FeatureNEWS

ഉറുമ്പ് ശല്യം ഒഴിവാക്കാം

ഴക്കാലമായതോടെ ഉറുമ്പ് ശല്യവും രൂക്ഷമായിരിക്കുകയാണ്.വീട്ടിലും മുറ്റത്തും വളർത്തുമൃഗങ്ങളുടെ കൂട്ടിലും എന്നുവേണ്ട കാണുന്നിടത്തെല്ലാം ഉറുമ്പ് തന്നെ.ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒരു കടികിട്ടിയാൽ അരമണിക്കൂർ ചൊറിഞ്ഞാലും നീറ്റൽ പോകില്ല.ഇതാ ഉറുമ്പിനെ തുരത്താനുള്ള ചില എളുപ്പവഴികൾ.
  • സോപ്പുവെള്ളം സ്പ്രേ ചെയ്താല്‍ ഇവ പോകും.
  • വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല.ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക.
  • മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയുമാകാം.
  • കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും.
  • മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.
  • കർപ്പൂരം എണ്ണയിൽ പൊടിച്ച് ചേർത്ത് ഒരു തുണിയിൽ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക
  • എല്ലുപൊടി & കടലപിണ്ണാക്ക് വളമായി നൽകുമ്പോൾ ഉറുമ്പ് വരാൻ സാദ്യത കൂടുതലാണ് ,അതിന് പരിഹാരമായി വേപ്പിൻപിണ്ണാക്ക് പൊടിച്ച് അല്പം ചാരവും ചേർത്ത് മണ്ണിന് മുകളിൽ ചെടിക്ക് ചുറ്റും വിതറുക
  • അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ അകറ്റി നിര്‍ത്താം.
  • ഉറമ്പുകൾ പ്രവേശിക്കാനിടയുള്ള വീടിന്റെ മുക്കിലും മൂലയിലും ഉപ്പ് വിതറുന്നത് ഉറുമ്പുകളെ  അകറ്റി നിർത്താൻ സഹായിക്കും.

Back to top button
error: