Month: July 2023
-
Kerala
മറുനാടൻ മലയാളിയുടെ ഓഫീസ് ഒരാഴ്ചക്കകം അടച്ചുപൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ്
തിരുവനന്തപുരം:മറുനാടന്‍ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ. ഇതുവരെ ഓഫീസിന് ലൈസന്‍സ് എടുത്തിട്ടില്ലെന്നും കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും ഓഫിസ് പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 7 ദിവസത്തിനകം ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്. ഒരാഴ്ചക്കകം ഓഫീസ് പൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
Read More » -
NEWS
ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങില്‍ ഇളവുകളും അനുകൂല്യങ്ങളും, ഉത്തരവ് ഓഗസ്റ്റ് 1 മുതല്‍; വിശദ വിവരങ്ങൾ അറിയുക
ജോലി സംബന്ധമായ പ്രത്യേകതകളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങില്‍ ഇളവുകളും നിബന്ധനകളും ഏര്‍പ്പെടുത്തി. ഓഫീസ് സമയത്തിന് പുറമേ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും പഞ്ചിങിനെ ഇനി ശമ്പളവുമായി ബന്ധിപ്പിക്കില്ല. അതേസമയം പഞ്ചിങ് തുടരണം. ഇവരുടെ പ്രവര്‍ത്തന സമയം ഓഫിസ് മേലധികാരികള്‍ രേഖപ്പെടുത്തി സ്പാര്‍ക്കില്‍ ചേര്‍ക്കും. പെട്ടെന്ന് ഷിഫ്റ്റ് ഡ്യൂട്ടിയിലേക്ക് മാറേണ്ടി വരുന്നവര്‍ അതു സംബന്ധിച്ച ഉത്തരവ് സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്ത് ഒഡി സമര്‍പ്പിക്കണം. സര്‍ക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ ഉത്തരവ് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പൂര്‍ണ സമയം പുറത്തു ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ പഞ്ച് ചെയ്യാന്‍ പാടില്ല. ഒരു മാസം 10 മണിക്കൂറോ അതിലേറെയോ അധികസമയം ജോലി ചെയ്യുന്നവര്‍ക്ക് പകരം ഒരു ദിവസം അവധി അനുവദിക്കും. ദിവസം ഏഴ് മണിക്കൂറിലേറെ ജോലി ചെയ്യുന്നത് അധിക സമയമായി കണക്കാക്കും. പലവട്ടം ശ്രമിച്ചിട്ടും വിരലടയാളം ആധാറില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവരെ പഞ്ചിങില്‍ നിന്ന്…
Read More » -
India
പ്രണയത്തിന് ദേശമോ ഭാഷയോ മതമോ തടസമല്ല; പക്ഷേ പാസ്പോർട്ടും വിസയും നിർബന്ധമാണ്
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും സീമ എന്ന പെണ്ണ് നേപ്പാളിലൂടെ ഇന്ത്യൻ ബോർഡർ കടന്ന് കാമുകനായ സച്ചിന്റെ ചാരെ എത്തിയിരിക്കുന്നു.. അതും നാല് കുഞ്ഞുങ്ങളെയും കൊണ്ട്.. പ്രണയത്തിന് വഴി തുറന്നത് പബ്ജി ഗെയിം.. പ്രണയത്തിന് ദേശമോ ഭാഷയോ മതമോ തടസമല്ല.. പക്ഷേ പാസ്പോർട്ടും വിസയും നിർബന്ധമാണ്.. ജോഡോ യാത്ര പോലെ അത്ര എളുപ്പുള്ള പരിപാടിയല്ല ലൂഡോയും പബ്ജിയും.. നല്ല ബുദ്ധിയും കഴിവും ധൈര്യവും വേണം.. നേരെ തിരിച്ച് ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനെ പ്രണയിച്ച് അതിർത്തി കടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തെ പുകിൽ ! എതായാലും കമിതാക്കൾക്ക് ആശംസകൾ..
Read More » -
Kerala
കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
പന്തളം:കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കുരമ്പാല തയ്യിൽപടിഞ്ഞാറ്റേതിൽ രഘുനാഥ കുറുപ്പ്(62) ആണ് മരിച്ചത്. കുരമ്പാല ചിത്ര ആശുപത്രിക്ക് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. സംസ്കാരം ചൊവ്വാഴ്ച 11 ന് ഭാര്യ: അനിത കുമാരി മക്കൾ: രശ്മി, വിഷ്ണു
Read More » -
Kerala
വിദ്യാര്‍ഥിനിയെ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോതപറമ്ബ് കുഴിക്കണ്ടത്തില്‍ അനീഷിനെ (33) ആണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകാൻ സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി ബസില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയുടെ പരാതിയില്‍ പോക്സോ ആക്‌ട് പ്രകാരം കേസെടുത്തു. ഇൻസ്പെക്ടര്‍ ഇ ആര്‍ ബൈജു, എസ്‌ഐമാരായ ഹരോള്‍ഡ് ജോര്‍ജ്, രവികുമാര്‍, സിപിഒ ഗിരീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read More » -
Kerala
കാവനാല്‍ കടവ് – നെടുങ്കുന്നം റോഡിൽ യാത്ര ദുരിതം
മല്ലപ്പള്ളി:ആനിക്കാട് പഞ്ചായത്തിലെ കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം. മാസങ്ങള്‍ക്കു മുൻപ് നടന്ന മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തില്‍ താറുമാറായി കിടന്ന പടുതോട് – എഴുമറ്റൂര്‍ റോഡിനൊപ്പം കാവനാല്‍ കടവ് – നെടുങ്കുന്നം റോഡും നന്നാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പടുതോട്-എഴുമറ്റൂര്‍ റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കിയെങ്കിലും കാവനാല്‍ കടവ് – നെടുംങ്കുന്നം റോഡിന്റെ കാര്യത്തില്‍ തീരുമാനമായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനിക്കാട് പഞ്ചായത്തിലെ പ്രധാന പാതയാണിത്. കാവനാല്‍കടവ് മുതല്‍ നൂറോമ്മാവ് വരെയുള്ള 2 കിലോമീറ്റര്‍ ദൂരമാണ് കൂടുതല്‍ തകര്‍ന്നുകിടക്കുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്‌കരമാണ്. ഇതുമൂലം മറ്റ് വഴികളിലൂടെ കിലോമീറ്ററുകള്‍ അധികദൂരം ചുറ്റേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.
Read More » -
Food
ഏത്തപ്പഴം കൊണ്ട് രുചികരമായ ഹല്‍വ തയ്യാറാക്കാം
ഏത്തപ്പഴം വച്ച് നമ്മള്‍ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.എന്നാല്‍ ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഏത്തപ്പഴം കൊണ്ട് ഹല്‍വ തയ്യാറാക്കിയാലോ ? ഇതിനായി ആദ്യം വേണ്ടത് ഏത്തപ്പഴം എടുത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുകയാണ്. പേസ്റ്റ് പോലെ അരച്ചെടുക്കണം.പിന്നീട് ചുവട് നല്ല കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കാം.ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. തീ നല്ലതുപോലെ ചൂടായി വരുമ്ബോള്‍ നമ്മള്‍ അടിച്ചു വെച്ച ഏത്തപ്പഴത്തിന്റെ കുറുക്ക് ഇതിലേക്ക് ഒഴിച്ച് ഇളക്കുക. നിറംമാറി തുടങ്ങുമ്ബോള്‍ ഇതിലേക്ക് കുറച്ച് ഏലക്ക പൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഇട്ടു കൊടുത്ത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തിന്റെ അടിയില്‍ പിടിച്ചു പോകാതിരിക്കാൻ ഇതിലേക്ക് നെയ്യ് ഇടയ്ക്കിടയ്ക്ക് ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കാം. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പരുവം ആവുമ്ബോള്‍ നെയ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാം. ഇത് സെറ്റായി കഴിയുമ്ബോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് കഴിക്കാം.
Read More » -
Kerala
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
മലപ്പുറം:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ചൈല്‍ഡ് ലൈൻ മുഖേനയാണ് പൊലീസ് പീഡനവിവരം അറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണ്.
Read More » -
Local
അപകടത്തിൽപ്പെട്ട് അനാഥമായി അരമണിക്കൂറിലേറെ റോഡരുകിൽ കിടന്ന നിയമ വിദ്യാർത്ഥി ഒടുവിൽ മരിച്ചു
രാത്രി ദേശീയ പാതയിലെ കണ്ണും കാതുമില്ലാത്ത അമിത വേഗം ഒട്ടേറെ ജീവനുകളാണ് കവർന്നു കൊണ്ടു പോകുന്നത്. ഇന്നലെ രാത്രി 11 മണിക്ക് നിയമ വിദ്യാർത്ഥിയായ 20 കാരൻ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ കാറിടിച്ച് റോഡരുകിൽ അനാഥമായി കിടന്നത് അരമണിക്കൂറിലേറെ. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചു കഴിഞ്ഞിരുന്നു. കൃത്യം 3 മണിക്കൂറിനുള്ളിൽ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബിജു മാരാരിക്കുളം കളിത്തട്ടിനടുത്ത് വാഹനാപകടത്തിൽ മരിച്ചു. ചേർത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടിൽ മോഹനദാസൻ നായരുടെ മകൻ ശ്രീഭാസ്കർ(20) ആണ് ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടത്തിൽ മരിച്ചത്. ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേയാണ് അപകടം സംഭവിച്ചത്. ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരുകിൽ കിടന്ന ശ്രീഭാസ്കറിനെ ആശുപത്രിയിലെത്തിക്കാൻ ആദ്യം ആരും തയ്യാറായില്ല. അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശി രജീഷ്കുമാറിന്റെ ആംബുലൻസിലാണ് പോലീസിന്റെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചത്.…
Read More » -
India
ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനം: ഒരു മരണം, മൂന്നുപേര്‍ക്ക് പരിക്ക്
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, കുളുവിന് സമീപത്തെ കൈയ്സ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ മിന്നില്‍പ്രളയത്തില്‍ രണ്ട് വാഹനങ്ങളും കുറച്ച് വീടുകളും തകരുകയും ഒരു ലിങ്ക് റോഡ് തടസ്സപ്പെടുകയും ചെയ്തു. ഛന്‍സാരി ഗ്രാമസ്വദേശിയായ ബാദല്‍ ശര്‍മ എന്നയാളാണ് മരിച്ചതെന്ന് ഹിമാചല്‍ പ്രദേശ് സംസ്ഥാന ദുരന്ത മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഖേം ചന്ദ്, സുരേഷ് ശര്‍മ, കപില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ കുളുവിനും റായ്സണിനും ഇടയിലുള്ള ദേശീയപാതയില്‍ രണ്ടിടത്ത് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകള്‍ക്കകം ഇത് നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ദുരന്ത മാനേജ്മെന്റ് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് ജൂണ്‍ 24 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 53 ഉരുള്‍പൊട്ടലുകളും 41 മിന്നല്‍ പ്രളയങ്ങളും ഉണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന് 4414 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
Read More »