KeralaNEWS

കോട്ടയം വൈക്കത്ത് വള്ളം മുങ്ങി നാലു വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേര്‍ മരിച്ചു

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെ വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു പേരിൽ  ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: