മുണ്ടക്കയം:ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം എന്ന ചിത്രത്തിലൂടെ നിരവധി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ഗജരാജൻ നടക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു. നെയ്ശ്ശേരി പാർത്ഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്.
കോട്ടയം മുണ്ടക്കയം സ്വദേശി നടക്കൽ വർക്കിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരുന്നു അജഗജാന്തരം.ആനയെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എന്നതും പ്രത്യേകതയാണ്.
അജഗജാന്തരം കൂടാതെ പഞ്ചവർണ്ണ തത്ത,തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ, ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.നടൻ ജയറാം ആനയുടെ ചിത്രം പോസ്റ്റ് ചെയുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.പാപ്പാൻമാർ ചരിഞ്ഞ ആനയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് കരയുന്ന ഫോട്ടോ ആണ് ജയറാം പങ്ക് വച്ചത്.