Month: June 2023
-
LIFE
സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത മർഫി ദേവസ്സിയുടെ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ ജൂൺ 30ന്
‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിലുള്ള ചിത്രം ജൂൺ 30നാണ് റിലീസ്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റർ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ആയിട്ട് ആണ് ‘നല്ല നിലാവുള്ള രാത്രി’ ഒരുങ്ങുന്നത്. സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്. ‘നല്ല…
Read More » -
Crime
കുടുംബ കോടതി ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്ത സംഭവത്തിൽ പത്തനംതിട്ടയിൽ പിടിയിലായത് മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ; ആറ് വർഷമായിട്ടും വിവാഹമോചന കേസിൽ തീർപ്പാകായില്ല
പത്തനംതിട്ട: കുടുംബ കോടതി ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്ത സംഭവത്തിൽ പത്തനംതിട്ടയിൽ പിടിയിലായത് മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ ജയപ്രകാശ്. തിരുവല്ല നഗരസഭ വളപ്പിലെ കുടുംബ കോടതിയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ആറ് വർഷമായിട്ടും വിവാഹമോചന കേസിൽ തീർപ്പാകാതെ വന്നതോടെയാണ് ജഡ്ജിക്കെതിരെ രോഷാകുലനായി പ്രതി കാർ അടിച്ചു തകർത്തത്. മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്. ഇദ്ദേഹവും ഭാര്യയുമായുള്ള കേസ് ഇന്നും കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവെച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജയപ്രകാശ് നഗരസഭയ്ക്ക് അടുത്തുള്ള ചന്തയിൽ പോയി മൺവെട്ടി വാങ്ങി തിരികെയെത്തി. പിന്നാലെ കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയുടെ ബോർഡ് വെച്ച ഔദ്യോഗിക വാഹനത്തിൻറെ മുന്നിലും പിന്നിലുമുള്ള ഗ്ലാസുകൾ ജയപ്രകാശ് അടിച്ചു തകർക്കുകയായിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിവാഹമോചന കേസിൽ ജീവനാംശം ആവശ്യപ്പെട്ട് ജയപ്രകാശിന്റെ ഭാര്യയും അടൂർ സ്വദേശിയുമായ സ്ത്രീ പത്തനംതിട്ട കോടതിയിൽ കേസ് നൽകിയിരുന്നു. പിന്നീട് കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ കേസിന്റെ വിചാരണ…
Read More » -
Kerala
ലേക്ക് ഷോർ അവയവദാന വിവാദം:ഡോ.ഗണപതി ബിജെപി ചട്ടുകം എന്ന് ആരോപണം
കൊച്ചി:ലേക് ഷോർ ആശുപത്രിയിലെ അവയവദാനവുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തിക്കൊണ്ടുവന്ന ഡോ.ഗണപതി ബിജെപിയുടെ ചട്ടുകം എന്ന് ആരോപണം.ഡോ.കെ ടി ജലീൽ എംഎൽഎയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടർ ഗണപതി നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിധാരണ പരത്തുന്നതുമാണെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞു.അസത്യ പ്രസ്താവന ഉത്തരേന്ത്യയില്‍ സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ, നാളെ മറ്റൊരു കേരള സ്റ്റോറിയായി പുറത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് ജലീല്‍ പറഞ്ഞു. 2009ല്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലിന്റെ എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിനാണ്. 2016ലാണ് ഡോ. ഷംസീര്‍ ലേക്ക്ഷോറിന്റെ 42% ഓഹരിയും എം.എ യൂസുഫലി 16% ഓഹരിയും വാങ്ങുന്നത്.2009ല്‍ നടന്നതായി ഗണപതി പറയുന്ന മാഫിയാ അവയവമാറ്റ ശസ്ത്രക്രിയയില്‍ 2016ല്‍ മേജര്‍ ഷെയര്‍ വാങ്ങിയ മുസ്ലിം പേരുകാരന്‍ എങ്ങനെയാണ് പ്രതിയാവുക- ജലീല്‍ ചോദിക്കുന്നു. മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് കൂടുതല്‍ മസ്തിഷ്‌ക മരണങ്ങള്‍ സംഭവിക്കുന്നതെന്ന പരാമര്‍ശമാണ് ഡോ. ഗണപതി നടത്തിയത്.…
Read More » -
Kerala
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ശില്പശാല
തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ദ്വിദിന ശില്പശാല തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും പൊതുജനങ്ങൾക്ക് ഫലപ്രദമാകുന്നതിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. സിന്തറ്റിക് ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ളവയോടുള്ള ആസക്തി യുവതലമുറയ്ക്കിടയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ ഓഫീസുകളും കേന്ദ്രീകരിച്ച് നടത്തിയ ശില്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ജില്ലാതലങ്ങളിൽ ക്രോഡീകരിക്കുകയും സംസ്ഥാന ശില്പശാലയിൽ ചർച്ച ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി വകുപ്പിനും സർക്കാരിനും സമർപ്പിക്കുന്നതുമാണ്. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.സജികുമാർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് ,…
Read More » -
Kerala
തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതി തേടി;കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് വധഭീഷണി
കണ്ണൂർ:തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതി തേടിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് വധഭീഷണി. മൃഗസ്നേഹികള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം.അക്രമകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാനുള്ള അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയ്ക്ക് നേരെ വധഭീഷണിയുണ്ടായത്. വാട്സാപ്പ് സന്ദേശം അടക്കം ഉള്‍പ്പെടുത്തി പി പി ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനജീവിതം ഭീതിയിലാഴ്ത്തുന്ന തരത്തില്‍ ജില്ലയില്‍ തെരുവുനായകളുടെ ആക്രമണം വര്‍ദ്ധിച്ച് വരികയാണെന്നും ഇവയെ കൊല്ലാനുള്ള അനുമതി നൽകണമെന്നും ജില്ലാ പഞ്ചായത്ത് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.പിന്നാലെയേയിരുന്നു വധഭീഷണി.
Read More » -
Kerala
പള്ളിക്ക് മുന്നിൽ മദ്യപാനം; ചോദ്യം ചെയ്ത വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:ആലക്കോട് സെന്റ് മേരീസ് പള്ളിക്ക് സമീപം കാര്‍ നിര്‍ത്തിയിട്ട് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പള്ളി മുറിക്ക് സമീപത്ത് അതിക്രമിച്ചു കയറി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകനായ ആനന്ദ് രാജി(27)നെതിരെയാണ് പോലീസ് കേസെടുത്തത്.ആലക്കോട് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുതുമനക്ക് നേരെയാണ് ആനന്ദ് രാജ് ഉള്‍പെട്ട സംഘം കയ്യേറ്റശ്രമം നടത്തിയത്. ആലക്കോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഇമ്മാനുവൽ ആലക്കോട് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
Read More » -
Kerala
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്; മുഖ്യപ്രതി കെ വിദ്യ പിടിയില്‍
കൊച്ചി;മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയില്‍. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്.കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്.
Read More » -
Kerala
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഗണിതശാസ്ത്ര പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്ദ ബിരുദമാണ് യോഗ്യത. യുജിസി നെറ്റ് യോഗ്യതയും മുന്‍പരിചയവും അഭികാമ്യം. താല്‍പര്യമുളളവര്‍ ബയോഡാറ്റ, വിഭ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂണ്‍ 22 ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233250. വെബ്സൈറ്റ്: www.gecidukki.a-c.in
Read More » -
Kerala
ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് കോഴിക്കോട് കുറ്റ്യാടിയിൽ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് കോഴിക്കോട് കുറ്റ്യാടിയിൽ പ്രവര്‍ത്തനമാരംഭിച്ചു. പത്തേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.തിരക്കേറിയ ജീവിതശൈലിയില്‍ നിന്നും ഒരല്പനേരം വിട്ടുനില്‍ക്കാനാഗ്രഹിക്കുന്ന ഏത് പ്രായക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പാര്‍ക്കാണിത്. കുറ്റ്യാടിയുടെ മുഖച്ഛായ മാറ്റാൻ പ്രാപ്തിയുള്ള ഈ പാര്‍ക്ക്, തദ്ദേശവാസികള്‍ക്കായി നിരവധി തൊഴില്‍ സാധ്യതകളും നല്‍കുന്നുണ്ട്. രണ്ടരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാര്‍ന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈല്‍ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികള്‍ക്കൊപ്പമെത്തുന്നവര്‍ക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാര്‍ക്കില്‍ ഉണ്ടാകും. സായാഹ്നങ്ങളില്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളില്‍, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാര്‍ക്കിനെ സജീവമാക്കും. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തില്‍ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവര്‍ ആക്റ്റീവ് പ്ലാനറ്റില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ…
Read More » -
Kerala
തിരുവല്ലയിൽ ജഡ്ജിയുടെ കാർ പ്രതി അടിച്ചു തകര്‍ത്തു
തിരുവല്ല:കുടുംബ കോടതി ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്തു.ജഡ്ജി ജിആര്‍ ബില്‍കുലിന്റെ ഔദ്യോഗിക വാഹനമാണ് അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇപി ജയപ്രകാശ് (53) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോടതിയില്‍ വിസ്താരം നടക്കുന്നതിനിടെ പ്രതി പ്രകോപിതനാകുകയായിരുന്നു. തുടര്‍ന്ന് കോടതിക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയില്‍ നിന്ന് മണ്‍വെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജിയുടെ സ്വിഫ്റ്റ് കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയാായിരുന്നു. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ കാര്‍ തകര്‍ത്തത്.നേരത്തേ ജയചന്ദ്രന്റെ കേസ് പത്തനംതിട്ട കുടുംബ കോടതിയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹമോചനം, ഭാര്യയ്ക്ക് ജീവനാംശം നല്‍കല്‍, സ്ത്രീധനം തിരികെ നല്‍കുക തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി. അതേസമയം കസ്റ്റഡിയില്‍ എടുത്ത ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യുകയാണ്.…
Read More »