KeralaNEWS

വീടിനുള്ളില്‍ 11കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത;കുടുംബം പരാതി നൽകി

കൊച്ചി: വീടിനുള്ളില്‍ 11കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം രംഗത്ത്‌.

വിശദവിവരങ്ങൾ ചൂണ്ടിക്കാട്ടി, ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് കുടുംബം പരാതി നല്‍കി. മെയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.

 

Signature-ad

ഉച്ചയ്ക്ക് അമ്മ കുട്ടിക്ക് ഭക്ഷണം നല്‍കാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങള്‍ക്ക് ഇളക്കം തട്ടിയിരുന്നില്ല. കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. നെഞ്ചില്‍ നഖം കൊണ്ടുള്ള പാടുകള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.

 

ആത്മഹത്യാക്കുറിപ്പ് എന്ന രീതിയില്‍ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. എന്നാല്‍ അതിലുണ്ടായിരുന്ന കയ്യക്ഷരം മകളുടേതല്ലെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങള്‍ വേണ്ട രീതിയില്‍ രേഖപ്പെടുത്തിയില്ലെന്നും കാര്യമായി തുടര്‍ അന്വേഷണം ഉണ്ടായില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

 

കൂടാതെ കുട്ടിയുടെ മരണത്തിനു ശേഷം അടുത്ത ബന്ധുവിന്റെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.പരാതി നൽകാൻ പോകുകയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ‍ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: