ലഖ്നൗ: കുടുംബത്തോടൊപ്പമുള്ള ഒരു സെല്‍ഫി കാരണം വെട്ടിലായി പോലീസുകാരന്. സെല്‍ഫിക്കു പിന്നാലെ സ്ഥലംമാറ്റവും അന്വേഷണ ഉത്തരവും വന്നതോടെ പണിപോകുമെന്ന നിലയിലാണ് കാര്യങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. രമേശ്ചന്ദ്ര സഹാനി എന്ന പോലീസുകാരനാണ് കുടുംബസമേതം തന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
500 രൂപയുടെ കെട്ടുകള്‍ക്ക് നടുവിലിരുന്നായിരുന്നു ഈ സെല്‍ഫി. ഇതോടെ പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഇയാളെ നിലവില്‍ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകള്‍ക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം രമേശ് സെല്‍ഫി എടുത്തത്.
2021 നവംബര്‍ പതിനാലിന് എടുത്ത ചിത്രമാണിതെന്നും തന്റെ കുടുംബസ്വത്ത് വിറ്റപ്പോള്‍ കിട്ടിയ പണമാണ് ചിത്രത്തിലുള്ളതെന്നുമാണ് പോലീസുകാരന് നല്‍കിയിരിക്കുന്ന വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.