KeralaNEWS

കേരളത്തില്‍ ഇഡി റെയ്ഡ്; ഒന്നര കോടിയുടെ വിദേശ കറന്‍സിയും 1.40 കോടിയും പിടിച്ചെടുത്തു

ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വിദേശ കറന്‍സികളും കള്ളപ്പണവും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തില്‍ 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.

റെയ്ഡില്‍ 15 രാജ്യങ്ങളുടെ ഒന്നര കോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് പിടിച്ചെടുത്തത്. വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി ട്വിറ്ററില്‍ കുറിച്ചു. 50 മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. 150 ഓളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ പങ്കെടുത്തു.

Signature-ad

തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡിന്‍െ്‌റ പ്രധാന കേന്ദ്രം കൊച്ചിയും കോട്ടയവുമായിരുന്നു. 10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അതിനു തുടര്‍ച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: