Month: July 2023

  • Kerala

    ട്രെയിനിന്റെ കാറ്റേറ്റ് പാളത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന വീട്ടമ്മ തെറിച്ചുവീണ് മരിച്ചു

    ആലപ്പുഴ: ട്രെയിൻ കടന്നു പോകവേ റെയില്‍വേ പാളത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു.കർഷകത്തൊഴിലാളിയായ കുമാരപുരം പൂത്തൻപുരയില്‍ ചന്ദ്രിക (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കരുവാറ്റയില്‍ ആണ് അപകടം. ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി ചന്ദ്രിക വീഴുകയായിരുന്നു.   കരുവാറ്റ ഇഴവൻകേരി പാടശേഖരത്തില്‍ കള പറിക്കാൻ പോയതായിരുന്നു ചന്ദ്രിക. അപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിൻ വരുന്നതു കണ്ട് ഇവരുടെ കൂടെ ഉണ്ടായിരുന്നവര്‍ താഴേയ്ക്ക് ഇറങ്ങി നിന്നിരുന്നു. പക്ഷേ ചന്ദ്രിക സമീപത്തെ തൂണില്‍ പിടിച്ചു നില്‍ക്കുകയായിന്നു.   ട്രെയിൻ കടന്നു പോകുമ്പോൾ ശക്തമായ കാറ്റിൽ ചന്ദ്രിക വീഴുകയായിരുന്നു.ട്രെയിൻ കടന്നു പോയ ശേഷം  പാളത്തിനു സമീപം വീണുകിടക്കുന്ന ചന്ദ്രികയെ പെട്ടെന്നുതന്നെ കൂടെ ഉണ്ടായിരുന്നവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.   ഭര്‍ത്താവ്: പരേതനായ സദാനന്ദൻ. മകള്‍: ഉഷ. മരുമകൻ: വിജയൻ.

    Read More »
  • Kerala

    ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    തൊടുപുഴ: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. വാഴക്കുളം മഞ്ഞള്ളൂര്‍ മനയത്ത് വീട്ടില്‍ എം.സി.ഷാജുവിന്റെ മകൻ നിഖില്‍ ഷാജു (22) ആണ് മരിച്ചത്. ഗോവയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

    Read More »
  • India

    വെള്ളപ്പൊക്കം; ഉത്തർപ്രദേശിൽ 900 പശുക്കളെ രക്ഷപെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന 

    നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 900 പശുക്കളെ  രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. നോയിഡ സെക്ടര്‍ 135ല്‍ കുടുങ്ങി കിടക്കുകയായിരുന്ന പ്രീതം എന്ന ഒരുകോടി രൂപ വിലയുള്ള കാളയെ ഉൾപ്പെടെയാണ് രക്ഷിച്ചത്.  ‍ വെള്ളക്കെട്ടിൽ അകപ്പെട്ട 1530 പേരെയും രക്ഷിച്ചു. 6345 പേരെ മാറ്റിപാര്‍പ്പിച്ചെന്നും സേന വ്യക്തമാക്കി.   ഏകദേശം 550 ഹെക്ടറോളം ഭൂപ്രദേശത്താണ് പ്രളയം നാശംവിതച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഏട്ടോളം ഗ്രാമങ്ങള്‍ പൂര്‍ണമായും മുങ്ങി. അയ്യായിരത്തിലധികം പേര്‍ക്ക് വീടൊഴിഞ്ഞുപോകേണ്ടി വന്നതായാണ് നിലവിലെ വിവരം.   45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് യമുനയില്‍ ഇക്കൊല്ലം രേഖപ്പെടുത്തിയത്. അപകടനിലയേക്കാള്‍ രണ്ട് മീറ്റര്‍ കൂടി. 207.68 മീറ്ററാണ് ജലനിരപ്പുയര്‍ന്നത്. ഡല്‍ഹിയുടെയും നോയിഡയുടെയും പ്രധാനഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സേനയെ വിന്യസിച്ചത്.

    Read More »
  • Kerala

    കുടുംബത്തിന്റെ ദോഷം മാറാൻ യുവതിയെ കൂട്ടബലാൽസംഗത്തിന് വിട്ടുകൊടുത്ത ഭർത്താവും കുടുംബവും അറസ്റ്റിൽ

    കുടുംബത്തിന് ഐശ്വര്യം വരാൻ ഭാര്യയയെ നഗ്നപൂജയ്ക്ക് ഇരുത്തണമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്ത ഭർത്താവും സഹോദരിയും അമ്മയും അറസ്റ്റിൽ.കൊല്ലത്താണ് സംഭവം. ‍ തന്നെ നഗ്ന പൂജയുടെ പേരിൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന  യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലം ചടയമംഗലത്ത് ഭർത്താവും ഭര്‍ത്യവീട്ടുകാരും ചേർന്നാണ് യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കിയത്. ആറ്റിങ്ങൽ‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ‍ ചടയമംഗലം പോലീസ് ഭർത്താവിനേയും ഭര്‍തൃമാതാവിനെയും സഹോദരിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2016ലാണ് യുവതിയെ ചടയമംഗലം സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്.അതിന് ശേഷം കുടുംബത്തിന് ഐശ്വര്യം വരാൻ മന്ത്രവാദത്തിന് ഇരയാക്കി‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ  യുവതി പറയുന്നത്. നഗ്ന പൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോൾ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചു.വിവാഹ ശേഷം ഹണിമൂൺ‍ എന്ന പേരിൽ‍ നാഗൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. അതിനുശേഷം മന്ത്രവാദത്തിനെത്തിയ അബ്ദുള്‍ ജബ്ബാര്‍ എന്ന വ്യക്തിയും അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍ വെച്ചും. മന്ത്രവാദ കേന്ദ്രത്തിൽ‍ വെച്ചും തന്നെ പീഡിപ്പിച്ചുവെന്ന്‍  യുവതി പറയുന്നു. ഭര്‍തൃസഹോദരിയായ ശ്രുതിയാണ് എല്ലാവര്‍ക്കും വഴങ്ങാൻ‍ നിര്‍ബന്ധിച്ചത്. ഭര്‍തൃമാതാവും ഇതിന് കൂട്ടുനിന്നു. സിദ്ധിഖ് എന്ന വ്യക്തി തന്റെ വസ്ത്രം വലിച്ച് കീറാൻ‍ ശ്രമിച്ച കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോൾ‍ സാരമില്ലെന്നും മന്ത്രവാദത്തിന്റെ…

    Read More »
  • Kerala

    അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം; രാത്രിയിൽ എത്തുന്ന അജ്ഞാതനെ പിടികൂടാനാവാതെ ആലക്കോട് പോലീസും നാട്ടുകാരും

    കണ്ണൂർ: ആലക്കോട് ഗ്രാമത്തെ ഭീതിയിലാക്കി രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം.അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം.വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതനെ  പിടിക്കാൻ ആലക്കോട് പൊലീസും രംഗത്തുണ്ട്. ആലക്കോട് തേർത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാൾ ഭീതി വിതയ്ക്കുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ പേടിക്കും തേർത്തല്ലി കോടോപളളിയിലുളളവർ. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാൾ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല. അടിവസ്ത്രം മാത്രം ധരിച്ചൊരാൾ. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ കഴുകി വെള്ളം പുറത്തേക്ക്…

    Read More »
  • Kerala

    പത്താം ക്ലാസ് വിദ്യാർത്ഥിനി ഒളിച്ചോടിയത് 55- കാരനായ കെഎസ്ആർടിസി ജീവനക്കാരനൊപ്പം

      പത്താം ക്ലാസുകാരി  പെൺകുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെ എസ് ആർ ടി സി ജീവനക്കാരനെ പോലീസ് അറസ്റ്റ്  ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. അൻപത്തിയഞ്ചു വയസ്സുള്ള വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രകാശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിൽ ഏർപ്പെടുന്നത്.  ശേഷം പെൺകുട്ടിയുമായി ഇയാൾ നാടുവിടുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിനോടുവിൽ എറണാകുളത്തെ ഒരു വാടകവീട്ടിൽ നിന്നുമാണ് പ്രകാശനും പെൺകുട്ടിയും അറസ്റ്റിലാകുന്നത്.പെൺകുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിച്ചായിരുന്നു പ്രകാശനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് മനസ്സിലാക്കിയത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തി ഇരുവരും വാടകയ്ക്ക് വീടെടുത്ത് ഭാര്യ-ഭർത്താക്കൻമാരെപ്പോലെ താമസിക്കുകയായിരുന്നു.മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ആണ് അറസ്റ്റിലായ  പ്രകാശൻ.

    Read More »
  • India

    തലയില്‍ തുളഞ്ഞ് കയറിയത് 2 ഇഞ്ച് നീളമുള്ള ആണി; 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നീക്കംചെയ്തു

    ചെന്നൈ: ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 23 വയസുകാരന്റെ തലയില്‍ നിന്ന് 2 ഇഞ്ച് നീളമുള്ള ആണി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജോലിക്കിടെ സഹപ്രവര്‍ത്തകന്റെ നെയില്‍ ഗണ്ണില്‍ നിന്ന് തെറിച്ച ആണിയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ബ്രഹ്‌മ എന്ന യുവാവിന്റെ തലയില്‍ തുളഞ്ഞ് കയറിയത്. മരണം വരെ സംഭവിക്കാവുന്ന അപകടമായിരുന്നു യുവാവിന് സംഭവിച്ചത്. എന്നാല്‍, ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാം ദിവസം യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലാതെ യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. നവലൂരിലെ പാക്കേജിങ് ഫാക്ടറിയിലാണ് ബ്രഹ്‌മ ജോലി ചെയ്യുന്നത്. ജൂലൈ 4ന് ഇവിടെ നിലം തുടയ്ക്കുന്നതിനിടെയാണ് സഹപ്രവര്‍ത്തകന്റെ നെയില്‍ ഗണ്ണില്‍ നിന്നുള്ള ആണി തലയില്‍ തറച്ചുകയറിയത്. പെട്ടെന്ന് തലയുടെ പിന്നില്‍ ശക്തമായ വേദന തോന്നുകയായിരുന്നെന്നാണ് അപകടത്തെക്കുറിച്ച് യുവാവ് പറയുന്നത്. രക്തം കണ്ട സഹപ്രവര്‍ത്തകര്‍ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് ഇഞ്ച് നീളമുള്ള ആണ് തലയില്‍ തറഞ്ഞ് കയറിയെന്ന് മനസിലായത്. തലയും കഴുത്തും കൂടിച്ചേരുന്ന സ്ഥലത്താണ് ആണി തുളഞ്ഞ് കയറിയതെന്ന് മനസിലാക്കിയ…

    Read More »
  • Local

    കോട്ടയം ജില്ലയിൽ പരിശോധന തുടരുന്നു; ഭക്ഷ്യസുരക്ഷ പാലിച്ചില്ല, പാലായിലെ പച്ചക്കറി, പലചരക്ക്, മീൻ വ്യാപാരകേന്ദ്രം അടപ്പിച്ചു; 50 കടകളിൽ കൂടി ക്രമക്കേട് കണ്ടെത്തി

    കോട്ടയം: ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വിൽപനകേന്ദ്രം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടി. പാലാടൗൺ ഹാളിന്റെ എതിർവശത്തുള്ള സ്ഥാപനമാണ് സംയുക്തസ്‌ക്വാഡിന്റെ പരിശോധനയെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയിൽ അഞ്ചുതാലൂക്കുകളിലും ഇന്നലെ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴയും ഈടാക്കി. ഇന്നലെ 114 വ്യാപാരസ്ഥാപനങ്ങളിലാണ് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇതോടെ മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലുമായി ആകെ 256 കേന്ദ്രങ്ങളിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് മൂന്നുദിവസമായി പരിശോധന നടത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന. ഇന്നലെ കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 17 ഇടത്തും ചങ്ങനാശേരിയിൽ 16 കടകളിൽ എട്ടിടത്തും കാഞ്ഞിരപ്പള്ളിയിൽ…

    Read More »
  • Crime

    ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ലഹരി വില്‍പന; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍

    േകാഴിേക്കാട്: എന്‍ഐടി എംഡിഎംഎ വില്‍പന നടത്തിയിരുന്നയാള്‍ പിടിയില്‍. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടില്‍ ഷിഹാബുദ്ദീന്‍ (45) ആണ് പിടിയിലായത്. കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സഫ്) ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിനയന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്‌ളാറ്റില്‍ നിന്നുമായി 300 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. അധ്യയന വര്‍ഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നിര്‍ത്തി നാട്ടിലെത്തിയതിനു ശേഷം മയക്കുമരുന്ന് വില്‍പനയില്‍ സജീവമാകുകയായിരുന്നു. സിന്തറ്റിക് ലഹരി മരുന്നിന് യുവാക്കള്‍ക്കിടയിലാണ് കൂടുതല്‍ പ്രചാരം എന്നതിനാലും, പല സ്ഥലത്തു നിന്നുള്ളവരായതിനാല്‍ മൊത്തമായി വ്യാപാരം നടത്തിയാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാകും എന്നതിനാലുമാണ് ഇയാള്‍ ക്യാംപസുകളുള്ള…

    Read More »
  • Careers

    റേഡിയോളജിസ്റ്റ് നിയമനം

    കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ക്യാൻ കോട്ടയം പദ്ധതിയിലേക്ക് റേഡിയോളജിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ഡി. റേഡിയോ ഡയഗ്നോസിസ് / ഡിഎംആർഡി/ഡിഐപിഎൻബി റേഡിയോളജിയും സിഇസിടിയിൽ പ്രവർത്തി പരിചയവും. മാമോഗ്രാമും സോനോ മാമോഗ്രാം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

    Read More »
Back to top button
error: