KeralaNEWS

നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

പാലക്കാട്:നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ.ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പത്തിരിപ്പാല സ്വദേശിയാണ് അറസ്റ്റിലായത്.

പത്തിരിപ്പാല നഗരിപ്പുറം നീലാഞ്ചേരി വീട്ടില്‍ ദേവദാസിനെ(55)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

 

Signature-ad

നഴ്‌സുമാര്‍ ഇരിക്കുന്ന നഴ്‌സിങ് സ്റ്റേഷനില്‍ അലമാരക്ക് മുകളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണാണ് നഷ്ടപ്പെട്ടത്. രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയയാളാണ് ദേവദാസനെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ്.ഐ. കെ.ജെ. പ്രവീണിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: