IndiaNEWS

തക്കാളി വിറ്റ് ലക്ഷപ്രഭു ആയ കർഷകനെ കൊലപ്പെടുത്തി

ക്കാലത്തെയും ഉയർന്ന നിലയില്‍ തക്കാളി വില കുതിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ കർഷകർക്ക് അത് ആശ്വാസമായിട്ടുണ്ട്.എന്നാല്‍, തക്കാളി കൃഷിയിലൂടെ പെട്ടെന്നുണ്ടായ ലാഭം ആന്ധ്രാപ്രദേശിലെ ഒരു കർഷകന്റെ ജീവനാണ് കവർന്നിരിക്കുന്നത്. തക്കാളി വിൽപ്പനയിലൂടെ കൈവന്ന പണം കൈവശമുണ്ടാകുമെന്ന് കണക്കുകൂട്ടി കര്‍ഷകനെ കവര്‍ച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തി.
ആന്ധ്രാപ്രദേശിലെ അന്നാമൈ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. നാരീം രാജശേഖർ റെഡ്ഡി എന്ന 62കാരനായ കർഷകനാണ് കൊല്ലപ്പെട്ടത്. തക്കാളി വിറ്റ പണം റെഡ്ഡിയുടെ പക്കലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമി സംഘം ഇദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത്. തക്കാളി വില്‍പ്പനയിലൂടെ ഏകദേശം 30 ലക്ഷത്തോളം രൂപ റെഡ്ഡി സമ്പാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
 സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രാമത്തില്‍ നിന്ന് അല്‍പം ദൂരെയായി സ്ഥിതി ചെയ്യുന്ന കൃഷിയിടത്തിലാണ് റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് പാല്‍ വാങ്ങാനായി ഗ്രാമത്തിലേക്ക് പോകവെ കവർച്ചാ സംഘം റെഡ്ഡിയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം തൂവാലകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്.

Back to top button
error: