KeralaNEWS

എങ്ങുമെത്താതെ വികസനം; ചെങ്ങന്നൂരിൽ നിന്നും ട്രെയിൻ കയറണമെങ്കിൽ വള്ളം വേണം

ചെങ്ങന്നൂർ:ശബരിമലയിലേക്കുള്ള വാതായനവും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനവുമുള്ള റയിൽവേ സ്റ്റേഷനായിട്ടും ചെങ്ങന്നൂരിൽ നിന്നും ട്രെയിൻ കയറണമെങ്കിൽ വള്ളം വേണ്ട അവസ്ഥ.ഒറ്റമഴയ്ക്ക് മുട്ടറ്റം വരെയാണ് ഇവിടെ വെള്ളം പൊങ്ങുന്നത്.
റയിൽവെ സ്റ്റേഷൻ ആലപ്പുഴ ജില്ലയിലാണെങ്കിലും പത്തനംതിട്ടക്കാരാണ് ചെങ്ങന്നൂർ റയിൽവെ സ്റ്റേഷന്റെ ജീവനാഡി.ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ല തൊട്ടരികിൽ ഉണ്ടായിട്ടും പത്തനംതിട്ട ബുക്കിങ് സെന്ററിലെ ഉൾപ്പെടെ വരെ വരുമാനം പോകുന്നത് ചെങ്ങന്നൂരിലേക്കാണ്.ആലപ്പുഴയിലെ ജനപ്രതിനിധികൾ ആലപ്പുഴയ്ക്കും കായംകുളത്തിനും വേണ്ടി വാദിക്കുമ്പോൾ ചെങ്ങന്നൂരിന് വേണ്ടി ചെറുവിരൽ അനക്കില്ല.ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ.മണ്ഡലകാലത്ത് മുഖം കാണിച്ചിട്ടു പോകുന്നതല്ലാതെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ചെങ്ങന്നൂരിനെ അവഗണിച്ച മട്ടാണ്.
ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് ശബരിമല തീര്‍ത്ഥാടകര്‍ ഏറയെുണ്ട്. മണ്ഡല, മകരവിളക്ക് കാലത്ത് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് അയ്യപ്പഭക്തര്‍ കൂടുതലെത്തുന്നത്. ഇവര്‍ ട‌്രെിയിനുകളില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് പമ്ബയിലേക്കെത്തുന്നതും തിരികെപോകുന്നതും.

ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷൻ നവീകരണത്തിനായി പ്രഖ്യാപിച്ച പദ്ധതികളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ഇതിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നാണ് വിവരം.നിലവിലുള്ള റെയില്‍വേസ്റ്റേഷൻ കെട്ടിടങ്ങളുടെ സ്ഥാനത്ത് പുതിയ ബഹുനിലക്കെട്ടിട സമുച്ചയമാണ് വിഭാവനം ചെയ്തിരുന്നത്.ഇതിനായി 300 കോടി രൂപ അനുവദിച്ചെന്നാണു റെയില്‍വേ അധികൃതര്‍ പറയുന്നത്. മണ്ഡലകാലം തുടങ്ങാൻ മൂന്നുമാസം മാത്രമുള്ളതിനാല്‍ രൂപരേഖയ്ക്ക് അംഗീകാരമായാലും കെട്ടിടങ്ങള്‍ പൊളിക്കുക പ്രായോഗികമാകില്ല. സ്റ്റേഷനിലെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കും.

Signature-ad

ഈസാഹചര്യത്തില്‍ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുമെന്നുറപ്പാണ്.എന്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ തന്നെ അതിനി മണ്ഡല-മകരവിളക്കു കാലത്തിനുശേഷം മാത്രമേ നടക്കാൻ സാധ്യതയുള്ളൂ.സ്റ്റേഷൻ നവീകരണപ്രവര്‍ത്തനങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങളെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ഏറ്റവുംകൂടുതല്‍ തീവണ്ടികള്‍ എത്തിച്ചേരുന്ന മൂന്നാംനമ്ബര്‍ പ്ലാറ്റുഫോം മഴപെയ്താല്‍ ചോരും. മഴനനഞ്ഞുവേണം യാത്രക്കാര്‍ തീവണ്ടി കാത്തുനില്‍ക്കാൻ. കഴിഞ്ഞയാഴ്ചത്തെ കാലവര്‍ഷപ്പെയ്ത്തില്‍ സ്റ്റേഷനുമുന്നില്‍ വലിയ വെള്ളക്കെട്ടായിരുന്നു. ഇൻഫര്‍മേഷൻ കൗണ്ടറിനു മുന്നിലും വെള്ളക്കെട്ടുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.സ്റ്റേഷനിലെ അറ്റകുറ്റപ്പണികളും മറ്റും നവീകരണപദ്ധതിയുടെ പേരില്‍ റെയില്‍വേ വേണ്ടെന്നു വെക്കുകയാണെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്.

Back to top button
error: