തൃശൂര്‍: തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് യുവതിയ്ക്ക് നേരെ പോലീസ് മര്‍ദ്ദനം. പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതിയടക്കമുളള നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തൃശൂര്‍ അന്തിക്കാട് വാടകയ്ക്ക് താമസിക്കുന്ന തമിഴ് കുടുംബത്തിനാണ് കേരള പോലീസിൽ നിന്നും ദുരവസ്ഥ ഉണ്ടായിരിക്കുന്നത് നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുടുംബം.
പേരാമംഗലം എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിലാണ് യുവതിയ്ക്ക് നേരെ പോലീസ് മര്‍ദ്ദനമുണ്ടായത്. അന്തിക്കാട് പോലീസ് സ്റ്റേഷന്റെ ഓഫീസ് മുറിയില്‍ വച്ചായിരുന്നു മര്‍ദ്ദനം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കെതിരെ നിലവില്‍ മോഷണക്കുറ്റത്തിന് പുറമെ ആത്മഹത്യാ ശ്രമത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.