Month: July 2023

  • NEWS

    താപനില ക്രമാതീതമായി ഉയരുന്നു; പകല്‍ ചൂടിനൊപ്പം ഉഷ്ണക്കാറ്റും, സൗദിയില്‍ മുന്നറിയിപ്പ്

    റിയാദ്: രാജ്യത്തെ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സൗദിയിലെ പ്രവാസികള്‍ ശ്രദ്ധാലുക്കളായിരിക്കുക. വേനല്‍ ചൂട് ശക്തമായതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും വീശിയടിക്കുന്നത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന താപനിലയിലുണ്ടാകുന്ന ഉഷ്ണക്കാറ്റില്‍ പൊടിപടലങ്ങളും വിഷവാതകകങ്ങളും വലിയ തോതില്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, റിയാദ് എന്നീ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെട്ടുവരുന്നത്. ഉഷ്ണക്കാറ്റുണ്ടാകുന്ന സമയത്ത് മരുഭൂമി വാസവും ഉച്ചസമയങ്ങളിലെ യാത്രയും ഒഴിവാക്കണമെന്നാണ് ദേശീയ കാലാവസ്ഥാ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നിരുന്നു. മദീന, ജിസാന്‍ മേഖലയിലെ തൊഴിലിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രസ്തുത മേഖലയിലെ ഗവര്‍ണറേറ്റുകളുടെയും സഹായത്തോടെയാണ് ഏഴാം തീയതി മുതല്‍ സ്വദേശവത്കരണം നടപ്പിലാക്കി തുടങ്ങിയത്.

    Read More »
  • India

    ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

    ബംഗളുരു: ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. കര്‍ണാടക സര്‍ക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കര്‍ണാടക സര്‍ക്കാരും പുതിയ തീരുമാനമെടുത്തത്. നേരത്തെയും പല തവണ മൊബൈല്‍ നിരോധന വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് ഔദ്യോഗികമായി വിലക്ക് തീരുമാനം കൈക്കൊള്ളുകയായിരുന്നു കര്‍ണാടക സര്‍ക്കാര്‍. ഭക്തരെയും ജീവനക്കാരെയും ക്ഷേത്രത്തിനുള്ളില്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.…

    Read More »
  • Kerala

    ഒന്നരവയസുകാരി പനി ബാധിച്ച്‌ മരിച്ചു

    കണ്ണൂർ:ഒന്നരവയസുകാരി പനിബാധിച്ച് മരിച്ചു.കപ്പാലം മദ്രസയ്ക്ക് സമീപം കുണ്ടാംകുഴി റോഡിലെ സിറാജ് ഫാത്തി മത്ത് ഷിഫ ദമ്ബതികളുടെ ഏക മകൾ ഹയ മെഹ്‌വിഷാണ്  മരിച്ചത്. ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. രാത്രിയോടെ തിരിച്ചെത്തുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ വീണ്ടും പനി മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    Read More »
  • Kerala

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി

    തിരുവനന്തപുരം: ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിര്‍ണയിക്കുന്നത്. പ്രാഥമികതലത്തിലെ രണ്ടുജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തുന്ന സിനിമകളില്‍ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളില്‍ തര്‍ക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും. ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങള്‍.…

    Read More »
  • India

    ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 400 ഒഴിവുകൾ

    ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. പ്രായം: 25–-35. ഓണ്‍ലൈൻ പരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 25. വിശദവിവരങ്ങള്‍ക്ക് www.bankofmaharashtra.in/careers കാണുക.

    Read More »
  • Kerala

    പുതുപ്പള്ളിയിലെ ആ വീട് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം മാത്രമായി; കരോട്ട് വള്ളക്കാലില്‍ വീട് കണ്ണീര്‍ കാഴ്ചയില്‍

    കോട്ടയം: പുതുപ്പള്ളിയില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വച്ചാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. പുതുപ്പള്ളിയില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന വീടിന് ഒരു വര്‍ഷം മുമ്ബാണ് തറക്കല്ലിട്ടത്. രോഗവും ചികിത്സയുമൊക്കെയായി ബംഗലുരുവില്‍ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് സമയക്കുറവ് മൂലം പണി പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹം ആള്‍ക്കാരെ കണ്ടിരുന്നത്. ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യമായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മൻ ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടിലും അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് ആള്‍ക്കാരുണ്ടാകും. പുതുപ്പള്ളിയില്‍ നടക്കുന്ന ഞായറാഴ്ച ദര്‍ബാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രശ്നം അദ്ദേഹം കേട്ടിരുന്നു. ഏറെ കാലത്തിന് ശേഷമാണ് സ്വന്തം നാട്ടില്‍ വീടുവെക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കര്‍ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങിയത്. പുതുപ്പള്ളി ജംഗ്ഷനില്‍ കറുകച്ചാല്‍ റോഡിന് ചേര്‍ന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി പദ്ധതിയിട്ടത്. വീടുപണി യെക്കുറിച്ച്‌ ഉമ്മൻ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഏറെ കാലമായി…

    Read More »
  • Kerala

    പത്തനംതിട്ട ചാലക്കയത്ത് മൂന്ന് വയസ്സുകാരനെ പുലി ആക്രമിച്ചു

    പത്തനംതിട്ട:ചാലക്കയത്ത് മൂന്ന് വയസ്സുകാരനെ പുലി ആക്രമിച്ചു.വെള്ളാച്ചിമലയിലെ ആദിവാസി ഊരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആക്രമണം.വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് ആക്രമിച്ചത് തലക്ക് പരുക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസ്കരന്റെ മകൻ സുബീഷിനാണ് പരുക്കേറ്റത്.പുലി ആക്രമിക്കുന്നത് കണ്ടെന്ന് അച്ഛൻ ഭാസ്കരൻ പറഞ്ഞു.എന്നാല്‍, കാട്ടുപൂച്ച ആകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

    Read More »
  • Crime

    മോഷണം ലൈവായി വാട്സ് ആപ്പില്‍; പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന ‘കുട്ടിക്കള്ളന്‍’മാര്‍ പിടിയില്‍

    കൊച്ചി: പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചവര്‍ വിചാരിച്ചുകാണില്ല ഇത്ര വലിയ പൊല്ലാപ്പാകുമെന്ന്. സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിക്ക് സമീപം നിന്ന രണ്ടുപേരെ നേരത്തെ തന്നെ പള്ളിമേടയിലിരുന്ന് വികാരി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പള്ളിയകത്ത് കയറി ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പള്ളിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്നു എന്നും കഴിയുന്നവര്‍ പള്ളിയില്‍ എത്തുകയെന്നും വികാരിയുടെ ശബ്ദസന്ദേശം. പെട്ടന്നു തന്നെ ഇടവകക്കാര്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ മോഷ്ടാക്കാള്‍ തരിച്ചുപോയി. പ്രതികളെ തടിയിട്ടപറമ്പ് പോലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇരയുടെ പക്കല്‍ നിന്നു കണ്ടെടുത്ത ബൈക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമോഷണം പോയതാണെന്നും തെളിഞ്ഞു. ഇതില്‍ സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍പരിധിയില്‍ നിന്ന് മോഷണം പോയ സൈക്കിളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തടിയിട്ടപറമ്പ്, എടത്തല,തൃക്കാക്കര…

    Read More »
  • India

    ബിജെപി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ പുറത്ത്; രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പ്രതികരണം

    മുംബൈ: മുതിര്‍ന്ന ബി.ജെ.പി നേതാവും രണ്ടുതവണ എം.പിയുമായിരുന്ന കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. മറാത്തി വാര്‍ത്ത ചാനലായ ലോക് ഷാഹിയാണ് വിഡിയോ പുറത്തുവിട്ടത്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ അവ്യക്തമാക്കിയ നിലയിലാണ് ഇത് സംപ്രേഷണം ചെയ്തത്. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ സോമയ്യ പ്രസ്തുത സ്ഥാനം ദുരുപയോഗം ചെയ്തത് പുറത്തുകൊണ്ടുവരാനാണ് വിഡിയോ പുറത്തുവിട്ടതെന്നും ചാനല്‍ എഡിറ്റര്‍ കമലേഷ് സുതാര്‍ പറഞ്ഞു. അതേസമയം, വിഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ ആരോപിച്ചു. വിവാദ വിഡിയോയെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി. നിയമസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം വിഡിയോ പുറത്തുവിട്ടത് തന്റെ സത്പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷൻ കൂടിയാണ് കിരിത് സോമയ്യ.

    Read More »
  • Crime

    ആദ്യ പോസ്റ്റിങ്ങില്‍ തന്നെ കൈക്കൂലി; അസി. രജിസ്ട്രാര്‍ അറസ്റ്റില്‍

    റാഞ്ചി: ആദ്യ നിയമനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഝാര്‍ഖണ്ഡില്‍ അറസ്റ്റില്‍. കൊദേര്‍മ ജില്ലയിലെ സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ മിതാലി ശര്‍മയാണ് അറസ്റ്റിലായത്. മിതാലിയുടെ ആദ്യ പോസ്റ്റിങ്ങായിരുന്നു കൊദേര്‍മയില്‍. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് നിയമനം ലഭിച്ചത്. https://twitter.com/AdvAshutoshBJP/status/1680898717820518403?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680898717820518403%7Ctwgr%5E73d69918bc3024326c746e1b3f5ceb2544265b92%7Ctwcon%5Es1_c10&ref_url=https%3A%2F%2Fml.mixindia.com%2Fmitali-sharma-who-was-exposed-as-accepting-a-rs-10000-bribe-during-her-first-posting-as-an-assistant-registrar-in-koderma-jharkhand%2F മിതാലി ശര്‍മ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഹസാരിബാഗ് യൂണിറ്റ് നടത്തിയ നീക്കത്തില്‍ ഇവരെ അറസ്റ്റ് ചെയ്തത്. കൊദേര്‍മയിലെ വ്യാപാര്‍ സഹയോഗ് സമിതിയില്‍ മിതാലി ശര്‍മയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ വീഴ്ചകള്‍ കണ്ടെത്തിയ മിതാലി, നടപടിയെടുക്കാതിരിക്കാന്‍ തനിക്ക് 20,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന്, കൈക്കൂലിയുടെ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുന്നതിനിടെ മിതാലി ശര്‍മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
Back to top button
error: