KeralaNEWS

പത്തനംതിട്ട പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി

പത്തനംതിട്ട പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെയാണ് കടുവ ഇന്നലെ രാത്രി കടിച്ചു കൊന്നത്.രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു.
ഒരു മാസത്തിനുശേഷമാണ് മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായത്.ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.നേരത്തെ ഈ മേഖലയില്‍ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇപ്പോള്‍ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.

Back to top button
error: