LocalNEWS

അപകടത്തിൽപ്പെട്ട് അനാഥമായി അരമണിക്കൂറിലേറെ റോഡരുകിൽ കിടന്ന  നിയമ വിദ്യാർത്ഥി ഒടുവിൽ മരിച്ചു

    രാത്രി ദേശീയ പാതയിലെ കണ്ണും കാതുമില്ലാത്ത അമിത വേഗം ഒട്ടേറെ ജീവനുകളാണ് കവർന്നു കൊണ്ടു പോകുന്നത്. ഇന്നലെ രാത്രി 11 മണിക്ക് നിയമ വിദ്യാർത്ഥിയായ 20 കാരൻ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ കാറിടിച്ച് റോഡരുകിൽ അനാഥമായി കിടന്നത് അരമണിക്കൂറിലേറെ. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചു കഴിഞ്ഞിരുന്നു. കൃത്യം 3 മണിക്കൂറിനുള്ളിൽ  മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബിജു മാരാരിക്കുളം കളിത്തട്ടിനടുത്ത് വാഹനാപകടത്തിൽ മരിച്ചു.

ചേർത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടിൽ മോഹനദാസൻ നായരുടെ മകൻ ശ്രീഭാസ്കർ(20)
ആണ് ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടത്തിൽ മരിച്ചത്. ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേയാണ് അപകടം സംഭവിച്ചത്. ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു..
സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരുകിൽ കിടന്ന ശ്രീഭാസ്കറിനെ
ആശുപത്രിയിലെത്തിക്കാൻ ആദ്യം ആരും തയ്യാറായില്ല.

അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശി രജീഷ്കുമാറിന്റെ ആംബുലൻസിലാണ് പോലീസിന്റെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. പക്ഷെ രക്ഷിക്കാനായില്ല.
കൊല്ലം കൊട്ടിയം എൻ.എസ്.എസ് കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്.
അഡ്വക്കേറ്റ് ക്ലാർക്ക് ബിന്ദുവാണ് മാതാവ്. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന്.

Back to top button
error: