Month: July 2023
-
Crime
ആശുപത്രി കുളിമുറിയിൽ ഒളിക്യാമറ വച്ച് നഗ്ന ദൃശ്യം പകർത്തൽ: 23 കാരൻ അറസ്റ്റിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ സമയത്ത് പെൺകുട്ടി ബഹളം വയ്ക്കുകയും, വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹോട്ടൽ ജോലിക്കാരനായ ഇയാൾ സുഹൃത്തിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ സഹായിയായി എത്തിയതായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ,എസ്.ഐ പ്രദീപ് ലാൽ,മാർട്ടിൻ അലക്സ്,സി.പി.ഓ മാരായ ജസ്റ്റിൻ ജോയ്, ബാബു മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
എരുമേലിയിൽ യുവാക്കൾ തമ്മിൽ വാക്ക് തർക്കം; റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു
മുണ്ടക്കയം: എരുമേലി ഉറുമ്പിൽ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം നടക്കുന്നത്. തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്. സാമ്പത്തിക വിഷയത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ തുമരംപാറ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (25) ബിബിനെ പിടിച്ചു തള്ളുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡിലേക്ക് വീണ ബിബിന്റെ ദേഹത്തു കൂടി പിക്കപ്പ് വാൻ കയറി ഇറങ്ങുകയായിരുന്നു. ഉടൻതന്നെ ബിബിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസിബി ഡ്രൈവറാണ് വിഷ്ണു.
Read More » -
Kerala
നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനം
തിരുവനന്തപുരം: നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട് ഡൗൺലോഡ് ചെയ്യാം. ക്യു. ആർ കോഡോടു കൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാർശാകത്തുകൾ ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.
Read More » -
LIFE
തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭർത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോർട്ടിന് കാരണം. ഇക്കാര്യത്തിൽ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു. ഇതുപോലെ നേരത്തെയും സ്വാതി ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്‍തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാർത്തയും വന്നു. തുടർന്ന് ഇക്കാര്യത്തിൽ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനൊപ്പമുളള ഫോട്ടോകൾ ആർക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു. ‘ആമേൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തിൽ ‘ശോശന്ന’ എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ‘സോളമന്റെ’ ജോഡിയായിരുന്നു ചിത്രത്തിൽ ‘ശോശന്ന’. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പി എസ് റഫീഖായിരുന്നു തിരക്കഥ. എന്തായാലും സ്വാതിക്ക് ആദ്യ മലയാള ചിത്രത്തിൽ വിജയം നേടാനായിരുന്നു. പ്രേക്ഷകർ എന്നും ഇഷ്‍ടപ്പെടുന്ന…
Read More » -
Kerala
ആത്മസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് എ.കെ. ആന്റണി… ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ
തിരുവനന്തപുരം: പതിറ്റാണ്ടുകൾ തോളോടുതോൾ ചേർന്ന് കേരള രാഷ്ട്രീയത്തെ നയിച്ച ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് വിതുമ്പുന്ന എകെ ആന്റണി മറ്റുളളവർക്കും കണ്ണീർക്കാഴ്ചയായി. മകളുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും എ കെ ആന്റണി വിതുമ്പി. ജനകീയനായിരുന്ന പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനാളുകളാണ് ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ നീണ്ടനിര ഇവിടെ കാണാം. ഒരായുസ്സ് മുഴുവൻ ജനങ്ങൾക്കിടയിൽ ചിലവഴിച്ച ഉമ്മൻചാണ്ടിക്ക് അന്ത്യ യാത്രാമൊഴിയേകാൻ ഒഴുകിയെത്തിയത് ജനസഞ്ചയങ്ങളാണ്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ടു മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് തലസ്ഥനത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയെ ആയിരങ്ങൾ അനുഗമിച്ചു. അരനൂറ്റാണ്ടിലേറെ ഉമ്മൻചാണ്ടിയുടെ തട്ടകമായിരുന്ന തലസ്ഥാന നഗരിയിൽ മൂന്നിടത്തുകൂടി ഇന്ന് പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും…
Read More » -
Crime
തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽനിന്ന് വിദേശ കറൻസിയും 81.7 ലക്ഷം രൂപയും പിടിച്ചെടുത്തെന്ന് ഇഡി
ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ചെന്നൈയിലെ ഇഡി ഓഫീസിലേക്ക് വൈകിട്ട് നാല് മണിക്കാണ് മന്ത്രിയും മകൻ ഗൗതം ശിഖമണി എംപിയും എത്തിയത്. ഇന്നലെ ഏഴര മണിക്കൂർ ചോദ്യം ചെയ്തശേഷം മന്ത്രിയെ വിട്ടയച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാവിലെ കെ പൊന്മുടിയുമായി ഫോണിൽ സംസാരിച്ചു. ഇഡി നടപടികളെ ധൈര്യത്തോടെ നേരിടണമെന്നും താനും പാർട്ടിയും പൊന്മുടിക്കൊപ്പം ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം പുലർച്ചെ 3.30നാണ് മന്ത്രിയെ ചെന്നൈയിലെ ഇഡി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ വിട്ടയച്ചത്. പുലർച്ചെ വരെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഡിഎംകെ അഭിഭാഷകൻ ശരവണൻ…
Read More » -
Crime
സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നു, വീട്ടിലെത്തിയ വധഭീഷണി മുഴക്കിയതോടെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊന്നു
കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്തിൽ പ്ലാസ്റ്റിക് കയറുമുറുക്കി കൊന്നു. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദർശ് (21) ആണ് മരിച്ചത്. സംഭവത്തിൽ ആദർശിൻറെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആദർശിനെ ഞായറാഴ്ച രാത്രിയാണ് മൂന്ന് പ്രതികളും ചേർന്ന് വകവരുത്തിയത്. അയൽ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആദർശിനെ മാതാപിതാക്കളും സഹോദരനും ചേർന്നാണ് വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്. വീട്ടിലെത്തിയ ആദർശ് വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
Read More » -
India
സീമയെ ചുറ്റുപ്പറ്റിയുള്ള ദുരൂഹതകൾ വർധിക്കുന്നു; സച്ചിൻ മാത്രമല്ല, ഇന്ത്യയിൽ മറ്റ് പബ്ജി ബന്ധങ്ങളും
ദില്ലി: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിൽ എത്തിയ സീമ ഹൈദറിനെ ചുറ്റുപ്പറ്റിയുള്ള ദുരൂഹതകൾ വർധിക്കുന്നു. സച്ചിൻ മീണ എന്ന യുവാവിനൊപ്പം കഴിയാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദർ എന്ന പാകിസ്ഥാൻ യുവതി പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ മറ്റ് നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സൈന്യവുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) സീമയ്ക്ക് ബന്ധമുണ്ടോയെന്ന് എടിഎസ്, ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നീ അന്വേഷണ സംഘങ്ങൾ പരിശോധിച്ച് വരികയാണ്. തിങ്കളാഴ്ച എടിഎസ് നടത്തിയ ചോദ്യം ചെയ്യലിൽ, കൂടുതലും ദില്ലി-എൻസിആറിൽ നിന്നുള്ള ആളുകളുമായാണ് പബ്ജി വഴി ബന്ധമുണ്ടായിരുന്നതെന്ന് സീമ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ സീമ ഹൈദറിനോട് ഇംഗ്ലീഷിലെ ഏതാനും വരികൾ വായിക്കാൻ ആവശ്യപ്പെട്ടു. നന്നായി വായിക്കുക മാത്രമല്ല, അവ വായിക്കുന്ന രീതി വരെ വളരെ ശരിയായിരുന്നുവെന്ന്…
Read More » -
Kerala
കേരളത്തിന്റെ ജനനായകൻ ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ; ദര്‍ബാര്‍ ഹാളില്‍ അനുഭവപ്പെട്ടത് നിയന്ത്രണാതീതമായ തിക്കും തിരക്കും
തിരുവനന്തപുരം: കേരളത്തിന്റെ ജനനായകൻ ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ. ദർബാർ ഹാളിൽ നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വൻ ജനസാഗരമാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്. ഇന്ന് ഇനി രണ്ട് സ്ഥലത്താണ് പൊതുദർശനം ഉണ്ടാവുക. ദർബാർ ഹാളിന് ശേഷം പാളയം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും അതിന് ശേഷം കെപിസിസിയിലും പൊതുദർശനം നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക…
Read More » -
NEWS
ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശിയായ പ്രവാസി മരിച്ചു
റിയാദ്: ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ് തെക്കൻ സൗദിയിലെ നജ്റാനിൽ മരിച്ചത്. ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീരവേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12), സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്‌റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More »