KeralaNEWS

സ്വവർഗ രതി; തിരുവനന്തപുരത്ത് 22 വയസ്സുള്ള അധ്യാപികയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് 

തിരുവനന്തപുരത്ത് നിന്നും കാണാതായ 17 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ 22 വയസ്സുള്ള ട്യൂഷൻ അധ്യാപികയ്ക്ക് ഒപ്പം പൊലീസ് കണ്ടെത്തി.

കൊച്ചിയിലെ ബസ് സ്റ്റാൻഡില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. അധ്യാപികയെ അറസ്റ്റ് ചെയ്ത ശേഷം പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു.

 

Signature-ad

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളജ് പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ഇവരെ കണ്ടെത്തിയത്. അധ്യാപികയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.

 

ഇതിനു മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഇതേ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ശ്രീകാര്യം പൊലീസ് നടത്തിയ അന്വേഷണത്തിലും ഇതേ അധ്യാപികയ്ക്കൊപ്പമായിരുന്നു കണ്ടെത്തിയിരുന്നത്. ഈ കേസില്‍ അറസ്റ്റിലായ അധ്യാപികയെ റിമാൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: