Month: July 2023
-
NEWS
പാക്കിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക ഹസിബ നൂറി വെടിയേറ്റ് മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്ത് കൊസ്‌ബോ അഹ്‌മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ചയാണു സംഭവം നടന്നത്. അക്രമികള്‍ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹസിബ നൂറിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. അഫ്ഗാന്‍ ടിവി ചാനലുകളായ എരിയാന ടെലിവിഷന്‍, എഎംസി ടിവി എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് താരം പ്രശസ്തയായത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനില്‍ അഭയം തേടുകയായിരുന്നു.
Read More » -
NEWS
ദശപുഷ്പങ്ങളും അവയുടെ ഉപയോഗങ്ങളും
ദശപുഷ്പങ്ങൾ 1. കറുക 2. ചെറൂള 3. വിഷ്ണുക്രാന്തി 4. പൂവാംകുരുന്നില 5. മുയൽച്ചെവി 6. മുക്കുറ്റി 7.കയ്യുണ്ണി 8 . നിലപ്പന 9. ഉഴിഞ്ഞ 10. തിരുതാളി ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈപത്തുചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദചികിത്സയിലും വളരെ പ്രാധാന്യമുണ്ട്.ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾ തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെ. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിര വ്രതകാലത്ത് ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നത്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തര ക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു് ഉപയോഗിക്കുന്നു. #ദശപുഷ്പങ്ങളുടെ മഹാത്മ്യങ്ങൾ : 1. കറുക : ഗണപതി ഹോമത്തിനും മറ്റു ഹോമങ്ങൾക്കും ഉപയോഗിക്കുന്നു. ആദികളും, വ്യാധികളും ഒഴിയുവാൻ സഹായിക്കുന്നു.…
Read More » -
India
”കോടതിയാണോ തീരുമാനിക്കേണ്ടത്?” വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് വേണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: തിരുവനന്തപുരം – കാസര്‍ഗോട് വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്. ഒരു ഹര്‍ജി പരിഗണിച്ചാല്‍ സമാന ഹര്‍ജികള്‍ വിവിധയിടങ്ങളില്‍നിന്ന് എത്തുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹര്‍ജി പരിഗണിച്ചാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹര്‍ജികള്‍ വരും. ട്രെയിന്‍ ഇപ്പോള്‍ പോകുന്നതുപോലെ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ആരോപിച്ച് തിരൂര്‍ സ്വദേശിയായ പി.ടി.…
Read More » -
Kerala
എടവണ്ണയിലെ സദാചാര ഗുണ്ടായിസവും ഫ്‌ളെക്‌സ് യുദ്ധവും; സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ അറസ്റ്റില്‍
മലപ്പുറം: എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നില്‍ക്കുന്നതു മൊബൈലില്‍ പകര്‍ത്തിയതു ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍. സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍ എന്നിവരുള്‍പ്പെടെ 5 പേരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അഞ്ച് മണിക്കു ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യും: മലപ്പുറത്ത് ബോർഡ്; അക്രമം ഈ മാസം 13 ന് എടവണ്ണ സ്റ്റാന്‍ഡിലാണു സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളജ് വിദ്യാര്‍ഥിനിയും എടവണ്ണയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാള്‍ ഇതു മൊബൈലില്‍ പകര്‍ത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റമാവുകയും തുടര്‍ന്നു കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പോലീസെത്തിയാണു സംഘര്‍ഷം അവസാനിപ്പിച്ചത്. ഈ സംഭവത്തിനു…
Read More » -
NEWS
ഏഷ്യൻ ഗെയിംസിന് അയക്കണം;പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്
ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് പരിശീലകൻ സ്റ്റിമാച്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏഷ്യൻ ഗെയിംസ് ഒരു വലിയ സ്റ്റേജാണെന്നും ഇത് ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ സഹായിക്കുക മാത്രമെ ചെയ്യുകയുള്ളൂ എന്നും സ്റ്റിമാച് പറഞ്ഞു. ഏഷ്യയിലെ മികച്ച 8 ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം.ഇത് മാറ്റണമെന്നാണ് ദേശീയ ടീം കോച്ചിന്റെ ആവശ്യം. നിലവില്‍ ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോള്‍ ടീമിന് ഇളവ് നല്‍കണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് എഐഎഫ്‌എഫ് അറിയിച്ചിരുന്നു.തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്ത്യൻ ഫുട്ബോള്‍ ടീമിന് തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകും. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ഏഷ്യൻ ഗെയിംസ്.ഇതിലേക്ക് ടീമിനെ ഒരുക്കുകയായിരുന്നു ഇന്ത്യൻ ഫുട്ബോള്‍ ടീം. ദേശീയ സീനിയര്‍ ടീം ഹെഡ്…
Read More » -
Kerala
ഏക സിവില്‍ കോഡ് ബിജെപിയുടെ അന്ത്യത്തിന്:പി കെ കുഞ്ഞാലിക്കുട്ടി
ബംഗളൂരു:ഏക സിവില്‍ കോഡ് ബിജെപിയുടെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം അത്യാവശ്യമായുള്ള ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം ഒരുപാട് പ്രതിസന്ധികള്‍ നേരിടുകയാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്ബത്തികസ്ഥിതി കൂടാതെ പരമ്ബരാഗത നയങ്ങള്‍ മുഴുവനും കീഴ്മേല്‍ മറിയുകയാണ്. ഇതുപോലുള്ള യോഗങ്ങള്‍ക്ക് അത്തരമൊരു സമയത്ത് വലിയ പ്രാധാന്യമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More » -
Kerala
കേരളത്തില്‍ 5 നഴ്സിംഗ് കോളജുകള്‍ക്ക് കൂടി അനുമതി
തിരുവനന്തപുരം:കേരളത്തില്‍ പുതിയ 5 നഴ്സിംഗ് കോളജുകള്‍ക്ക് കൂടി അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നഴ്‌സിങ് കോളജ് ആരംഭിക്കുക. 5 നഴ്‌സിങ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ കാസര്ഗോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.കിടത്തിച്ചികിത്സ ആരംഭിച്ചാല്‍ മാത്രമേ മെഡിക്കല്‍ കമ്മിഷന്റെ അനുമതി തേടാനാകൂ.
Read More » -
NEWS
കന്യാകുമാരി പെൻസിൽ ഉള്ളവർ അന്ന് സ്കൂളിലെ രാജാവായിരുന്നു; എന്താണ് കന്യാകുമാരി പെൻസിൽ ?
സ്ലേറ്റും പെൻസിലും ഉപയോഗിക്കുന്ന കുട്ടിക്കാലം.. അക്കാലത്ത് കന്യാകുമാരി പെൻസിൽ എന്നൊരു സൂത്രം ഉണ്ടായിരുന്നു.. ( പാൽ പെൻസിൽ ) കന്യാകുമാരിയിൽ പോയിട്ട് വരൂമ്പോൾ ഒരു ചെറിയതരം മുള്ളാണി പോലത്തെ പെൻസിൽ സംഭരിച്ച് കൊണ്ടുവരുമായിരുന്നു.. ഈ പെൻസിൽ ഉപയോഗിച്ച് സ്ലേറ്റിൽ എഴുതാം.. ഈ പെൻസിൽ ഉള്ളയാൾ അന്ന് ക്ലാസ്സിൽ രാജാവായിരുന്നു.. പെൻസിൽ ഉള്ളയാളെ ഇല്ലാത്തവർ അസൂയയോടെ നോക്കിനിൽക്കും.. ഉള്ളവന്റെ കയ്യിൽ നിന്നും കടംമേടിച്ച് എഴുതും.. കന്യാകുമാരിയിൽ ആരെങ്കിലും പോകുന്നുവെന്നറിഞ്ഞാൽ പെൻസിൽ കൊണ്ടുവരുന്ന കാര്യം ഓർമ്മിപ്പിച്ച് വിടാറുണ്ട്.. കന്യാകുമാരി യാത്ര കഴിഞ്ഞ് വരുന്നവരുടെ കൈയിൽ പെൻസിലുണ്ടോയെന്നാണ് ആദ്യം തിരക്കുന്നത്.. ഒരു കടൽജീവിയുടെ പുറംതോടിലാണ് ഈ പെൻസിൽ പറ്റിപ്പിടിച്ചിരിക്കുന്നത്.. കടൽ ചേന എന്ന് കേട്ടിട്ടുണ്ടോ..? എന്താണ് കടൽ ചേന? ലോകമെങ്ങും കാണപ്പെടുന്ന ശരീരം നിറയെ മുള്ളുകളുള്ള ഒരിനം ജീവി.. ഈ മുള്ളുകളാണ് പെൻസിൽ.. കടലിൽ ജീവിക്കുന്ന എഴുനൂറോളം ഇനം എക്കൈനോഡെമുകളിൽ ഒന്നാണ് കടൽ ചേന.. ഇവയുടെ ഉരുണ്ട ശരീരം 12 ഇഞ്ച് വരെ നീളമുള്ളതും, ചലിപ്പിക്കാൻ…
Read More » -
കടം വാങ്ങിയ 90,000 രൂപ തിരികെ ചോദിച്ചു; അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി
ഭോപാല്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച അമ്മാവനെ ക്രൂരമായി കൊല ചെയ്ത് അനന്തരവന്‍. മധ്യ പ്രദേശിലെ ഗുണയിലാണ് സംഭവം. 45 വയസുകാരനായ വ്യാപാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിവേക് ശര്‍മ എന്നയാളെയാണ് അനന്തരവനായ മോഹിത് കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ കുഴിച്ച് മൂടിയത്. ഗോപാല്‍ കൃഷ്ണ സാഗര്‍ അണക്കെട്ടിന് സമീപത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മോട്ടോര്‍ സൈക്കിളും കണ്ടെത്തിയിരുന്നു. ജൂലൈ 12 നാണ് അനന്തരവനായ മോഹിതിനെ കാണാനായി വിവേക് ശര്‍മ പോയത്. മോഹിതിന് നല്‍കിയ 90,000 രൂപ വാങ്ങിക്കാനായായിരുന്നു ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് സാധാരണമായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. എന്നാല്‍, ചോദിച്ച സമയത്ത് പണം കൊടുക്കാനാവാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മെഡിക്കല്‍ റപ്രസെന്റേറ്റീവായ മോഹിത്, വിവേകിന്റെ ചായയില്‍ ഉറക്കുഗുളിക കലര്‍ത്തി. അബോധാവസ്ഥയിലായ വിവേകിനെ താമസിക്കുന്ന വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച്…
Read More » -
Crime
കൊല്ലാന്‍ ശ്രമമെന്ന് ആരോപിച്ച് മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജയില്‍ കലാപം; നിരവധി പേര്‍ക്ക് പരുക്ക്
പട്‌ന: ബൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരുക്ക്. ജയില്‍ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ മുന്‍ എംഎല്‍എ അനന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ തടവുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. തന്നെ ജയിലില്‍ വച്ചു വകവരുത്താന്‍ പദ്ധിയിട്ടതായും ഇതിന്റെ ഭാഗമായി തങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡ് രാത്രിയില്‍ തുറന്നിട്ടെന്നും ആരോപിച്ചായിരുന്നു അനന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഞായറാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം. അനന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ നാല്‍പതോളം തടവുകാര്‍ ജയിലിനുള്ളില്‍ പ്രതിഷേധിക്കുകയായിരുന്നു. തലേന്നു രാത്രി തങ്ങളുടെ വാര്‍ഡ് ബോധപൂര്‍വ്വം തുറന്നിട്ടെന്ന് ഇവര്‍ ആരോപിക്കുന്നു. പൊലീസ് അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും തടവുകാര്‍ പ്രതിഷേധം തുടര്‍ന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കി പകുതിയിലേറെ തടവുകാരെ സെല്ലുകളിലേക്കു തിരിച്ചയച്ചെങ്കിലും അനന്ത് സിങ്ങും മറ്റു 10 തടവുകാരും പ്രതിഷേധം തുടര്‍ന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. വിഷയത്തില്‍ പട്‌ന ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു. ഒരു ജയില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അടിപിടിയുണ്ടാക്കിയതില്‍ ചില തടവുകാരുടെ പേരില്‍…
Read More »