KeralaNEWS

പുതുപ്പള്ളിയിലെ ആ വീട് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം മാത്രമായി; കരോട്ട് വള്ളക്കാലില്‍ വീട് കണ്ണീര്‍ കാഴ്ചയില്‍

കോട്ടയം: പുതുപ്പള്ളിയില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വച്ചാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.

പുതുപ്പള്ളിയില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന വീടിന് ഒരു വര്‍ഷം മുമ്ബാണ് തറക്കല്ലിട്ടത്. രോഗവും ചികിത്സയുമൊക്കെയായി ബംഗലുരുവില്‍ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് സമയക്കുറവ് മൂലം പണി പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹം ആള്‍ക്കാരെ കണ്ടിരുന്നത്.

Signature-ad

ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യമായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മൻ ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടിലും അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് ആള്‍ക്കാരുണ്ടാകും. പുതുപ്പള്ളിയില്‍ നടക്കുന്ന ഞായറാഴ്ച ദര്‍ബാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രശ്നം അദ്ദേഹം കേട്ടിരുന്നു.

ഏറെ കാലത്തിന് ശേഷമാണ് സ്വന്തം നാട്ടില്‍ വീടുവെക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കര്‍ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങിയത്. പുതുപ്പള്ളി ജംഗ്ഷനില്‍ കറുകച്ചാല്‍ റോഡിന് ചേര്‍ന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി പദ്ധതിയിട്ടത്.

വീടുപണി യെക്കുറിച്ച്‌ ഉമ്മൻ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോള്‍ നടത്തുന്നത്. പക്ഷെ നിങ്ങള്‍ കരുതുന്ന പോലെ ഒരു വീട് അല്ല. പുതിപ്പള്ളിയില്‍ വരുമ്ബോള്‍ കിടക്കാൻ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ വീട് പണി തുടങ്ങും’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതുപ്പള്ളിയില്‍ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.

Back to top button
error: