NEWSPravasi

75 ശതമാനം വിലക്കുറവുമായി ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കം

ദുബൈ: ആകർഷകമായ വിലക്കുറവും അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകളും ത്രസിപ്പിക്കുന്ന വിനോദ പരിപാടികളും ഉൾപ്പെടെ ആഘോഷങ്ങളുടെ നീണ്ടനിര ഒരുക്കുകയാണ് ഈ വേനൽ കാലത്ത് ദുബൈ. നിരവധി സംവിശേഷതകളോടെ ദുബൈ സമ്മർ സർപ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കമാവുകയാണെന്ന് ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആർ.ഇ) സിഇഒ അഹ്‍മദ് അൽ ഖാജ ചൊവ്വാഴ്ച അറിയിച്ചു.

ദുബൈ സമ്മർ സർപ്രൈസിന്റെ 26-ാം എഡിഷനാണ് ജൂൺ 29 മുതൽ സെപ്‍റ്റംബർ മൂന്നാം തീയ്യതി വരെ നടക്കാൻ പോകുന്നത്. ഇക്കുറി ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനാണ് മുഖ്യശ്രദ്ധയെന്ന് സംഘാടകർ പറയുന്നു. കുടുംബങ്ങൾക്കായി നിരവധി വിനോദ പരിപാടികളും സന്ദർശകർക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കാനുള്ള വ്യത്യസ്‍തമായ മറ്റ് പരിപാടികളും ഇത്തവണത്തെ ദുബൈ സമ്മർ സർപ്രൈസിന്റെ പ്രത്യേകതകളായിരിക്കും.

Signature-ad

ദുബൈയിൽ ഉടനീളമുള്ള 3500ൽ അധികം ഔട്ട്‍ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാൻഡുകൾ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവൽ കാലയളവിൽ നൽകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിന്മേൽ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാർഡ് പോയിന്റുകളുമുണ്ട്. നിശ്ചിത തുകകൾക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കുള്ള സമ്മാനങ്ങളും ഇത്തവണ പ്രഖ്യാപിക്കും. വിവിധ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രത്യേകമായി ലഭിക്കുന്ന ഓഫറുകൾ ഇതിന് പുറമെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: