മറാത്തി വാര്‍ത്ത ചാനലായ ലോക് ഷാഹിയാണ് വിഡിയോ പുറത്തുവിട്ടത്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ അവ്യക്തമാക്കിയ നിലയിലാണ് ഇത് സംപ്രേഷണം ചെയ്തത്. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ സോമയ്യ പ്രസ്തുത സ്ഥാനം ദുരുപയോഗം ചെയ്തത് പുറത്തുകൊണ്ടുവരാനാണ് വിഡിയോ പുറത്തുവിട്ടതെന്നും ചാനല്‍ എഡിറ്റര്‍ കമലേഷ് സുതാര്‍ പറഞ്ഞു.
അതേസമയം, വിഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ ആരോപിച്ചു. വിവാദ വിഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി. നിയമസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം വിഡിയോ പുറത്തുവിട്ടത് തന്റെ സത്പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷൻ കൂടിയാണ് കിരിത് സോമയ്യ.