Month: June 2023

  • Kerala

    കോട്ടയം വൈക്കത്ത് വള്ളം മുങ്ങി നാലു വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേര്‍ മരിച്ചു

    കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു പേരിൽ  ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.  

    Read More »
  • NEWS

    75 ശതമാനം വിലക്കുറവുമായി ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കം

    ദുബൈ: ആകർഷകമായ വിലക്കുറവും അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകളും ത്രസിപ്പിക്കുന്ന വിനോദ പരിപാടികളും ഉൾപ്പെടെ ആഘോഷങ്ങളുടെ നീണ്ടനിര ഒരുക്കുകയാണ് ഈ വേനൽ കാലത്ത് ദുബൈ. നിരവധി സംവിശേഷതകളോടെ ദുബൈ സമ്മർ സർപ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കമാവുകയാണെന്ന് ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആർ.ഇ) സിഇഒ അഹ്‍മദ് അൽ ഖാജ ചൊവ്വാഴ്ച അറിയിച്ചു. ദുബൈ സമ്മർ സർപ്രൈസിന്റെ 26-ാം എഡിഷനാണ് ജൂൺ 29 മുതൽ സെപ്‍റ്റംബർ മൂന്നാം തീയ്യതി വരെ നടക്കാൻ പോകുന്നത്. ഇക്കുറി ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനാണ് മുഖ്യശ്രദ്ധയെന്ന് സംഘാടകർ പറയുന്നു. കുടുംബങ്ങൾക്കായി നിരവധി വിനോദ പരിപാടികളും സന്ദർശകർക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കാനുള്ള വ്യത്യസ്‍തമായ മറ്റ് പരിപാടികളും ഇത്തവണത്തെ ദുബൈ സമ്മർ സർപ്രൈസിന്റെ പ്രത്യേകതകളായിരിക്കും. ദുബൈയിൽ ഉടനീളമുള്ള 3500ൽ അധികം ഔട്ട്‍ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാൻഡുകൾ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവൽ കാലയളവിൽ നൽകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിന്മേൽ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാർഡ്…

    Read More »
  • Business

    ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് അദാനിയുടെ വരവ് വെല്ലുവിളിയല്ലെന്ന് ഐആർസിടിസി

    ട്രെയിൻമാൻ സ്വന്തമാക്കി ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് കൂടി ചുവടുറപ്പിക്കാനൊരുങ്ങുന്ന അദാനിഗ്രൂപ്പിന്റ് കടന്നുവരവ് വെല്ലുവിളിയില്ലെന്ന പ്രതികണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്. ഐആർസിടിസി അംഗീകൃത ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാൻ സ്വന്തമാക്കുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഐആർസിടിസി കുത്തക തകർക്കുകയാണ് അദാനിഗ്രൂപ്പിന്റെ ലക്ഷ്യമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഐആർസിടിസിയുടെ പ്രതികരണം. ട്രെയിൻമാനെ അദാനി എന്റർപ്രൈസസ് ഏറ്റെടുക്കുന്നത് ഐആർസിടിസിയെ ബാധിക്കില്ലെന്നും, തങ്ങൾക്ക് ഭീഷണിയാവില്ലെന്നുമാണ് ജയറാം രമേശിന്റെ ട്വീറ്റിനോടുള്ള ഐആർസിടിസി പ്രതികരണം. മാത്രമല്ല, ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നും, ട്രെയിൻമാൻ ഓഹരി മാറ്റൽ പ്രശ്നമാകില്ലെന്നും, ട്രെയിൻമാൻ പങ്കാളികളിൽ ഒരാൾ മാത്രമായതിനാൽ, മറ്റേതെങ്കിലും ഏജൻസി അത് ഏറ്റെടുക്കുന്നത് തങ്ങളഎ ബാധിക്കില്ലെന്നും, എല്ലാ സംയോജന പ്രവർത്തനങ്ങളും ഐആർസിടിസി വഴി തുടരുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.. ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ‘ട്രെയിൻമാ’ൻറെ ഓഹരി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചത് ദുസ്സൂചനയാണെന്ന് പറഞ്ഞുള്ള കോൺഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് ഐആർസിടിസി വിശദീകരണം.…

    Read More »
  • Kerala

    വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസി​ന്റെ എം.കോം രജിസ്ട്രേഷനും ബി.കോം തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കി കേരള സർവകലാശാല

    തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിൻറെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സർവകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്. അതേസമയം, നിഖിൽ തോമസിനെതിരെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം. തിങ്കളാഴ്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ കാണാൻ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടയുള്ള നിഖിലിൻറെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഡ്മിഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട എംഎസ്എം കോളേജിലെ കോമേഴ്സ് വകുപ്പ് മേധാവി അടക്കമുള്ള അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുന്നുണ്ട്. നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലോക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എസ്എഫ്ഐ നേതാക്കളെ കണ്ട് തൊട്ടുപിന്നാലെ നിഖിൽ…

    Read More »
  • Kerala

    സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

    തിരുവനന്തപുരം: സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജനശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകള്‍ക്ക് പിന്നില്‍. സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങള്‍ നടത്തുന്നവരും, ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരും എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രസ്താവന പൂര്‍ണരൂപം: ”സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റിംഗ് മേഖലയില്‍ മാനദണ്ഡങ്ങള്‍ കൊണ്ട് വരണമെന്നും സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും DYFI സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമീപ കാലത്ത് സോഷ്യല്‍ മീഡിയ വീഡിയോ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ദൃശ്യ മാധ്യമ…

    Read More »
  • Kerala

    എംജി സർവകലാശാല സർട്ടിഫിക്കറ്റ് വിവാദം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

    കോട്ടയം: എംജി സർവകലാശാലയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഔദ്യോഗിക ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയും സസ്പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്നും വൈസ് ചാൻസലർ അറിയിച്ചു. ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തി. പരീക്ഷാ കൺട്രോളർ ഡോ സിഎം ശ്രീജിത്ത് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ സിടി അരവിന്ദകുമാറിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായത്. സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കാണാതായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി പോലീസിൽ പരാതി നൽകും. കാണാതായ 54 സർട്ടിഫിക്കറ്റുകളും…

    Read More »
  • Kerala

    എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ; ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനം

    തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ പ്രബലമായ എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു. സിപിഎമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് എഫ് ഐ യെ നിയന്ത്രിക്കാൻ സിപിഎമ്മിന് സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. എസ്എഫ്ഐയിലെ വ്യാജരേഖാ വിവാദം സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത്. എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായി. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായെ ബാധിക്കുന്ന വിഷയമായതിനാൽ തന്നെ നേതാക്കളുടെ ഭാഗത്ത് നിന്ന് യോഗത്തിൽ ശക്തമായ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലടക്കം എസ്എഫ്ഐയെ തള്ളിപ്പറഞ്ഞിരുന്നില്ല. പുറത്തു വരുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും,…

    Read More »
  • Kerala

    സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു; വൃദ്ധയെ കടിച്ചുപറിച്ചു, 5 വയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

    കണ്ണൂർ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. കണ്ണൂർ തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ അക്രമത്തിൽ നിന്ന് 5 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു സംഭവം. വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ മൂന്ന് നായ്ക്കൾ ഓടിക്കുകയായിരുന്നു. പെൺകുട്ടി വീടിനു അകത്തേയ്ക്ക് ഓടി കയറിയതിനാൽ അപകടം ഒഴിവായി. പിന്തിരിഞ്ഞ് ഓടുന്ന കുട്ടിയുടെ പുറകെ നായ്ക്കൂട്ടം ഓടി വരുന്നത് ദൃശ്യങ്ങളിൽ കാണാം. മത്സ്യ വ്യാപാരിയായ ഉനൈസിന്റെ മകൾ ഹംദ ഉനൈസിനെ ആണ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. കാസർകോടും കൊല്ലത്തും തിരുവനന്തപുരത്തും തെരുവ് നായ ആക്രമണത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. കാസർകോട് ബേക്കലിൽ വൃ‍ദ്ധയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചു. കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തിൽ പത്ത് വയസുകാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വിളപ്പിലിൽ ആടിനെ നായ കടിച്ച് കീറി. രണ്ട് ദിവസം മുമ്പാണ് ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയെ മൂന്ന് തെരുവുനായ്ക്കൾ ചേർന്ന് അതിക്രമിച്ചത്. വീട്ടുകാർ ഓടിയെത്തിയത് കൊണ്ട്…

    Read More »
  • LIFE

    ‘തുനിവി’ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍

    മലയാളത്തിന്റെ പ്രിയ നടി മഞ്‍ജു വാര്യർ ‘അസുരനി’ലൂടെയായിരുന്നു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തിൽ മഞ്‍ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്‍ജു തമിഴകത്തെ മനംകവർന്നു. ഇപ്പോഴിതാ വീണ്ടും മഞ്‍ജു തമിഴത്തേയ്‍ക്കെത്തുകയാണ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റർ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാർത്തിക്കുമാണ് ഈ ചിത്രത്തിൽ നായകൻമാരായി എത്തുക. സ്റ്റണ്ട് സിൽവയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാൽ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആർ’ ഒരുക്കിയതും മനു ആനന്ദ് ആണ്. Manju Warrier onboard in #MrX starring Arya, Gautham Karthick. Direction – Manu Anand (FIR) pic.twitter.com/ARvQBleT5o — Christopher Kanagaraj (@Chrissuccess) June 21, 2023 മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ…

    Read More »
  • Business

    വീണ്ടും യാത്രക്കാരോടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂൺ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

    ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാർക്ക് നിരാശാജനകമായ വാർത്തയാണിത്. നേരത്തെ ജൂൺ 24 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു, അതിനുശേഷം പ്രവർത്തനങ്ങൾ സ്തംഭിച്ചു. ജൂൺ അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.…

    Read More »
Back to top button
error: