ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറെയും ഡെപ്യൂട്ടി കളക്ടറെയും കോടതി വെറുതെ വിട്ടു
തൊടുപുഴ: കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി കാർഡമംസെറ്റിൽമെൻറ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ജാഫർ ഖാൻ, ഡെപ്യൂട്ടി കളക്ടർ ഷാനവാസ് ഖാൻ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി വെറുതെ വിട്ടത്. പരാതിക്കാരനായ പാലാ സ്വദേശി സെബാസ്റ്റ്യനിൽ നിന്നും പാട്ട ഭൂമി മക്കളുടെ പേരിലേക്ക് മാറ്റുന്നതിന് ഏക്കറിന് 10000 രൂപ വീതം കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് സെബാസ്റ്റ്യൻ വിജിലൻസിന് പരാതി നൽകിയിരുന്നു. പിന്നാലെ വിജിലൻസ് കെണിയൊരുക്കി. 25000 രൂപ ആദ്യ ഗഡു കൈക്കൂലിയായി കൈപ്പറ്റിയതിന് പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. 2013 ഏപ്രിൽ 30 നായിരുന്നു സംഭവം. കേസിൽ പരാതിക്കാരനടക്കം 20 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
Read More »