Month: July 2023
-
India
പ്രാർത്ഥിക്കാൻ വന്നാൽ പ്രാർത്ഥിച്ചോണം! ഭക്തർക്ക് ശല്യം, കർണാടകയിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്
ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കർണാടക സർക്കാരും പുതിയ തീരുമാനമെടുത്തത്. നേരത്തെയും പല തവണ മൊബൈൽ നിരോധന വിഷയം ചർച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇന്ന് ഔദ്യോഗികമായി വിലക്ക് തീരുമാനം കൈക്കൊള്ളുകയായിരുന്നു കർണാടക സർക്കാർ. ഭക്തരെയും ജീവനക്കാരെയും ക്ഷേത്രത്തിനുള്ളിൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.…
Read More » -
Kerala
കോണ്‍ഗ്രസ് ഭരണത്തിലുള്ള കിഴുവിലം സർവീസ് സഹകരണ ബാങ്കില്‍ 1.62 കോടിയുടെ തട്ടിപ്പ്, ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
ചിറയിൻകീഴ് : ഡെപ്പോസിറ്റ് രസീതുകൾ വ്യാജമായി നിർമിച്ച് കോടികൾ തട്ടിയെടുത്ത സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ്. കൊച്ചാലുംമൂട് ബ്രാഞ്ച് മാനേജർ ഇൻ ചാർജ് ആയി ജോലി ചെയ്തിരുന്ന ചിറയിൻകീഴ് കടയ്ക്കാവൂർ മണ്ണാത്തിമൂല ഗുരുവിഹാർ ‘ഭാഗ്യ’യിൽ സി. അജയകുമാറിനെയാണ് റൂറൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 1,62,08,200 രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. 2022 ഏപ്രിൽ ഒന്നുമുതൽ മുതൽ 2023 മാർച്ച് 31വരെ ബാങ്കിന്റെ പുരവൂർ ബ്രാഞ്ചിലും കൊച്ചാലുമ്മൂട് ബ്രാഞ്ചിലും മാനേജർ ഇൻചാർജ് ആയിരിക്കവെയാണ് തട്ടിപ്പ്. രേഖകളിലും കംപ്യൂട്ടർ സംവിധാനത്തിലും കൃത്രിമം കാണിച്ച് അക്കൗണ്ട് ഹോൾഡർമാരുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വ്യാജ ഒപ്പുകൾ ഇട്ട് ലോൺ അനുവദിച്ച് ബന്ധുക്കളുടെ പേരിലുള്ള സ്വർണപ്പണയ അക്കൗണ്ടുകളിലേക്ക് തുക…
Read More » -
Kerala
തിരുവല്ലയിൽ മരിച്ച പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;ഒരാൾ കൂടി അറസ്റ്റിൽ
തിരുവല്ല:രോഗം ബാധിച്ച് മരിച്ച പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തില്‍ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ (26) ആണ് ഡിവൈ.എസ്‌പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ കുമളി തോട്ടയ്ക്കാട് വില്ലേജില്‍ കൈലാസ മന്ദിരത്തില്‍ വിഷ്ണു സുരേഷി(26)നെ കഴിഞ്ഞ മാര്‍ച്ച് 24 ന് കീഴ്‌വായ്പൂര്‍ എസ്‌എച്ച്‌ഓ വിപിൻ ഗോപിനാഥ് അറസ്റ്റ് ചെയ്തിരുന്നു. രോഗം ബാധിച്ച് അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്ബതിനാണ് പെണ്‍കുട്ടി മരിച്ചത്. അസ്വാഭാവിക മരണമെന്ന് സംശയിച്ച് അവിടെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് പലപ്പോഴായി ഇരയായിരുന്നുവെന്ന് മനസിലായത്. കുട്ടിയുടെ മരണശേഷം എടുത്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്…
Read More » -
India
11പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു;എൻ ഡി എയ്ക്ക് കേവലഭൂരിപക്ഷം തൊടാനായില്ല
ന്യൂഡൽഹി:വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയനും ഉൾപ്പെടെ 11 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം 93 ആയി ഉയര്ന്നെങ്കിലും എന് ഡി എയ്ക്ക് കേവലഭൂരിപക്ഷം തൊടാനായിട്ടില്ല. 245 അംഗ നിയമസഭയിൽ നിലവിൽ 238 എം പിമാരാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 120 സീറ്റ് വേണമെന്നിരിക്കെ ബി ജെ പിക്കും സഖ്യകക്ഷികള്ക്കും കൂടി 105 സീറ്റാണ് ഉള്ളത്. ജൂലൈ 24 ന് ആണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഇന്നായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. തൃണമൂൽ കോണ്ഗ്രസിന്റെ ആറു പേരും ബി ജെ പിയുടെ അഞ്ച് പേരുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ആറ് സീറ്റുകളിലേക്കും ഗുജറാത്തിലെ മൂന്ന് സീറ്റുകളിലേക്കും ഗോവയിലെ ഒരു സീറ്റിലേക്കും ജൂലൈ 24 ന് വോട്ടെടുപ്പ് ഉണ്ടാകില്ല.
Read More » -
India
ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട്:ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പാർട്ടി ദേശീയ നേതൃത്വം എൻഡിഎയിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കേരളാ ഘടകം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ദേശീയ തലത്തിൽ പാർട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി.എന്നാൽ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽ പങ്കെടുക്കുന്ന പ്രശ്നമില്ലെന്നും ദേവഗൗഡ വ്യക്തമാക്കി.
Read More » -
India
സഹോദരൻ പാക്കിസ്ഥാൻ സൈന്യത്തിൽ;ഇന്ത്യയിലേക്കെത്തിയ പാകിസ്ഥാന്‍ യുവതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു; യുവതിയെ തിരിച്ചയക്കണമെന്ന് ഗോ രക്ഷ ഹിന്ദു ദൾ
ന്യൂഡൽഹി:നാല് കുട്ടികളുമായി കാമുകനൊപ്പം കഴിയാന്‍ ഇന്ത്യയിലേക്കെത്തിയ പാകിസ്ഥാന്‍ യുവതിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഗ്രേറ്റര്‍ നോയിഡയില്‍ കാമുകന്‍ സച്ചിനൊപ്പം കഴിയുന്ന സീമ ഹൈദറിനെ ചോദ്യം ചെയ്തു. സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തിലുണ്ടെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. സീമ ഹൈദറിനെ കാമുകന്‍ സച്ചിന്റെ വീട്ടില്‍ വെച്ച് മഫ്തിയിലെത്തിയ പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. തന്റെ സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ച യുവതി, സൈന്യത്തിലെ പദവിയോ വകുപ്പോ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ വ്യക്തമാക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദര്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചത്. ഇരുവരും പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയാണ് കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നും സീമ പറയുന്നു. 30 കാരിയായ യുവതിയെ ജൂലൈ 4 ന് ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട്…
Read More » -
Kerala
കറണ്ട് കട്ട് ചെയ്യാനെത്തി; ഒടുവിൽ ഒരു വര്‍ഷത്തേക്കുള്ള കറണ്ട് ചാര്‍ജ്ജ് സ്വന്തം കയ്യില്‍ നിന്ന് ഓഫീസിലടച്ച് ലൈൻമാൻ
കൊല്ലം: ഇലക്‌ട്രിസിറ്റി ബില്ലടക്കാത്തതിനാല്‍ കറണ്ട് കട്ട് ചെയ്യാനെത്തിയ ചവറ കെ.എസ്. ഇ. ബി സെക്ഷനിലെ ലൈൻമാൻ നിര്‍ദ്ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒരു വര്‍ഷത്തേക്കുള്ള കറണ്ട് ചാര്‍ജ്ജ് സ്വന്തം കയ്യില്‍ നിന്ന് ഓഫീസിലടച്ചു. ചവറ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പൻമന കൊച്ചുമുക്കട കിഴക്കതില്‍ റനീസാണ് കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി സ്വന്തം കൈയ്യിൽ നിന്നും കറണ്ട് ചാർജ്ജ് അടച്ചത്. ചവറ മടപ്പള്ളി അമ്ബാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതില്‍ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ശിവൻ കുട്ടിയും ഭാര്യയും നേരത്തെ മരിച്ചിരുന്നതിനാൽ മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു. എന്നാല്‍ തടിപ്പണിക്കാരനായ ഇദ്ദേഹം മാസങ്ങള്‍ക്ക് മുമ്ബ് തട്ടിനുമുകളില്‍ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്. ഈ സങ്കടകഥ അയൽക്കാരിൽ നിന്നറിഞ്ഞപ്പോള്‍ കറണ്ട് കട്ട് ചെയ്യാതെ റനീസ് ഒരു വര്‍ഷത്തെ ബില്ല് അടയ്‌ക്കാൻ തയ്യാറാവുകയായിരുന്നു.
Read More » -
Kerala
കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
കണ്ണൂർ: കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം.ആദിവാസികളുടെ കേരളത്തിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലെ ആറളം ഫാമിലാണ് സംഭവം. രാഘവന്‍ പുതുശ്ശേരി (66) എന്നയാളാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് ആറളം ഫാം ഒമ്ബതാം ബ്ലോക്കിലായിരുന്നു സംഭവം. കടന്നലുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യശോദയാണ് ഭാര്യ. ജനാര്‍ദനന്‍, മിനി എന്നിവര്‍ മക്കളാണ്.
Read More » -
Kerala
ഷട്ടില്‍ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കോഴിക്കോട്:ഷട്ടില്‍ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ ( സുബി ) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹഫ്സത്ത്: മക്കള്‍: ഹിബ, ഹാദില്‍.
Read More » -
Kerala
ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം:ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഇഞ്ചക്കാട് സ്വദേശി ഉഷയാണ്(50) മരിച്ചത്. എംസി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാര്‍ സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ച ഇവരുടെ മകന്‍ രാജേഷിനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »