Month: July 2023
-
India
ഏക സിവില്‍ കോഡിനെതിരെ ബിജെപി നേതാവ്
ഷില്ലോങ്:ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ മേഘാലയ ബി.ജെ.പി നേതാവ് സൻബോര്‍ ഷുല്ലൈ.സംസ്ഥാനത്തെ പട്ടികമേഖലകളില്‍ ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സംസ്ഥാനത്ത് മാതൃദായക്രമമുള്ള സമുദായങ്ങളില്‍ ഇത് അപകടകരമായ ഇടപെടല്‍ ഉണ്ടാക്കുമെന്നും അതുകൊണ്ട് ഇവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് സൻബോര്‍ ഷുല്ലൈ ദേശീയ നിയമ കമീഷൻ അധ്യക്ഷന് കത്തയച്ചു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ ഇതില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാര്‍ സൻമനസ്സു കാണിച്ചിരുന്നുവെന്ന് എടുത്തുപറഞ്ഞ കത്തില്‍, മേഘാലയയിലെ ഗോത്രസമൂഹത്തിന്റെ പരമ്ബരാഗത സമ്ബ്രദായങ്ങള്‍ സംരക്ഷിക്കാൻ ശ്രദ്ധവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Read More » -
Crime
‘കോഴിച്ചോര’ ദേഹത്ത് പുരട്ടി ലൈംഗീക പീഡന പരാതി; വയോധിക വ്യവസായിയില്‍നിന്ന് മൂന്നരക്കോടി തട്ടി
മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപുര്‍ സ്വദേശിയായ 64 വയസുകാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് മോണിക്ക ഭഗവാന്‍, ലുബ്ന വസീര്‍, അനില്‍ ചൗധരി, മനീഷ് സോദി എന്നിവര്‍ക്കെതിരേ പോലീസ് കുറ്റപത്രം നല്‍കിയത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളായ അനില്‍ ചൗധരിയും ലുബ്നയും 2017-ലാണ് വ്യവസായിയുമായി സൗഹൃദത്തിലാകുന്നത്. ഇദ്ദേഹത്തിന്റെ ആസ്തികളെക്കുറിച്ചെല്ലാം വിശദമായി മനസിലാക്കിയ സംഘം വ്യവസായിയെ പിന്നീട് തന്ത്രപരമായി ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നു. 2019-ല്‍ വ്യവസായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടെ ലുബ്നയും മോണിക്കയും ഇവിടേക്കെത്തി. തുടര്‍ന്ന് വ്യവസായി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പരാതി ഉന്നയിക്കുകയായിരുന്നു. വ്യവസായിയുമായി മനഃപൂര്‍വം വഴക്കുണ്ടാക്കിയ മോണിക്കയാണ് ശരീരത്തില്‍ കോഴിയുടെ ചോര പുരട്ടി പരിക്കേറ്റെന്ന് അഭിനയിച്ചത്. തന്നെയും സുഹൃത്തായ സപ്നയെയും ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നായിരുന്നു മോണിക്കയുടെ ഭീഷണി. വഴക്കിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് 3.25 കോടി രൂപയാണ്…
Read More » -
Crime
വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി; കെ.എസ്.യു. സംസ്ഥാന നേതാവടക്കം കേസില്‍ പ്രതി
ഇടുക്കി: വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹം കഴിച്ചതിലുള്ള ദേഷ്യത്തില്‍ വീടുകയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കൊല്ലം പത്തനാപുരം പനമ്പറ്റ സ്വദേശി ചിഞ്ചു ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ ഷീബയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ജെ.യദു കൃഷ്ണന്‍ (35), പത്തനാപുരം സ്വദേശി എച്ച്. അനീഷ് ഖാന്‍ (35) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 13 പേര്‍ക്കും എതിരെ തങ്കമണി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ചിലര്‍ യുവതിയുടെ ബന്ധുക്കളാണ്. രഞ്ജിത്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് അമലഗിരി കവലയില്‍ ഓമനക്കുട്ടന്റെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നിനു പിന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പ്രതികള്‍ വീട്ടിലുണ്ടായിരുന്നവരെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പിച്ചെന്നും പരാതിയില്‍ പറയുന്നു. രഞ്ജിത്ത് (28), ഓമനക്കുട്ടന്‍ (36), ഭാര്യ രമ്യ (33), മക്കളായ അതുല്യ (11), അതുല്‍ (9), അശ്വല്‍ കൃഷ്ണ (7) എന്നിവര്‍ക്കാണ് പരുക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്…
Read More » -
India
വോട്ടർ ലിസ്റ്റിൽ ഇപ്പോൾ പേര് ചേർക്കാം
വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ് 17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്. അന്യ ദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം. പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും. ഓർക്കുക. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ ആദ്യമായി വോട്ട് ചെയ്തവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ വോട്ടർലിസ്റ്റിൽ പേരോ ഉണ്ടാകണം എന്നില്ല. പഞ്ചായത്ത് ഇലക്ഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും പാർലമെന്റ് /നിയമസഭ ഇലക്ഷൻ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും ആണ് വരുന്നത്.. രണ്ടും വെവ്വേറെ ലിസ്റ്റുകൾ ആണ്. വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ വീട്ടിലെ ഒരാളുടെയോ /അയൽവാസിയുടെയോ ഇലക്ഷൻ…
Read More » -
Kerala
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍
തിരുവനന്തപുരം:നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി.അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ ആണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.രണ്ട് ദിവസം മുമ്പ് ബാലരാമപുരത്ത് നാല് പേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ബാലരാമപുരത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടികൾക്ക് മുഖത്താണ് കടിയേറ്റത്
Read More » -
Kerala
എറണാകുളം-ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക ജില്ല
ന്യൂഡൽഹി:സമ്ബൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനത്തിലേക്ക് കേരളം അടുക്കുന്നുവെന്ന് റിപ്പോർട്ട്. നിതി ആയോഗിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 12 മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തി നിതിആയോഗ് നടത്തിയ കുടുംബാരോഗ്യ സര്‍വെ പ്രകാരം ദാരിദ്ര്യത്തെ ഏറ്റവും ഫലപ്രദമായി ഒഴിവാക്കിയ സംസ്ഥാനം കേരളമാണ്. 2015–16ല്‍ കേരളത്തില്‍ ജനസംഖ്യയുടെ 0.70 ശതമാനം ദാരിദ്ര്യത്തെ അഭിമുഖീകരിച്ചിരുന്നുവെങ്കില്‍ 2019–21ല്‍ ഇത് 0.50 ശതമാനമായി താഴ്‌ന്നുവെന്നും നിതി ആയോഗിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ അമ്ബതിനായിരത്തില്‍ അധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിന് കേരളത്തിന് സാധിച്ചു. ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക ജില്ല എന്ന നേട്ടം പുതിയ സര്‍വെ പ്രകാരം എറണാകുളം നേടി. മുന്‍സര്‍വെയില്‍ എറണാകുളത്ത് ജനസംഖ്യയുടെ 0.10ശതമാനമാണ് ദാരിദ്ര്യത്തെ അഭിമുഖീകരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 0 ശതമാനത്തിലേക്ക് എത്തി. പക്ഷേ കഴിഞ്ഞ വര്‍ഷം ദാരിദ്ര്യമില്ലാത്ത ജില്ല എന്ന ഖ്യാതി നേടിയ കോട്ടയത്തില്‍ പുതിയ സര്‍വേ പ്രകാരം 0.14 ശതമാനം പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. പോഷകാഹാരത്തിലെ പുരോഗതി, ശിശു-കൗമാര മരണങ്ങള്‍, മാതൃ ആരോഗ്യം, വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍നില, പാചക ഇന്ധനം,…
Read More » -
Kerala
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരനേയും ബന്ധുവിനേയും അറസ്റ്റ് ചെയ്തു
മലപ്പുറം:മങ്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സ്വന്തം സഹോദരനേയും ബന്ധുവായ യുവാവിനേയും പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ 20കാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് മങ്കട പൊലീസ് പറഞ്ഞു.അഞ്ച് മാസം ഗര്‍ഭിണിയായ 14കാരിയെ ചൈല്‍ഡ്‌ലൈൻ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിക്ക് നല്‍കിയ കൗണ്‍സലിംഗിലാണ് പീഡനം പുറത്തുപറഞ്ഞത്. സ്വന്തം വീട്ടിലും വീടിന് സമീപത്ത് വച്ചുമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
ലാഭകരമല്ലാത്ത സര്‍വീസുകൾ നിർത്തുന്നു;കണക്കെടുപ്പ് തുടങ്ങി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം: ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് കെഎസ്‌ആര്‍ടിസി തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന. യാത്രക്കാര്‍ ധാരാളമുള്ള, സമാന്തര സര്‍വീസുകള്‍ ഉണ്ടായിരുന്നയിടങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും. ദേശീയപാത നിര്‍മാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളില്‍ ബസുകള്‍ കൂട്ടമായി യാത്രക്കാരില്ലാതെ ഓടുകയാണ്. ഇത് ഒഴിവാക്കാൻ പ്രധാന ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചറുകളടക്കമുള്ളവയുടെ സമയത്തില്‍ ക്രമീകരണം വരുത്തുന്നുണ്ട്. 4700 ബസുകളാണ് ഇപ്പോള്‍ ഓടിക്കുന്നത്. ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ 14 ലക്ഷം കിലോമീറ്റര്‍ ഓടിക്കുമ്ബോള്‍ കിട്ടുന്നുണ്ട്. 42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ആയി കുറഞ്ഞു. ശമ്ബളയിനത്തില്‍ മാറ്റിവയ്ക്കേണ്ട തുകയിലും കുറവുവന്നു. അതേസമയം ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് മുങ്ങി നടക്കുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സിഎംഡി…
Read More » -
Kerala
വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നല്‍കേണ്ടതില്ല: കെ എസ് ഇ ബി
തിരുവനന്തപുരം: ബില്‍ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആണ് ഉപഭോക്താവിന് നല്‍കുന്നത്. ഇത് സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ റെഗുലേഷന് 138ല്‍ വ്യക്തമാക്കിയിട്ടുണ്ട്.ആയതിനാല്‍തന്നെ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 2021 ഒക്ടോബര്‍ ഒന്നിലെ WP(C) NO. 11372 OF 2021 കേസിന്റെ വിധിന്യായത്തില്‍ കേരള ഹൈക്കോടതി ഇത് ശരിവച്ചിട്ടുണ്ടെന്നും കെഎസ്‌ഇബി വ്യക്തമാക്കി. വൈദ്യുതി ബില്‍ തയ്യാറാക്കുന്ന തീയതിക്കുശേഷം 10 ദിവസം പിഴകൂടാതെ പണമടയ്ക്കുന്നതിനും തുടര്‍ന്ന് 15 ദിവസം പിഴയോടുകൂടി പണമടയ്ക്കുന്നതിനും അവസരമുണ്ടായിരിക്കും. 2014 ലെ കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡിന്റെ 122, 123 റെഗുലേഷനുകളനുസരിച്ചാണ് കെ എസ് ഇ ബി ബില്‍ തയ്യാറാക്കുന്നത്. വെറുമൊരു ബില്‍ മാത്രമല്ല,ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആയാണ്…
Read More » -
Kerala
ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരം വ്യാഴാഴ്ച; ഭൗതികശരീരം വിലാപയാത്രയായി നാളെ പുതുപ്പള്ളിയില്‍ എത്തിക്കും
കോട്ടയം:ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരം വ്യാഴാഴ്ച.ഭൗതികശരീരം വിലാപയാത്രയായി നാളെ രാത്രിയോടെ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിക്കും. മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിക്കും.സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാകും പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക.കോട്ടയം തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് പുതുപ്പള്ളി ഹൗസിലും പിന്നീട് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഇടവക ദേവലയമായ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും കെപിസിസിയിലും പൊതുദര്‍ശനത്തിന് വയക്കും.ശേഷം നാളെ രാവിലെ 7 മണിയോടു കൂടി വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ മൃതദേഹം പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിക്കും. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്കാരം.
Read More »