Month: June 2023

  • Kerala

    മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റെത്: കേരള ഹൈക്കോടതി

    കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്റെതെന്ന് കേരള ഹൈക്കോടതി. പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതേസമയം ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

    Read More »
  • Kerala

    തൊഴുത്തില്‍ കെട്ടിയ ആടുകളെ അജ്ഞാത ജീവി കടിച്ചുകീറി കൊന്നു

    മുണ്ടക്കയം:തൊഴുത്തില്‍ കെട്ടിയ ആടുകളെ അജ്ഞാത ജീവി കടിച്ചുകീറി കൊന്നു. മുണ്ടക്കയം പുലിക്കുന്ന് ടോപ് ചിറക്കല്‍ സി.കെ. രാജുവിന്‍റെ വീട്ടിലെ തൊഴുത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം.പുലര്‍ച്ച വീട്ടുകാരെത്തി നോക്കിയപ്പോള്‍ കയറില്‍ കെട്ടിയ നിലയില്‍ രണ്ട് ആടുകളും ചത്തുകിടക്കുകയായിരുന്നു.   വയറിന് മുകള്‍ഭാഗം കടിച്ചുകീറി തിന്ന നിലയിലും ആന്തരിക അവയവങ്ങള്‍ പുറത്തുവന്ന നിലയിലുമാണ് കണ്ടത്.പുലി, കടുവ പോലെയുള്ള മൃഗങ്ങളുടെ ആക്രമണമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വനത്തില്‍നിന്ന് അര കിലോമീറ്റര്‍ മാറിയാണ് വീട്. സമീപത്ത് മറ്റ് നിരവധി വീടുകളുമുണ്ട്.പുലിക്കുന്ന് ടോപ്പിനു സമീപം ആനകള്‍ ഇറങ്ങിയുള്ള കൃഷിനാശങ്ങളല്ലാതെ  വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ മുമ്ബ് ഉണ്ടായിട്ടില്ല.   തൊഴുത്തിന് സമീപം കാല്‍പാടുകള്‍ ഉണ്ടെങ്കിലും അതില്‍ വ്യക്തതയില്ല. വനപാലകരും വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി പരിശോധിച്ചു. മലയോരമേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഏറെ ചര്‍ച്ചയായിട്ടുെണ്ടങ്കിലും പുലിക്കുന്നില്‍ ഇതാദ്യമാണ് പുലിയുടേതെന്ന് സംശയിക്കുന്ന ആക്രമണം ഉണ്ടായിരിക്കുന്നത്.

    Read More »
  • Kerala

    വരാപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു

    കൊച്ചി:വരാപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. പ്രമേഹം കൂടിയതിനെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റണമെന്ന മനോവിഷമത്തില്‍ ആശുപത്രിയില്‍നിന്ന് ‘മുങ്ങി’ യാണ് ഇയാൾ വരാപ്പുഴ പാലത്തിലെത്തി പുഴയിൽ ചാടിയത്. തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. വരാപ്പുഴ തേവര്‍കാട്ട് സ്വദേശിയായ അറുപതുകാരനാണ് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്.ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. പഴുപ്പ് പാദത്തില്‍ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.   ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ് മകന്‍റെ വണ്ടിയുമായി വരാപ്പുഴ പാലത്തില്‍ എത്തിയത്. ആശുപത്രിയില്‍ ഡ്രിപ് നല്‍കുന്നതിന് ഇട്ടിരുന്ന സൂചി ഉള്‍പ്പെടെ കൈയില്‍ കെട്ടിയാണ് ഇയാള്‍ പുഴയില്‍ ചാടിയത്.   മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടില്‍ വര്‍ഗീസും മറ്റ് നാട്ടുകാരും ചേര്‍ന്നാണ് ഇദ്ദേഹത്തെ പുഴയില്‍നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന്, മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്സ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പോലീസ് സഹായത്തോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

    Read More »
  • Kerala

    തെരുവ് നായ്ക്കളുടെ ആക്രമണം;മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു

    കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ജാൻവിയാണ് ആക്രമണത്തിനിരയായത്.കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.   കുട്ടിയുടെ മാതാവ് ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഫ് ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും.

    Read More »
  • Kerala

    നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്ബന്‍

    മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്ബന്‍. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ വാഹനം പിന്നോട്ട് എടുക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായി.കാട്ടാന പാഞ്ഞ് അടുക്കുക കൂടി ചെയ്തതോടെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടി. ഇതിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീഴുകയും ചെയ്തു.ഈസമയം അതുവഴി വന്ന മറ്റു വാഹനങ്ങളിലെ  ‍ യാത്രക്കാർ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്.ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.വീഴ്ചയിൽ ‍ സ്ത്രീയ്ക്ക് നിസാര പരിക്കേറ്റു.

    Read More »
  • NEWS

    ഉറുമ്പ് ശല്യം ഒഴിവാക്കാം

    മഴക്കാലമായതോടെ ഉറുമ്പ് ശല്യവും രൂക്ഷമായിരിക്കുകയാണ്.വീട്ടിലും മുറ്റത്തും വളർത്തുമൃഗങ്ങളുടെ കൂട്ടിലും എന്നുവേണ്ട കാണുന്നിടത്തെല്ലാം ഉറുമ്പ് തന്നെ.ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒരു കടികിട്ടിയാൽ അരമണിക്കൂർ ചൊറിഞ്ഞാലും നീറ്റൽ പോകില്ല.ഇതാ ഉറുമ്പിനെ തുരത്താനുള്ള ചില എളുപ്പവഴികൾ. സോപ്പുവെള്ളം സ്പ്രേ ചെയ്താല്‍ ഇവ പോകും. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല.ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയുമാകാം. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്. കർപ്പൂരം എണ്ണയിൽ പൊടിച്ച് ചേർത്ത് ഒരു തുണിയിൽ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക എല്ലുപൊടി & കടലപിണ്ണാക്ക് വളമായി നൽകുമ്പോൾ ഉറുമ്പ് വരാൻ സാദ്യത കൂടുതലാണ് ,അതിന് പരിഹാരമായി വേപ്പിൻപിണ്ണാക്ക് പൊടിച്ച് അല്പം ചാരവും ചേർത്ത് മണ്ണിന് മുകളിൽ ചെടിക്ക് ചുറ്റും വിതറുക അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ…

    Read More »
  • Kerala

    തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന പാനൂർ ടൗണിലെ മൃഗസ്‌നേഹികള്‍ക്കെതിരെ നാട്ടുകാർ

    തലശ്ശേരി:തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന പാനൂർ ടൗണിലെ മൃഗസ്‌നേഹികള്‍ക്കെതിരെ നാട്ടുകാർ രംഗത്ത്. ഭക്ഷണവും മറ്റും നൽകി തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നവർ നായ്ക്കളെ അവരവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും അല്ലാത്തപക്ഷം തങ്ങൾ അത് ചെയ്യുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. ടൗണിലെ മൃഗസ്‌നേഹികള്‍ക്കെതിരെ മനുഷ്യസ്‌നേഹി കൂട്ടായ്മയാണ് രംഗത്ത് വന്നിട്ടുള്ളത്.അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണമായി ലഭിക്കുന്ന തെരുവുനായ്ക്കള്‍ പാനൂര്‍ ടൗണില്‍ അക്രമാസക്തമാവുന്ന സാഹചര്യമാണുളളത്.തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന് നഗരസഭ അധികൃതർ ആവശ്യപ്പെട്ടിട്ടും പിന്‍മാറാതെ മൃഗസ്‌നേഹികള്‍ നായകളെ സംരക്ഷിക്കുന്നത് മനുഷ്യജീവന് അപകടകരമായി മാറിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Crime

    കടയുടെ പൂട്ട് തകര്‍ത്ത് മുളകുപൊടി വിതറി കവര്‍ച്ച; കമ്പ്യൂട്ടറുകളും പണവും നഷ്ടപ്പെട്ടു

    കണ്ണൂര്‍: മുളകുപൊടി വിതറി കവര്‍ച്ച. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ തെക്കീബസാര്‍ ജോണ്‍ മില്ലിനടുത്തുള്ള കടയിലാണ് കവര്‍ച്ച നടത്തിയത്. എസ്.എസ്. ബേറിങ്ങ് കമ്പനി എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കമ്പ്യൂട്ടറുകളും പണവും നഷ്ടപ്പെട്ടു. കടയുടെ ഒരു ഭാഗത്തെ ഷട്ടറിന്റെ പൂട്ടുകള്‍ പൊട്ടിച്ച മോഷ്ടാക്കള്‍ അകത്തെ ഗ്ലാസും തകര്‍ത്താണ് ഉള്ളിലേക്ക് കടന്നതെന്ന് സംശയിക്കുന്നു. ചീളുകള്‍ പുറത്ത് തന്നെ ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കള്‍ മുളക് പൊടി വിതറിയാണ് സ്ഥലം വിട്ടത്. കോഴിക്കോട് സ്വദേശിയായ സുരേഷ് രാജിന്റേതാണ് സ്ഥാപനം. ശനിയാഴ്ച രാത്രി കടയടച്ച ശേഷം പോയ ജീവനക്കാര്‍ തിങ്കളാഴ്ച കാലത്ത് തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന്, മാനേജര്‍ പ്രനീഷ് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  

    Read More »
  • കളിക്കിടെ ഔട്ടാക്കിയത് കലിപ്പായി; ബോളറെ ബാറ്റര്‍ ശ്വാസംമുട്ടിച്ച് കൊന്നു

    ലഖ്‌നൗ: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ പുറത്താക്കിയതിന് ബോളറെ ബാറ്റര്‍ ശ്വാസം മുട്ടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സ്പിന്‍ ബോളറായ സച്ചിനാണു കൊല്ലപ്പെട്ടത്. മത്സരത്തിനിടെ ഹര്‍ഗോവിന്ദ് എന്ന ബാറ്ററെ സച്ചിന്‍ പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹര്‍ഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാന്‍പൂരിലെ ഗാദംപൂര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹര്‍ഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്‌നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹര്‍ഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊല ചെയ്ത ഹര്‍ഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച പോലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Kerala

    ശൈലി മാറ്റിയേ തീരു! ആഡംബരത്തിലല്ല, അടിത്തട്ടിലെ പ്രവര്‍ത്തനത്തിന് ശ്രദ്ധവേണം; ബിജെപിയോട് ആര്‍എസ്എസ്

    തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന നിര്‍ദേശവുമായി ആര്‍എസ്എസ്. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന് ആര്‍എസ്എസാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലേക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നുമാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. നിലവില്‍ നേതാക്കളുടെ പ്രവര്‍ത്തനം പലതട്ടിലാണ്. പലരും രംഗത്ത് തന്നെയില്ല. ഈ രീതിയില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നും സംഘടന വിലയിരുത്തുന്നു. ആഡംബര പരിപാടികളല്ല, അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തിനാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊടകര കള്ളപ്പണക്കേസ് ബിജെപിക്ക് നാണേക്കടുണ്ടാക്കിയെന്നും അതിന്റെ ആഘാതം വലുതാണെന്നും സംഘടന നേരത്തെ വിലയിരുത്തിയിരുന്നു. ഇത് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാകും കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിയില്‍ നേതാക്കളെ മാറ്റിനിര്‍ത്താതെ അവരെ ഉള്‍ക്കൊണ്ടുപോകാന്‍ സംസ്ഥാന നേതൃത്വത്തിനാകുന്നില്ലെന്ന വിമര്‍ശനവും ആര്‍എസ്എസ് ഉന്നയിക്കുന്നുണ്ട്. നേരത്തെ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേശനെ മാറ്റിയിരുന്നു. തിരുവനന്തപുരത്ത്…

    Read More »
Back to top button
error: