ഏത്തപ്പഴം വച്ച് നമ്മള്‍ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.എന്നാല്‍ ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഏത്തപ്പഴം കൊണ്ട് ഹല്‍വ തയ്യാറാക്കിയാലോ ?
ഇതിനായി ആദ്യം വേണ്ടത് ഏത്തപ്പഴം എടുത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുകയാണ്. പേസ്റ്റ് പോലെ അരച്ചെടുക്കണം.പിന്നീട് ചുവട് നല്ല കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കാം.ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. തീ നല്ലതുപോലെ ചൂടായി വരുമ്ബോള്‍ നമ്മള്‍ അടിച്ചു വെച്ച ഏത്തപ്പഴത്തിന്റെ കുറുക്ക് ഇതിലേക്ക് ഒഴിച്ച് ഇളക്കുക. നിറംമാറി തുടങ്ങുമ്ബോള്‍ ഇതിലേക്ക് കുറച്ച് ഏലക്ക പൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഇട്ടു കൊടുത്ത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.
പാത്രത്തിന്റെ അടിയില്‍ പിടിച്ചു പോകാതിരിക്കാൻ ഇതിലേക്ക് നെയ്യ് ഇടയ്ക്കിടയ്ക്ക് ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കാം. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പരുവം ആവുമ്ബോള്‍ നെയ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാം. ഇത് സെറ്റായി കഴിയുമ്ബോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് കഴിക്കാം.