Month: June 2023
-
Kerala
എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ സർവകലാശാല സസ്പെന്റ് ചെയ്തു
കോട്ടയം: എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെയും സർവകലാശാല സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. നിലവിലെ സെക്ഷൻ ഓഫീസറാണ് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് പേരിൽ സർട്ടിഫിക്കറ്റുകൾ കാണാതായെന്ന് കണ്ടെത്തിയത്. ജൂൺ 2ന് പിഡി 5 സെക്ഷനിൽ ചുമതലയേറ്റ സെക്ഷൻ ഓഫീസറാണ് ഇദ്ദേഹം. ജൂൺ 15 നാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തിയത്. അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കൺട്രോളറെ അറിയിച്ചിരുന്നു. അതേസമയം കാണാതായ രണ്ട് സർട്ടിഫിക്കറ്റുകൾ സെക്ഷനിലെ താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കുമോയെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുമില്ല. ജൂൺ 2 വരെ സെക്ഷൻ ഓഫീസറായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. ഔദ്യോഗിക ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയും സസ്പെന്റ് ചെയ്തതെന്നാണ് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചത്. എന്നാൽ രണ്ട് ഉദ്യോഗസ്ഥരുടെയും പേര് വിവരം സർവകലാശാല മറച്ചുവെച്ചു.…
Read More » -
Food
അടിവയര്‍ കുറയ്ക്കാനായി അത്താഴത്തിന് ചോറിന് പകരം കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
അടിവയർ കുറയ്ക്കാനായി കഷ്ടപ്പെടുകയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ പരമാവധി രാതി ഒഴിവാക്കുന്നതാണ് നല്ലതാണ്. പലരും ഉച്ചയ്ക്ക് എന്നതുപോല രാത്രിയും ചോറ് കഴിക്കാറുണ്ട്. ഇതു വണ്ണം കൂടാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… രാത്രി ചോറിന് പകരം ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് സഹായിക്കും. ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തിൽ ഫൈബർ, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്. അതിനാൽ ചോറിന് പകരം രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാൻ…
Read More » -
Kerala
കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; കലിപ്പ് തീർത്തത് പത്തനംതിട്ടയിലെ കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചുതകർത്ത്, അറസ്റ്റ്
പത്തനംതിട്ട: പത്തനംതിട്ടയിൽ ജഡ്ജിയുടെ കാറിന് നേരെ ആക്രമണം. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് അടിച്ചു തകർത്തു. ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നിട്ടുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് ജഡ്ജിയുടെ ഉപയോഗത്തിനായി സർക്കാർ അനുവദിച്ചിരുന്നത്. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More » -
Crime
യുകെയില്‍ മലയാളി യുവാവിന്റെ കൊലപാതകം: പിടിയിലായ മലയാളിയുടെ ജാമ്യാപേക്ഷ തള്ളി, കേസിന്റെ വിചാരണ അവസാനിക്കുന്നത് വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ലണ്ടൻ: എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാർ (37) സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ കോടതിയിൽ ഹാജരാക്കി. കേസിലെ പ്രതിയായ തിരുവനന്തപുരം വർക്കല ഇടച്ചറ സ്വദേശി സൽമാൻ സലിമിന്റെ ജാമ്യാപേക്ഷ ലണ്ടനിലെ ഓൾഡ് ബ്ലെയി സെൻട്രൽ ക്രിമിനൽ കോടതി തള്ളി. ഇയാളെ കേസിന്റെ വിചാരണ അവസാനിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പെക്കാമിലെ കോൾമാൻ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റൺ വേയിലെ ഒരു അപ്പാർട്ട്മെന്റിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് കൊല്ലപ്പെട്ട അരവിന്ദ് താമസിച്ചിരുന്നത്. ഇതിലൊരാളാണ് കേസിലെ പ്രതി. ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇവരെ പിന്നീട് തിരിച്ചയച്ചു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പുലർച്ചെ 1.36നാണ് ഒരാൾക്ക് കുത്തേറ്റെന്നും അടിയന്തിര സഹായം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോൺ കോൾ ലഭിച്ചത്. അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ മറ്റ് രണ്ട്…
Read More » -
India
ലോകമെമ്പാടും യോഗയ്ക്ക് ശക്തമായ പ്രാധാന്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണെന്ന് റിക്കി കേജ്
ന്യൂയോർക്ക്: ലോകമെമ്പാടും യോഗയ്ക്ക് ശക്തമായ പ്രാധാന്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണെന്ന് ഗ്രാമി പുരസ്കാര ജേതാവ് റിക്കി കേജ്. പ്രധാനമന്ത്രി മോദി കാരണം യോഗയ്ക്ക് ലോകമെമ്പാടും ശക്തമായ പ്രാധാന്യം ലഭിച്ചു. ഈ വർഷം, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യോഗ ദിനത്തിൽ കൂടുതൽ പ്രത്യേകതകളുണ്ട്. കാരണം നരേന്ദ്ര മോദിയാണ് എല്ലാവരെയും മുന്നിൽ നിന്ന് നയിക്കുക. ഈ യോഗാദിനാചരണത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ കേജ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനാചരണത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുഎസ് സന്ദർശനത്തെ കുറിച്ചും കേജ് സംസാരിച്ചു. രണ്ട് ലോക നേതാക്കൾ സൗഹാർദ്ദപൂർവ്വം ഒരുമിച്ചെത്തുന്നത് കാണാനാവുക എന്നത് അതിശയകരമായ കാര്യമാണ്. അന്താരാഷ്ട്രാ ചർച്ചകളിലും വിഷയങ്ങളിലും ഇന്ത്യ ഇപെടാറില്ലെന്ന് പണ്ട് പറയാറുണ്ട്. എന്നാൽ ഇന്ന് കാലാവസ്ഥ മാറ്റം, പാരിസ്ഥിതിക അവബോധം, തുടങ്ങിയ മേഖലകളിൽ ഇടപെടുക മാത്രമല്ല, ഇന്ത്യ നേതൃത്വം നൽകുന്നു. രാജ്യങ്ങൾ…
Read More » -
Kerala
പകര്‍ച്ചപ്പനി പ്രതിരോധം : കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തരപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ”പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രേയിലും മറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം. വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം…
Read More » -
Kerala
പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനി ബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തില്‍ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോള്‍…
Read More » -
Kerala
കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം: ഉത്തരവാദി പഞ്ചായത്തെന്ന് സിപിഎം; രാഷ്ട്രീയ ഗൂഢാലോചനയെന്ന് യുഡിഎഫ്
മലപ്പുറം: മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ രാഷ്ട്രീയ ആരോപണവും ഉയരുന്നു. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സംഭവത്തിൽ പഞ്ചായത്താണ് ഉത്തരവാദിയെന്നാണ് സിപിഎമ്മിൻറെ ആരോപണം. മൂന്ന് വർഷമായി ലൈഫ് പദ്ധതിക്ക് വേണ്ടി ഇയാൾ പഞ്ചായത്തിൽ കയറിയിറങ്ങുന്നു. ലൈഫ് പദ്ധതിക്ക് അർഹനായ വ്യക്തിയാണ്. വീട് ലഭിക്കാത്തതിന്റെ നിരാശയിലാണ് ഇയാൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാൽ ഭരണപക്ഷം പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ്. ഈ വർഷം അമ്പത് പേർക്കാണ് വീട് കൊടുക്കാൻ കഴിയുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. മുജീബ് ലിസ്റ്റിൽ 104 ആയിരുന്നു. അടുത്ത വർഷം വീട് കൊടുക്കും എന്ന് പറഞ്ഞിരുന്നു. തീ ഇട്ടതു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും യുഡിഎഫ് പറഞ്ഞു. സംഭവത്തിന് ശേഷം മുജീബ് കൈ മുറിച്ചിരുന്നു. ഇയാളെ പൊലീസ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ മൊഴിക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. നിരവധി തവണ അപേക്ഷിച്ചിട്ടും തന്റെ പേര് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിന്റെ…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും പനി മരണം: ഐടിഐ വിദ്യാർത്ഥിയായ 18 കാരൻ മരിച്ചു; ഇന്ന് നടന്ന ആറാമത്തെ മരണം
കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവിൽ കുന്നുംപുറത്തുവീട്ടിൽ സുബൈർ മകൻ സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടക്കം പനി ബാധിച്ച് കൊല്ലം ജില്ലയിൽ മാത്രം ഇന്ന് മരിച്ചത് നാലു പേരാണ്. പകർച്ചവ്യാധികൾ വെല്ലുവിളിയായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ നിൽക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കൊല്ലം ചാത്തന്നൂർ സെന്റ് ജോർജ്ജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് പനി ബാധിച്ച് മൂന്ന് ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. കൊട്ടാരക്കരയിൽ പുലമൺ സ്വദേശി 70 വയസ്സുള്ള കൊച്ചുകുഞ്ഞ് ജോൺ, ആയൂർ വയ്യാനം…
Read More » -
LIFE
ധനുഷ് വീണ്ടും ഹിന്ദിയില്‍; ‘തേരെ ഇഷ്‍ക് മേം’ ടീസര്‍ പുറത്ത്
ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളാൽ വിസ്‍മയിപ്പിക്കുന്ന താരമാണ് ധനുഷ്. ദേശീയ പുരസ്‍കാരങ്ങൾ സ്വന്തമാക്കിയ തമിഴ് താരം ധനുഷ് ഭാഷാതിർത്തികളും മറികടന്ന് ആരാധരുടെ ഇഷ്‍ടം നേടിയിട്ടുണ്ട്. ധനുഷ് വീണ്ടും ഹിന്ദിയിൽ ഒരു സിനിമയിൽ വേഷമിടുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. ആന്ദ് എൽ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തേരെ ഇഷ്‍ക് മേം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എൽ റായ്‍യുടെ സംവിധാനത്തിൽ ധനുഷ് നായകനായ ‘രാഞ്‍ജന’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‍മെന്റ് ടീസറിൽ പറയുന്നതും ‘വേൾഡ് ഓഫ് രാഞ്‍ജന’ എന്നാണ്. എ ആർ റഹ്‍മാനാണ് സംഗീതം. ‘തേരെ ഇഷ്‍ക് മേം’ എന്ന ചിത്രം നിർമിക്കുന്നത് ആനന്ദ് എൽ റായ്‍യും ഹിമാൻഷു ശർമയുമാണ്. വിശാൽ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്ദ് എൽ റായ്‍യുടെ സംവിധാനത്തിൽ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലെർ’ ആണ്. അരുൺ…
Read More »