കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു.
തിങ്കളാഴ്ച വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ജാൻവിയാണ് ആക്രമണത്തിനിരയായത്.കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
കുട്ടിയുടെ മാതാവ് ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഫ് ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.