Month: June 2023

  • Kerala

    മന്ത്രിസഭയില്‍ നിന്ന് മാറുന്നതില്‍ പ്രയാസമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

    തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് മാറുന്നതില്‍ പ്രയാസമില്ലെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍.ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി ചെയ്യുകയെന്നതാണ് പാര്‍ട്ടി നയം.അത് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍ ധാരണപ്രകാരം അഞ്ച് മാസം കൂടിയേ ഐ എന്‍ എല്ലിന് മന്ത്രി സ്ഥാനമുള്ളൂ. മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.പകരക്കാരനെപ്പറ്റി ചര്‍ച്ചവരട്ടെയെന്നും അപ്പോള്‍ ആരുടെ പേര് പറയണമെന്ന് ആലോചിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    പപ്പടം വിറ്റ് കുടുംബം പുലര്‍ത്താൻ പാടുപെടുന്ന 20-കാരിക്ക് നീറ്റ് പരീക്ഷയില്‍ മികച്ച ജയം

    ഗുരുവായൂർ:പപ്പട വില്‍പ്പനയിലൂടെ കുടുംബം പുലര്‍ത്താൻ പാടുപെടുന്ന 20-കാരിക്ക് നീറ്റ് പരീക്ഷയില്‍ മികച്ച ജയം.720-ല്‍ 625 മാര്‍ക്ക് നേടിയാണ് ഹര്‍ഷാ ദാസ് എന്ന യുവതി നീറ്റ് കടമ്ബ കടന്നത്. ദേശീയ തലത്തില്‍ 15,779-ാം റാങ്ക്. ഡോക്ടറാകണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുമ്ബോഴും പപ്പട വില്‍പ്പന ഉപേക്ഷിക്കാൻ ഈ പെണ്‍കുട്ടി തയാറല്ല.കാരണം കുടുംബം പുലരുന്നത് അതില്‍ നിന്നുള്ള വരുമാനം കൊണ്ടുകൂടിയാണ്. ഗുരുവായൂരിനടുത്ത് കപ്പിയൂര്‍ കല്ലായില്‍ ഹരിദാസിന്റെയും സജിതയുടെയും മകളാണ് ഹര്‍ഷ. രോഗിയായതിനാല്‍ വീടിനകം വിട്ട് പുറത്തുപോകാൻ ഹരിദാസിനാകില്ല. സജിതയ്ക്ക് കാഴ്ചക്കുറവുണ്ട്. അനുജത്തി ദില്‍ഷയും അനിയൻ അക്ഷയും വിദ്യാര്‍ഥികളാണ്. വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡിലാണ്  പപ്പടനിര്‍മ്മാണം.   അച്ഛനും അമ്മയ്ക്കും വരുമാനത്തിന്റെ വഴിയടഞ്ഞപ്പോള്‍ ഹര്‍ഷയുടെ പഠനം പ്രതിസന്ധിയിലായിരുന്നു. അച്ഛൻ ആശുപത്രിയിലായിരുന്നതിനാല്‍ പഠനം രണ്ടു തവണ മുടങ്ങി. ഈ സമയത്ത് ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹായത്തിനെത്തി. ഏഴുമുതല്‍ പത്തു വരെ ബ്രഹ്മകുളം സെയ്ന്റ് തെരേസാസ് സ്കൂള്‍ വകയായുള്ള ഓര്‍ഫനേജില്‍ താമസിച്ചാണ് ഹര്‍ഷ പഠിച്ചത്. പത്താംക്ലാസ് പരീക്ഷയില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.പ്ലസ്ടു…

    Read More »
  • Health

    ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല; ഈഡിസ് കൊതുകുകളെ തിരിച്ചറിയാം

    ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്‌ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ വിഭാഗത്തിൽപ്പെട്ട കൊതുകുകളെ ല്ലാം തന്നെ രോഗം പരത്തുന്നതായി കണ്ട് വരുന്നു.   കൊതുക് കുത്തുമ്ബോള്‍ വൈറസ് മനുഷ്യരിലെത്തുന്നു.തുടര്‍ന്ന് എട്ടുമുതല്‍ 11 വരെയുളള ദിവസങ്ങളില്‍ രോഗം മനുഷ്യരിൽ പകരും.രോഗിയെ കുത്തിയ കൊതുക് മറ്റൊരാളെ കുടിക്കുമ്പോഴും വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ നാട് മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.   രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്.…

    Read More »
  • Kerala

    ബസ് യാത്രയ്ക്കിടയില്‍ യുവതിയെ അപമാനിക്കാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

    കോട്ടയം: ബസ് യാത്രയ്ക്കിടയില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് നടുക്കേപ്പുരയില്‍ വീട്ടില്‍ ഷിനോയി വര്‍ഗീസ് (40) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.   ഇന്നലെ രാത്രി 11 മണിയോടെ  തിരുവനന്തപുരത്തുനിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ വച്ച് ഇയാൾ യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.കോട്ടയത്തുവച്ചായിരുന്നു സംഭവം.യുവതിയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    തെരുവുനായ പ്രശ്നം;പുനലൂര്‍ മൃഗാശുപത്രി ഡോക്ടര്‍ അടക്കം മുഴുവൻ ജീവനക്കാരെയും നാട്ടുകാർ പൂട്ടിയിട്ടു

    പുനലൂര്‍: തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുമ്ബോഴും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ പുനലൂര്‍ മൃഗാശുപത്രി ഉപരോധിച്ച്‌ ഡോക്ടര്‍ അടക്കം ജീവനക്കാരെ പൂട്ടിയിട്ടു. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് നാട്ടുകാർ  മുദ്രാവാക്യം വിളികളുമായി മൃഗാശുപത്രിയിലെത്തിയത്. തെരുവുനായ് നിര്‍മാര്‍ജനത്തിന് നഗരസഭ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം. സമരത്തിനിടെ പ്രകോപിതരായ ജനങ്ങൾ മൃഗശുപത്രിയുടെ രണ്ട് ഗേറ്റുകളും അടച്ചുപൂട്ടി.   സംഭവം അറിഞ്ഞെത്തിയ പൊലീസ് സമരക്കാരുമായി സംസാരിച്ചെങ്കിലും പോലീസിനെയും അകത്തേക്ക് വിടാൻ നാട്ടുകാർ തയാറായില്ല. ഒടുവില്‍ ഡോക്ടറെ പുറത്തേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയായിരുന്നു.   ജൂലൈ ഒന്നുമുതല്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താമെന്ന് ഡോക്ടർ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പുനലൂര്‍ പട്ടണത്തില്‍ 30 പേരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു.   അതേസമയം എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ നിയന്ത്രണങ്ങളുള്ളതായും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ തെരുവുനായ്ക്കളെ പിടികൂടാൻ കഴിയുകയുള്ളൂവെന്നും കലക്ടർ അറിയിച്ചു.

    Read More »
  • Kerala

    മാരക മയക്കുമരുന്നുകൾ കേരളമാകെ പടരുന്നു, 5 മാസത്തിനിടെ 46,000 എക്സൈസ് കേസുകൾ: 19 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

      എം.ഡി.എം.എ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും കേരളമാകെ പടരുന്നു. സംസ്ഥാനത്ത് 2023 ജനുവരി മുതല്‍ മെയ് വരെയുള്ള കാലത്ത് ആകെ 45,887 കേസുകൾ രജിസ്റ്റർ ചെയ്തതായും എക്സൈസ് വ്യക്തമാക്കുന്നു. 4.64 കിലോ എംഡിഎംഎ, 648 ഗ്രാം മെറ്റാഫിറ്റമിന്‍, 9.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1284.93 കിലോ കഞ്ചാവും 2231 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 3.727 ഗ്രാം എല്‍എസ്ഡി, 291.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 376 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 18.96 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യമായി കണക്കാക്കുന്നത്. 778 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന കേസുകളിൽ 2926 പേര്‍ അറസ്റ്റിലായി. 8003 അബ്കാരി കേസുകളും 36,894 പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും എടുത്തു. അബ്കാരി കേസുകളില്‍ 7316 പേര്‍ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 886 റെയ്ഡുകളും എക്‌സൈസ് ഇക്കാലയളവില്‍ നടത്തി. മയക്കുമരുന്ന് കേസുകള്‍…

    Read More »
  • Crime

    ചെന്നൈയിൽനിന്ന് തട്ടിക്കൊണ്ടുപോയ യുവ തമിഴ് റാപ്പറെ കണ്ടെത്തി; പിടികൂടിയത് സിനിമാ സ്റ്റെലിൽ പോലീസ് അക്രമി സംഘത്തെ കാർ തടഞ്ഞ്

    ചെന്നൈ: ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവ ഗായകനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ വച്ച് അക്രമി സംഘത്തെ കാർ തടഞ്ഞാണ് പൊലീസ് പിടികൂടിയത്. ഈ കാറിലുണ്ടായിരുന്ന ദേവ് ആനന്ദിനെ രക്ഷപ്പെടുത്താനും പൊലീസിന് സാധിച്ചു. ദേവാനന്ദിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തംഗ സംഘമാണ് ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി ചെന്നൈയിൽ വച്ചാണ് സംഭവം. കത്തി ചൂണ്ടിയാണ് ദേവാനന്ദുമായി സംഘം കടന്നത്. ലോക സംഗീത ദിനത്തിൻറെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് തമിഴ് യുവാക്കളുടെ പ്രിയ റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ദേവ് ആനന്ദ്. ചെന്നൈ – ബെംഗളൂരു ദേശീയ പാതയിലേക്ക് കയറിയ കാർ തിരുവേർകാട് എന്ന സ്ഥലത്തെത്തിയപ്പോൾ പിന്നാലെ വന്ന ഇരുചക്ര വാഹനം കാറിൽ തട്ടി. കാറിന് തകരാറുണ്ടോയെന്ന് പരിശോധിക്കാനായി ദേവ് ആനന്ദിൻറെ സുഹൃത്ത് പുറത്തിറങ്ങി. പെട്ടെന്ന് ഇവർക്കടുത്തേക്ക് പാഞ്ഞെത്തിയ എസ്‌യുവി കാറിൽ നിന്ന് പത്ത് പേരുടെ സംഘം പുറത്തിറങ്ങി. ഇവർ കത്തി…

    Read More »
  • Kerala

    വിദ്യക്കെതിരെ സമാനമായ കേസ് വേറെയുമുണ്ടെന്നും ഇതിൽനിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം, പിടികൂടിയത് വില്യാപ്പള്ളി രാഘവ​ന്റെ വീട്ടിൽനിന്ന്; റിമാന്റ് റിപ്പോർട്ട് പുറത്ത്

    പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യയുടെ റിമാൻറ് റിപ്പോർട്ട് പുറത്ത്. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യയക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു. പക്ഷെ വിദ്യ പരസ്പര വിരുദ്ധമായ മൊഴികളാണ് പലപ്പോഴായി നൽകിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മഹാരാജാസ് കോളേജിൽ അധ്യാപികയായി 20 മാസം…

    Read More »
  • Kerala

    എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് ശാപമോക്ഷം;12 കോടി രൂപ അനുവദിച്ചു

    എറണാകുളം:ഏറെനാളായി അവഗണയില്‍ കിടക്കുന്ന എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് ശാപമോക്ഷം.ആധുനിക നിലവാരത്തില്‍ പുതിയ ബസ്‌സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന്  സ്മാര്‍ട്ട്സിറ്റി മിഷനില്‍നിന്ന് 12 കോടി രൂപ അനുവദിച്ചു. കാരക്കാമുറിയില്‍ കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിലാണ് പുതിയ സ്റ്റാന്‍ഡ് വരുന്നത്.നിലവില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് ഇരിക്കുന്ന നാല് ഏക്കര്‍ സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്കു കൈമാറും. കാരിക്കാമുറിയില്‍ പുതിയ സ്റ്റാന്‍ഡ് പൂര്‍ത്തിയായ ശേഷം നിലവിലെ സ്റ്റാന്‍ഡ് പൊളിച്ചുമാറ്റി അവിടെ വൈറ്റില മൊബിലിറ്റി ഹബ് സ്വകാര്യ ബസുകള്‍ക്കായി സ്റ്റാന്‍ഡ് പണിയും. പകരം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ വൈറ്റിലയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം കെഎസ്‌ആര്‍ടിസിക്കും കൈമാറും. അവിടെ കെഎസ്‌ആര്‍ടിസി സര്‍ക്കാര്‍ ബസുകള്‍ക്കായി പ്രത്യേക സ്റ്റാന്‍ഡും പണിയും.കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കുക.

    Read More »
  • Kerala

    പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി നഷ്ടപരിഹാരം കെട്ടിവെച്ചത് കേരളത്തിന് അപമാനം; മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി നഷ്ടപരിഹാരം കെട്ടിവെച്ചത് കേരളത്തിന് അപമാനമാണ്. പൊതുമുതൽ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് കേന്ദ്രസർക്കാരിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കിയോസ്ക്ക് നശിപ്പിച്ചത്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന സംവിധാനമാണ് അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന റിയാസ് നശിപ്പിച്ചത്. പിഡിപിപി ചുമത്തപ്പെട്ട മുഹമ്മദ് റിയാസ് പൊലീസ് ഉൾപ്പെടെയുള്ളവരെ ഭരണസംവിധാനം ഉപയോഗിച്ച് കൂറുമാറ്റിയാണ് ക്രിമിനൽ കേസിൽ നിന്നും രക്ഷപ്പെട്ടത്. ഇത് അധികാര ദുർവിനിയോഗമാണ്. ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു. റിയാസ് കുറ്റം സമ്മതിച്ച സ്ഥിതിക്ക് ക്രിമിനൽ കേസ് റീട്രയൽ നടത്തണം. പ്രോസിക്യൂഷൻ മനപൂർവ്വം പരാജയപ്പെട്ടത് സർക്കാർ അധികാര ദുർവിനിയോഗം നടത്തിയതിൻറെ പ്രത്യക്ഷ ഉദാഹരണമാണ്. മുഹമ്മദ് റിയാസിന് മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

    Read More »
Back to top button
error: