Month: June 2023
-
India
മണിപ്പൂരിന് പിന്നാലെ ഉത്തരാഖണ്ഡും; ഇന്ത്യ എങ്ങോട്ട് ?
ഡെറാഡൂൺ:മണിപ്പൂരിന് പിന്നാലെ ഉത്തരാഖണ്ഡിലും ജനങ്ങളുടെ കൂട്ട പലായനം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള പുരോല പട്ടണത്തില്‍നിന്ന് മുസ്ലിം സമുദായക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘങ്ങള്‍ കാമ്ബയിൻ ആരംഭിച്ചത് ഒരുമാസത്തിന് മുൻപാണ്.ലവ്ജിഹാദ് ആരോപണം മുന്നോട്ടുവെച്ചു കൊണ്ടായിരുന്നു ഇത്. ഇക്കഴിഞ്ഞ മേയ് മാസം 26ന് പുരോലയില്‍നിന്ന് 14 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസില്‍ ഉബൈദ് ഖാൻ, ജിതേന്ദര്‍ സൈനി എന്നീ ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോപണവിധേയരില്‍ ഒരാള്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവാണെങ്കിലും ഹിന്ദുത്വ സംഘക്കാര്‍ ഇതൊരു ലവ്ജിഹാദ് സംഭവമാണെന്നു വാദിച്ച് മുസ്ലിം സമുദായത്തിനെതിരെ തിരിയുകയായിരുന്നു. തുടര്‍ ദിവസങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ പട്ടണം വിടണമെന്നാവശ്യപ്പെട്ട് മുസ്ലിം വിരുദ്ധ പ്രകടനങ്ങളാരംഭിച്ചു, ജിഹാദികള്‍ പട്ടണം വിട്ടുപോകൂ, അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടൂ എന്ന മുന്നറിയിപ്പ് നോട്ടീസ് ദേവഭൂമി രക്ഷാ അഭിയാൻ എന്ന സംഘടനയുടെ പേരില്‍ കടകള്‍ക്ക് മുന്നില്‍ പതിച്ചു.തുടർന്ന് മുസ്ലിം നാമധാരികളുടെ കച്ചവടസ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് വ്യാപക ആക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഉബൈദ് ഖാനും ജിതേന്ദര്‍ സൈനിയും ഇപ്പോള്‍ തെഹ്രിഗഢ്…
Read More » -
India
കഴുത്തില്‍ കുരുക്കിട്ട് റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമം; കാല്‍വഴുതി വീണു യുവതി മരിച്ചു
പട്ന: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ‘ആത്മഹത്യ’ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് നീതുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു നീതു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകളും പതിവായി അപ് ലോഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് ആത്മഹത്യരംഗങ്ങളുടെ റീല്‍സ് ചെയ്യാനുള്ള ശ്രമമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളും സമീപവാസികളും പറയുന്നത്. കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു റീല്‍സ് ചിത്രീകരിക്കാന്‍ശ്രമിച്ചത്. ആത്മഹത്യാരംഗങ്ങളായതിനാല്‍ വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. എന്നാല്‍, ഇതിനിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതിയതോടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. സംഭവസമയത്ത് ഭര്‍തൃമാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. നീതുവിന്റെ ഭര്‍ത്താവ് ബബ്ലു ശര്‍മ മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസ്സിനും പത്തുവയസ്സിനും…
Read More » -
Crime
പിണറായിയെയും ജയരാജനെയും വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി; പോലീസ് ഹൈക്കോടതിയില്‍
കൊച്ചി: സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍ എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റി. സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10 നാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കള്‍ക്കും എതിരെ സുധാകരന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ഗവ. പ്ലീഡര്‍ എസ് യു നാസര്‍ കോടതിയില്‍ വിവരിച്ചു.…
Read More » -
Life Style
11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കണ്മണിയെ വരവേറ്റ് രാം ചരണും ഉപാസനയും
ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷം ആഘോഷത്തിക്കുന്നതിന്റെ ത്രില്ലില്‍ ആണ് രാം ചരണും ഉപാസനയും. ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു, 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള അവരുടെ ആദ്യത്തെ കണ്മണിയാണ്. ഉപാസനയ്ക്കും മിസ്റ്റര്‍ രാം ചരണിനും 2023 ജൂണ്‍ 20-ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍ ജൂബിലി ഹില്‍സില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. 2012 ലാണ് ഉപാസനയുമായി രാം ചരണിന്റെ വിവാഹം നടക്കുന്നത്. കോളേജ് പഠനകാലത്ത് ലണ്ടനില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു. സൂപ്പര്‍ താരം ആയിരിക്കുമ്പോള്‍ തന്നെ അല്പം നാണം കുണുങ്ങിയായ രാം കോളേജില്‍ വെച്ചാണ് നേരെ വിപരീത സ്വഭാവക്കാരിയായ ഉപാസനയെ കാണുന്നത്. 2011 ല്‍ ഇരുവരും തമ്മിലുള്ള നിശ്ചയം നടന്നത്. സിനിമാ നടന്റെ ഭാര്യ എന്നതിലുപരി അറിയപ്പെടുന്ന ഒരു സംരഭകയുമാണ് ഉപാസന. ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാം ചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന…
Read More » -
NEWS
ഖത്തറില്‍ ഒളിച്ചോടിയ 22 വനിതാ ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തു
ദോഹ:ഖത്തറില്‍ ഒളിച്ചോടിയ 22 വനിതാ ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പാണ് ഏഷ്യന്‍ രാജ്യക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒളിച്ചോടുകയും മറ്റ് സ്ഥലങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
Read More » -
Kerala
നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 67-കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തിരുവല്ല:നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവല്ല വെണ്‍പാല താഴമ്ബള്ളത്ത് വീട്ടില്‍ കുഞ്ഞായൻ(67) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കുട്ടി ഇയാളുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. സ്കൂളില്‍ നിന്നും തിരികെ വരും വഴി മറ്റ് കുട്ടികളെ അവരവരുടെ വീടുകളില്‍ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടായിരുന്നു കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ഒരാള്‍ കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Crime
ഒപ്പംതാമസിച്ചവരുടെ ലാപ്ടോപ്പും പണവും അടിച്ചുമാറ്റി; കാസര്‍കോട് സ്വദേശി ഗോവയില്‍ പിടിയില്‍
കൊച്ചി: വാടകവീട്ടില്‍ തങ്ങി ഒപ്പം താമസിച്ചവരുടെ രണ്ട് ലാപ്‌ടോപ്പ്, പഴ്‌സ്, ഹാര്‍ഡ് ഡിസ്‌ക്, വീട്ടുടമയുടെ സ്‌കൂട്ടര്‍ എന്നിവയുമായി കടന്ന സംഭവത്തിലെ പ്രതി ഒരു മാസത്തിനു ശേഷം പിടിയില്‍. കാസര്‍കോട് സ്വദേശി ഫസലു റഹ്‌മാനെ (30) എളമക്കര പോലീസിന്റെ പ്രത്യേക സംഘം ഗോവയില്‍ നിന്നാണ് പിടിച്ചത്. പണവും രേഖകളും നഷ്ടപ്പെട്ട പരാതിക്കാര്‍ പ്രതിയെ തേടി മംഗളൂരു വരെ പോയിരുന്നു. അവര്‍ അവിടെയെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. ജോലി ആവശ്യത്തിനു വന്നതാണെന്ന് പറഞ്ഞാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഫസലു റഹ്‌മാന്‍ പരാതിക്കാര്‍ക്കൊപ്പം തങ്ങിയത്. പണം കൊടുത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നു പറഞ്ഞ് താമസം തുടങ്ങിയ ഇയാള്‍ മുറിയൊഴിയാതായപ്പോള്‍ ഒപ്പം താമസിച്ചവര്‍ എതിര്‍ത്തു. അതിനിടെ മേയ് 17-ന് രാത്രി 10.30-ന് കൂടെ താമസിച്ചവരുടെ സാധനങ്ങളും സ്‌കൂട്ടറും അപഹരിച്ച് മുങ്ങുകയായിരുന്നു. കൊച്ചിയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ മറ്റൊരു ഇരുചക്ര വാഹനയാത്രക്കാരന്റെ ഹെല്‍മെറ്റും അപഹരിച്ചു. മോഷ്ടിച്ച വാഹനവുമായി ഇയാള്‍ ഗോവ വരെ എത്തി. പ്രതിയെ തേടി പരാതിക്കാര്‍ കാസര്‍കോടുള്ള ഇയാളുടെ…
Read More » -
Kerala
അനിയന്മാര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തു; മലപ്പുറത്ത് രണ്ട് ചേട്ടന്മാര്‍ വെട്ടിലായി
മലപ്പുറം: 18 വയസ് തികയാത്ത അനിയന്മാര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ രണ്ട് യുവാക്കള്‍ കുടുങ്ങി. മലപ്പുറത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ചേട്ടന്മാര്‍ പിടിയിലായത്. പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടാമന്‍ കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡില്‍ വെച്ചാണ് കുടുങ്ങിയത്. രണ്ടുപേര്‍ക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് 21 നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പോലീസ് വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ആര്‍സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീന്‍ (22) എന്നിവരാണ് അനിയന്മാര്‍ക്ക് സകൂട്ടര്‍ നല്‍കി വെട്ടിലായത്.
Read More » -
Crime
ഹിന്ദു യുവാവിനെ വലിച്ചിഴച്ചു, മതം മാറാന്‍ ഭീഷണിപ്പെടുത്തി; അക്രമികളുടെ വീട് ഇടിച്ചുനിരത്തി
ഭോപാല്‍: മധ്യപ്രദേശില്‍ ഹിന്ദു യുവാവിനെ ക്രൂരമായി ആക്രമിച്ച് വലിച്ചിഴച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിര്‍ദേശപ്രകാരം അക്രമികളുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തുകയും ചെയ്തു. നായയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദിക്കുന്നതിന്റെ 50 സെക്കന്റുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. സമീര്‍ ഖാന്‍ എന്ന അക്രമി ലഹരി ഉപയോഗിക്കാനും മാംസം കഴിക്കാനും തന്നെയും കുടുംബത്തെയും നിര്‍ബന്ധിച്ചുവെന്നും മതംമാറാന്‍ ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. വീട് അക്രമികള്‍ കൊള്ളയടിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പൊലീസ് സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണം ഉണ്ട്.
Read More » -
Kerala
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇനി പത്രവായനയ്ക്കും മാര്‍ക്കുണ്ട്; ഉത്തരവ് ഉടന്‍
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളില്‍ തുടര്‍മൂല്യനിര്‍ണയത്തിനു നല്‍കുന്ന 20% മാര്‍ക്കില്‍ പകുതി പത്ര/പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കും തുടര്‍മൂല്യ നിര്‍ണയത്തിലൂടെ സ്‌കൂള്‍തലത്തില്‍ നല്‍കുന്നുണ്ട്. ഇതില്‍ 10 മാര്‍ക്ക് പത്രപുസ്തക വായനയിലുള്ള താല്‍പര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണു തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാന്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാര്‍ത്താവായന മത്സരത്തിലൂടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പത്രവായനയിലൂടെ ഗ്രേസ് മാര്‍ക്കു നേടാനും കഴിയും. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി വാര്‍ത്തയും അവലോകനവും തയാറാക്കി…
Read More »